ഷൂട്ട് കഴിഞ്ഞ് നോക്കിയപ്പോള്‍ മോഹന്‍ലാലിന്റെ ദേഹത്ത് പുഴുവിനെയാണ് കണ്ടത്, ലാല്‍ അങ്ങനെയാണ്, നടന്‍ കുണ്ടറ ജോണി പറയുന്നു

Read Time:2 Minute, 6 Second

മോഹന്‍ലാലുമൊത്തുള്ള സംഘട്ടന രംഗങ്ങള്‍ ഷൂട്ട് ചെയ്ത സംഭവം പങ്കുവെച്ച് നടന്‍ കുണ്ടറ ജോണി. കിരീടത്തിലെ സേതുമാധവന്‍ ആര്‍ക്കും മറക്കാനാകില്ല. ലാലുമൊത്തുള്ള ആ ചിത്രത്തിലെ ഷൂട്ടിങാണ് താരം പങ്കുവെച്ചത്.

തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്താണ് ഞാനും ലാലുമായിട്ടുള്ള സ്റ്റണ്ട് സീന്‍ എടുത്തത്. ഇറച്ചിയുടെയും മറ്റുമൊക്കെ വേസ്റ്റ് കൊണ്ടിടുന്ന സ്ഥലമായിരുന്നു അത്. വള്ളി പടര്‍ന്നുകിടന്നിരുന്ന സ്ഥലത്തിനിടയിലായിരുന്നു വേസ്റ്റ് തട്ടിയിരുന്നത്. അക്കാര്യം ഞങ്ങള്‍ അറിഞ്ഞതുമില്ല. രാവിലെ ഷൂട്ടിന് എത്തിയപ്പോള്‍ തന്നെ സ്‌മെല്‍ അടിച്ചിരുന്നു. ആദ്യത്തെ രണ്ട് പഞ്ച് കഴിഞ്ഞ് ഞാനും ലാലും വീണിടത്തെ മണ്ണിളകി. അപ്പോഴാണ് അവിടെ നിന്നും പുഴു പുറത്തുവരുന്നത് കാണുന്നത്.

എന്തുചെയ്യണമെന്ന് സംവിധായകന്‍ സിബി മലയില്‍ ഞങ്ങളോട് ചോദിച്ചു. നമുക്ക് ചെയ്തുകൂടെ ജോണി എന്നായിരുന്നു ലാലിന്റെ ചോദ്യം. നിങ്ങള്‍ ചെയ്യുന്നെങ്കില്‍ റെഡിയാണെന്ന് ഞാനും പറഞ്ഞു. അങ്ങനെ ഷൂട്ട് പൂര്‍ത്തിയാക്കി. ഏകദേശം മൂന്ന് മണിവരെ ബ്രേക്ക് ഒന്നും എടുക്കാതെയാണ് ആ ഫൈറ്റ് ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഷൂട്ട് കഴിഞ്ഞ് നോക്കിയപ്പോള്‍ മോഹന്‍ലാലിന്റെ ദേഹത്തൊക്കെ പുഴുവിനെ കാണാമായിരുന്നു. പിന്നീട് ഡെറ്റോളില്‍ കുളിക്കുകയായിരുന്നുവെന്നും ജോണി ഓര്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞാന്‍ ഷെയര്‍ ചെയ്തത് നല്ലൊരു ഫോട്ടോ, നിങ്ങള്‍ ചോദിച്ചത് വയറിലെ സ്‌ട്രെച് മാര്‍ക്കെവിടെയെന്ന്, ശ്രുതിയുടെ പ്രതികരണം
Next post മഞ്ജു വാര്യരുടെ കിം കിം അങ്ങ് ആഫ്രിക്കയിലും, കെനിയന്‍ കുട്ടികളുടെ വീഡിയോ ഷെയര്‍ ചെയ്ത് താരം