വൈറല്‍ ഫോട്ടോയുമായി സ്റ്റാര്‍ മാജിക്കിന്റെ സ്വന്തം ജസീല പര്‍വീണ്‍

Read Time:2 Minute, 19 Second

രംഗത്തെത്തിയ എല്ലാവര്‍ക്കും ഒരുപോലെ ജനശ്രദ്ധ കിട്ടിയ പരിപാടിയാണ് ഫ്ളവേഴ്സ് ടി വി യില്‍ സംപ്രേക്ഷണം ചെയുന്ന സ്റ്റാര്‍ മാജിക്. മലയാള ടെലിവിഷന്‍ മേഖലയില്‍ സംപ്രേക്ഷണം ചെയ്യുന്ന മറ്റ് കോമഡി പരിപാടികളില്‍ നിന്ന് വേറിട്ടൊരു പ്രതിച്ഛായ സൃഷ്ടിക്കാന്‍ കഴിഞ്ഞ സ്റ്റാര്‍ മാജിക്കിലെ താരങ്ങളുടെ വിശേഷങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.മലയാള ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സീരിയല്‍, കോമഡി താരങ്ങള്‍ പങ്കെടുക്കുന്ന വേദിയില്‍ ചിരിയുടെ വന്‍ വിരുന്നു തന്നെ സംഭവിക്കാറുണ്ട് മിക്കപ്പോഴും.

കന്നഡ ടെലിവിഷന്‍ മേഖലയില്‍ നിന്നും മലയാള സിനിമ സീരിയല്‍ മേഖലയിലേക്ക് കടന്നുവന്ന യുവനടി ജസീല പര്‍വീണും ഈ ഷോയില്‍ സ്ഥിരമായി പങ്കെടുക്കുന്ന ഒരു വ്യക്തിയാണ്. ഗെയുമുകളില്‍ ഗംഭീരപ്രകടനം കാഴ്ചവെക്കുന്ന ജസീല മലയാളം അധികെ സംസാരിക്കാറില്ല എങ്കിലും ആരാങകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ജസീല .ഷോയില്‍ ബാക്കി ഉള്ള നടിമാരെ പോലെയല്ല താരം, ഫിറ്റ്‌നസ് നു വളരേ പ്രാധാന്യം നല്‍കുന്ന ഒരാളുകൂടിയാണ് ജസീല.

ജസീലയുടെ മലയാള ടെലിവിഷന്‍ രംഗത്തേക്കുള്ള കടന്നു വരവ് തേനും വയമ്പും എന്ന സൂര്യ ടി വി യില്‍ സംപ്രേക്ഷണം ചെയ്ത പരമ്പര വഴി ആണ്. അതുപോലെതന്നെ സീത എന്ന പരമ്പരയില്‍ ഒരു നെഗറ്റീവ് വേഷവും ജസീല അവതരിപ്പിച്ചിരുന്നു.സ്റ്റാര്‍ മാജിക്കിന്റെ ഭാഗമായതോടൊപ്പം തന്നെ സീ കേരളത്തില്‍ സംപ്രക്ഷണം ചെയുന്ന സുമംഗലി ഭവ എന്ന പരമ്പരയിലും ജസീല ഇപ്പോള്‍ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പലരും മുഖം തിരിച്ചു, കോണ്ടത്തിന്റെ പരസ്യത്തില്‍ വരെ അഭിനയിച്ചു, മലയാളി മോഡല്‍ നേഹ റോസ് പറയുന്നു
Next post സില്‍ക് സ്മിതയായി തെന്നിന്ത്യന്‍ താരം അനസൂയ ഭരദ്വാജ്