വാഹനത്തിന്റെ എല്ലാ രേഖകളും പരിശോധിച്ചോളൂ, നിങ്ങള്‍ക്ക് അനുവദിച്ച കാലാവധി ഈ മാസം അവസാനിക്കും

Read Time:1 Minute, 37 Second

കൊറോണ വൈറസ് വ്യാപനം മൂലം കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍, പെര്‍മിറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിങ്ങനെയുള്ള വാഹന രേഖകള്‍ പുതുക്കാനും ഇത്തരം രേഖകളുമായി നിരത്തിലിറങ്ങാനുമെല്ലാം അനുവദിച്ചിരുന്നു. എന്നാല്‍, ഇനി ഇത്തരം രേഖകളുമായി റോഡിലിറങ്ങാന്‍ അനുവദിക്കുന്നതല്ല. ഡിസംബര്‍ 31 ഓടെ ഈ ഇളവ് പിന്‍വലിക്കും.

കഴിഞ്ഞ 9 മാസങ്ങളായി ഈ ആനുകൂല്യങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട്. കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ഓഫീസുകളെല്ലാം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇനിയും ഇളവ് നീട്ടാന്‍ സാധ്യതയില്ലെന്നാണ് വിവരം.ഡിസംബര്‍ 31 വരെ മാത്രമെ കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍ സി ബുക്ക്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിക്കാന്‍ കഴിയൂ.

ഇളവുകള്‍ നീട്ടിക്കൊണ്ട് കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ കാലാവധി കഴിഞ്ഞ ഇത്തരം രേഖകളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് വന്‍ തുക പിഴയായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാഹന വായ്പയ്ക്കായി നിങ്ങള്‍ നെട്ടോട്ടമോടുകയാണോ? വെറും നാല് ക്ലിക്ക് മതി, മാരുതി സുസുക്കിയുടെ പുതിയ സംവിധാനം
Next post സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകന്‍ അന്തരിച്ചു