വീട്ടിലെത്തിയ പൃഥ്വിരാജിനെ വരവേറ്റ് അലംകൃതയും സോറോയും, സ്വാഗതസംഘം ഇവരാണെന്ന് താരം, ചിത്രം പകര്‍ത്തി സുപ്രിയ

Read Time:3 Minute, 52 Second

ലോകത്തിലെ എല്ലാ മനുഷ്യരെയും കുഴപ്പിച്ച കോവിഡ് എന്ന മഹാമാരിയുടെ ആശങ്കയിലാണ് നാം എല്ലാവരും. സാമൂഹികജീവിതത്തില്‍ നിന്നും അകന്ന് വീടുകളുടെ അകത്തേക്ക് ഒളിച്ചിരിക്കുകയാണ് നാം . കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ ക്ലാസ്റൂമുകളും കൂട്ടുകാരുമൊത്തുള്ള കളിചിരികളുമൊക്കെ ഒരു വിദൂരസ്വപ്നം പോലെയാണ് ഇന്ന്. കൂട്ടുകാരെയും സ്കൂളും മിസ് ചെയ്യുന്നതിന്റെ സങ്കടത്തിലാണ് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അല്ലിമോളും. ബോറടി മാറ്റാനായി ചിത്രം വരച്ചും കോവിഡ് ബുള്ളറ്റിന്‍ ഇറക്കിയുമൊക്കെ സമയം കളയുന്ന അല്ലിയുടെ വിശേഷങ്ങള്‍ പൃഥ്വി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, മകള്‍ക്ക് ഒപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് താരം. കോള്‍ഡ് കേസിന്റെ ലൊക്കേഷനില്‍ നിന്നും വീട്ടിലെത്തിയ തന്റെ ഡാഡയെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്ന അല്ലിമോളുടെ ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്. അല്ലിയെ കൂടാതെ വീട്ടിലെ പ്രിയപ്പെട്ട പട്ടിക്കുട്ടിയായ സോറോയുമുണ്ട്.

“സ്വീകരണ കമ്മിറ്റി. വീട്ടില്‍ തിരിച്ചെത്തി,” എന്ന കുറിപ്പോടെയാണ് പൃഥ്വി ചിത്രം പങ്കുവച്ചിരിക്കുന്നത്. പതിവു പോലെ അല്ലിയുടെ മുഖം ചിത്രത്തില്‍ കാണാന്‍ സാധിക്കില്ല. സുപ്രിയയാണ് ഫോട്ടോയെടുത്തിരിക്കുന്നത്.ഇത്തവണത്തെ ക്രിസ്മസിന് സാന്റ എത്തുമോയെന്ന് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ മകളുടെ പ്രതികരണം ഇങ്ങനെയായിരുന്നുവെന്ന് പറഞ്ഞ് സുപ്രിയ കഴിഞ്ഞ ദിവസം എത്തിയിരുന്നു. തനിക്കരികിലേക്ക് സമ്മാനവുമായി വരുന്ന സാന്റയെക്കുറിച്ചായിരുന്നു അലംകൃത കുറിച്ചത്. ആലിയുടെ കുറിപ്പിന് കീഴില്‍ കമന്റുമായി മല്ലിക സുകുമാരനും എത്തിയിരുന്നു. അല്ലിക്ക് അരികിലേക്ക് സാന്റെ എത്തുമെന്നായിരുന്നു അച്ഛമ്മ പറഞ്ഞത്. ആലിയുടെ സാന്റ പൃഥ്വിയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കൂയെന്നായിരുന്നു ആരാധകര്‍ പൃഥ്വിയോട് പറഞ്ഞത്. പൃഥ്വിയുടെ ചുമലിലുള്ള അലംകൃതയുടെ മുഖം കാണാനാവാത്തതിന്റെ നിരാശയെക്കുറിച്ചായിരുന്നു ചിലര്‍ പറഞ്ഞത്. അപൂര്‍വ്വമായി മാത്രമേ മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഇവര്‍ പോസ്റ്റ് ചെയ്യാറുള്ളൂ. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളിലൂടെ അല്ലിയെക്കുറിച്ചും ആരാധകര്‍ അറിയുന്നുണ്ട്. അല്ലിയുടെ എഴുത്തിനെക്കുറിച്ചും ഇംഗ്ലീഷിനെക്കുറിച്ചുമൊക്കെ പറഞ്ഞ് ആലി എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല!
Next post “ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്താണ്.”? ജോളി മിസ്സിന്റെ കിടിലൻ ഫോട്ടോസ് കണ്ട് അന്തം വിട്ട് ആരാധകർ.