വോട്ട് ചെയ്യാനെത്തിയ സ്ത്രീ പോളിങ് ബൂത്തിലുള്ള സാനിറ്റൈസര്‍ കുടിച്ചു

Read Time:1 Minute, 14 Second

കൊല്ലം കരുനാഗപ്പള്ളിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ സാനിറ്റൈസര്‍ എടുത്തു കുടിച്ചു. സ്ത്രീക്ക് അബദ്ധം പറ്റിയതെന്നാണ് പറയുന്നത്. വോട്ട് ചെയ്യാനെത്തിയ സ്ത്രീ കൈയ്യില്‍ നല്‍കിയ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. രാവിലെ 8.45ഓടെയായിരുന്നു സംഭവം. കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷന്‍ ബൂത്തായ ആലപ്പാട് എല്‍പി സ്‌കൂളിലെത്തിയ വോട്ടറാണ് അബദ്ധം കാണിച്ചത്.

കോവിഡ് പ്രതിരോധത്തിനായി സുരക്ഷ മാനദണ്ഡങ്ങളുടെ ഭാഗമായി എല്ലാ ബൂത്തുകളിലും സാനിറ്റൈസര്‍ സജ്ജീകരിച്ചിരുന്നു. പോളിംഗ് ബൂത്തിലേക്ക് വരുമ്‌ബോഴും ഇറങ്ങുമ്പോഴും വോട്ടു ചെയ്യാനെത്തുന്നവര്‍ക്ക് നല്‍കുന്നുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post തനിക്ക് വധഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ്, ആ പേര് പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും വകവരുത്തും
Next post തെന്നിന്ത്യയിലെ കശ്മീരില്‍ അവധിയാഘോഷിച്ച് അനുശ്രീ