വേണ്ടാത്ത കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട, പൂര്‍ണിമ-ഇന്ദ്രജിത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കളക്ടര്‍

Read Time:1 Minute, 7 Second

വേണ്ടാട്ടോ.. എന്ന ക്യാപ്ഷനോടുകൂടിയുള്ള പൂര്‍ണിമ-ഇന്ദ്രജിത്തിന്റെ വീഡിയോ വൈറലാകുന്നു. എറണാകുളം കളക്ടറാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണമെന്ന നിലയിലാണ് ഈ വീഡിയോ. ഞങ്ങള്‍ കുറച്ച് വേണ്ടാതീനങ്ങളെക്കുറിച്ച് പറയാന്‍ പോകുകയാണെന്ന് പറഞ്ഞാണ് ഇരുവരും വീഡിയോ തുടങ്ങുന്നത്.

കുട്ടികള്‍ക്ക് എന്ത് പറഞ്ഞ് കൊടുക്കണം, എന്ത് പറഞ്ഞു കൊടുക്കരുത്, ആണ്‍-പെണ്‍ വ്യത്യാസങ്ങള്‍, തുല്യത, തുടങ്ങി നിരവധി കാര്യങ്ങളാണ് വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. കുട്ടികളോട് ഇത്തരം കാര്യങ്ങള്‍ ഒന്നും പറയാന്‍ പാടില്ലെന്നാണ് ഇവര്‍ പറഞ്ഞുതരുന്നത്.

നമുക്ക് വളരാം, നന്നായി വളര്‍ത്താം എന്ന വീഡിയോ വൈറലായി കഴിഞ്ഞു. കേട്ടു നോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി മൃദുല വിജയ് വിവാഹിതയാകുന്നു, വരന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം
Next post മുപ്പതും നാല്‍പ്പതും ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും,കുറച്ചു കുറച്ചു ദിവസങ്ങളായ ചിത്രീകരണം നടക്കുമ്പോള്‍ നമ്മുടെ സ്വകാര്യ കാര്യങ്ങളും നടക്കും