സാരിയിൽ സുന്ദരിയായി പേളി

Read Time:2 Minute, 27 Second

അഭിനയത്തിലും അവതരണത്തിലും ആലാപനത്തിലും ഒരുപോലെ മികവ് തെളിയിച്ച താരമാണ് പേളി മാണി .പേളി മാണിയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഗർഭിണിയായ ശേഷം ആരാധകർക്കിടയിൽ വിസ്മയം തീർത്തു കൊണ്ടാണ് പേളിമാണി തൻറെ ഓരോ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കാറ്. ഇതിനോടകംതന്നെ പേളിയുടെ നിരവധി ഫോട്ടോഷൂട്ട് കളും ഗർഭാവസ്ഥയിലുള്ള ഡാൻസുമെല്ലാം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് പേളി മാണിയുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ്.

വ്യത്യസ്ത ലുക്കുകളിൽ സമൂഹമാധ്യമങ്ങൾ വഴി ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെടാറുള്ള പേളി ഇപ്പോൾ ഗർഭിണിയായിരിക്കുമ്പോഴും സാരിയുടുത്ത് അതീവ സുന്ദരിയായാണ് രംഗത്തെത്തിയിരിക്കുന്നത്. ആരാധകരുമായി എപ്പോഴും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന പേളി ഇൻസ്റ്റഗ്രാം സ്റ്റോറി കളിലൂടെയും മറ്റുമാണ് പ്രധാനമായും തൻറെ വിശേഷങ്ങൾ പങ്കു വയ്ക്കാറ് .ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനും അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകാനും യാതൊരു മടിയുമില്ലാത്ത പേളി കഴിഞ്ഞദിവസം ചെയ്ത ഡേയ് ഇൻ മൈ ലൈഫിൽ ഗ്യാസ് ഓൺ ആയി കിടക്കുകയാണോ എന്ന ഒരു ആരാധകൻ റെ ചോദ്യത്തിന് മറുപടിയുമായി പിറ്റേദിവസം തന്നെ എത്തിയത് വളരെയധികം ശ്രദ്ധനേടിയ ഒന്നായിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് പേളിയുടെ സാരിയുടുത്ത ചിത്രംമാണ്. ജിക്സൺ ഫോട്ടോഗ്രാഫി ആണ് ചിത്രം പകർത്തിയിരിക്കുന്നത്. ഇതിനുമുമ്പും ജിക്സൺ ഫോട്ടോഗ്രാഫിയിൽ പിറന്ന പേളിയുടെ ചിത്രങ്ങൾ ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വികരിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാട്ട് പാടിആരാധക ശ്രദ്ധനേടി ബിഗ്‌ബോസ് താരം ആര്യ
Next post നിന്നെ ഒരു പെണ്ണായി കണ്ടോട്ടെ എന്നു കരുതി പറഞ്ഞതാണ്,നടി ആര്യയോട് ഭര്‍ത്താവ്