വെെശാലി’യിലെ ക്ലാസിക് റൊമാന്റിക് രംഗങ്ങൾ പുനർജനിച്ചിരിക്കുന്നു,സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട ഫോട്ടോഷൂട്ട്

Read Time:1 Minute, 54 Second

മലയാള സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നാണ് 1988 ൽ തിയറ്ററുകളിലെത്തിയ എം. ടി. വാസുദേവൻ നായർ, ഭരതൻ കൂട്ടുക്കെട്ടിൽ പിറന്ന ‘വെെശാലി.’ വർഷങ്ങൾക്ക് ശേഷവും മലയാള സിനിമ പ്രേക്ഷകർ ‘വെെശാലി’യെ നെഞ്ചേറ്റുന്നു. സിനിമയിലെ പാട്ടുകളും വൻ ഹിറ്റാണ്.ഇപ്പോൾ ഇതാ, ‘വെെശാലി’യിലെ ക്ലാസിക് റൊമാന്റിക് രംഗങ്ങൾ പുനർജനിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഈ ഫോട്ടോഷൂട്ട്.

വെെശാലിയിലെ കേന്ദ്ര കഥാപാത്രങ്ങളായ വെെശാലിയും ഋഷ്യശൃംഗനും തമ്മിലുള്ള പ്രണയരംഗങ്ങളാണ് മിഥുൻ സർക്കാര എന്ന യുവാവ് തന്റെ സുഹൃത്തുക്കളിലൂടെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. വെെശാലിയിലെ ഈ രംഗങ്ങൾ പകർത്തണമെന്ന് ആശയം തോന്നിയപ്പോൾ തന്റെ പ്രിയ സുഹൃത്തുക്കളോട് പറയുകയായിരുന്നെന്ന് മിഥുൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. അഭിജിത്ത് ജിത്തു, ഭാര്യ മാക്കു മായ എന്നിവരാണ് ഈ ഫോട്ടോഷൂട്ടിലെ മോഡൽസ്.

വൈശാലിയിൽ കേന്ദ്ര കഥാപാത്രങ്ങളായ ഋഷ്യശൃംഗനെ സഞ്ജയ് മിത്രയും വൈശാലിയെ സുപർണ ആനന്ദുമാണ് അവതരിപ്പിച്ചിരിക്കുന്നത്. നെടുമുടി വേണു, ബാബു ആന്റണി, ഗീത, ശ്രീരാമൻ, അശോകൻ തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദ്യരാത്രി പാൽ കുടിക്കുന്നത് ശരീരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു
Next post കൃത്യതയുള്ള ജീവിതത്തിൽ നിന്ന് മാത്രമേ നമുക്ക് വിജയം കണ്ടെത്താൻ പറ്റു അല്ലെങ്കിൽ അത് എപ്പോഴും കല്ലുകടിയായി നിൽക്കുമെന്ന് പ്രിയാരാമൻ