വിവാഹം കഴിഞ്ഞാലും വീട്ടില്‍ ബില്ല് അടയ്ക്കണ്ടേ? അഹാന കൃഷ്ണ പറയുന്നു

Read Time:1 Minute, 3 Second

വിവാഹം കഴിച്ചാല്‍ പല നടിമാരും അഭിനയത്തോട് വിടപറയും. എന്നാല്‍, അങ്ങനെയല്ലാത്തവരുമുണ്ട്. ഇത്തവണ അഹാന കൃഷ്ണയോടാണ് ചോദ്യം. വിവാഹം കഴിച്ചാലും അഭിനയിക്കുമോ? ആരാധകന്റെ ചോദ്യത്തിന് അഹാനയുടെ മറുപടിയിങ്ങനെ..

വിവാഹം കഴിഞ്ഞാലും വീട്ടില്‍ ബില്ല് അടയ്ക്കണ്ടേ? പച്ചക്കറി ഒന്നും വാങ്ങേണ്ടേ. വിവാഹം കഴിഞ്ഞാലും, വിവാഹം ഉറപ്പിച്ചാലും, ഇല്ലെങ്കിലും ജോലിക്ക് പോകും. ഇതെന്റെ തൊഴിലാണ്. ഞാന്‍ അത് ചെയ്യും.’

എങ്കില്‍ പങ്കാളി എങ്ങനെയുള്ള ആളാവണം? ‘വളച്ചുകെട്ടലുകളില്ലാത്ത ഒരു യഥാര്‍ത്ഥ വ്യക്തി ആവണം പങ്കാളി. ജോലിയുമായി ഒത്തുപോകുന്ന ആളാവണം. ഒന്നിച്ചിരുന്ന് നന്നായി സംസാരിക്കാന്‍ കഴിയുന്ന ആളും ആവണം’ അഹാന പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ പ്രവർത്തിയിൽ മാപ്പ് പറഞ്ഞ് അനിൽകപൂർ
Next post മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഇത്തവണ വോട്ട് ചെയ്യില്ല, കാരണം?