ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ‘ഷക്കീല’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

Read Time:2 Minute, 15 Second

തൊണ്ണൂറുകളിൽ തെന്നിന്ത്യയിൽ ആകമാനം ആഞ്ഞടിച്ച ഷക്കീല തരംഗം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ഒന്നാണ്. സാധാരണ ഒരു കുടുംബത്തിൽ നിന്നെത്തി തെന്നിന്ത്യയിൽ ആകമാനം ആരാധകരെ സ്വന്തമാക്കിയ അഡൽട്ട് സ്റ്റാറായി മാറിയ ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ‘ഷക്കീല’യുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ക്രിസ്മസിനാണ് ചിത്രം തീയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.
ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള, സമ്മി നന്‍വാനി, സഹില്‍ നന്‍വാനി തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. ഷക്കീലയോട് നേരിട്ട് സംസാരിച്ച് തന്നെയാണ് അവരുടെ ജീവിതത്തിലെ സംഭവങ്ങൾ സിനിമയിൽ ഇന്ദ്രജിത് അവതരിപ്പിച്ചിട്ടുള്ളത്.

പതിനാറാം വയസ്സിൽ ബി ഗ്രേഡ് സിനിമയിൽ അഭിനയിച്ചു തുടങ്ങിയ നടി ഷക്കീലയുടെ യഥാർത്ഥ ജീവിതവും സിനിമാ ജീവിതവും പ്രമേയമാക്കിയാണ് ഷക്കീല സിനിമ ഒരുങ്ങുന്നത്. തെന്നിന്ത്യയിലെ താരാധിപത്യത്തിനിടയിലും ഷക്കീല ചിത്രങ്ങൾ കൈവരിച്ച വിജയങ്ങളെ കുറിച്ചും സിനിമ ചർച്ച ചെയ്യുന്നുണ്ടെന്നാണ് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാവുന്നത്.

ക്രിസ്മസിനാണ് ചിത്രം തിയേറ്ററുകളില്‍ എത്താനായി ഒരുങ്ങുന്നത്. ബോളിവുഡിലെ ശ്രദ്ധേയയായ നടി റിച്ച ഛദ്ദ, ഷക്കീലയായി അരങ്ങ് തകർപ്പൻ പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാര്യയില്‍ നിന്ന് ഏറ്റവും മികച്ച സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ ടൊവിനോ തോമസ്
Next post മേഘ്ന രാജും ചിരുവും ഒരുമിച്ചുള്ള പ്രിയപ്പെട്ട ചിത്രം പങ്കുവെച്ച്‌ താരപത്നി