സിനിമയെയും സീരിയലിനെയും വെല്ലുന്ന തന്റെ ജീവിതത്തിലെ പ്രണയകഥയുമായി നീയും ഞാനും സീരിയലിലെ രവിചന്ദ്രൻ

Read Time:3 Minute, 41 Second

പ്രണയം എന്ന വാക്ക് കേൾക്കുമ്പോൾ ഏതു പ്രായക്കാരും അത് കേട്ടിടത്തേക്ക് ഒന്ന് നോക്കുക സ്വാഭാവികമാണ്. മണ്ണും മഴയും പ്രണയിക്കുന്ന പോലെ പൂവും വണ്ടും പ്രണയിക്കുന്ന പോലെ ഭൂമിയിലുള്ള ഓരോ ജീവജാലങ്ങളും ഒന്നിനെ പ്രണയിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യൻറെ പ്രണയവും പ്രകൃതിയുടെ പ്രണയവും കാലത്തിൻറെ പ്രണയവും എന്നും സാഹിത്യത്തിലും സിനിമയിലും വിഷയമായി എത്താറുണ്ട് .അങ്ങനെ എത്തുന്ന സൃഷ്ടികൾ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ആ ഒരു കാരണത്താൽ തന്നെ മലയാളത്തിൽ എന്നതുപോലെ എല്ലാ ഭാഷകളിലും ഇറങ്ങിയിരിക്കുന്ന മിക്ക സിനിമ-സീരിയൽ പരമ്പരകളും മികച്ച വിജയം നേടിയവയാണ് .

ഏതെങ്കിലുമൊരു ഭാഷയിൽ പ്രസിദ്ധമായ ഒരു പ്രണയ കഥ സിനിമയിലും സീരിയലിലും ആരാധക സ്വീകാര്യത എത്രത്തോളം ഉണ്ടെന്ന് മാനിച്ച് മറ്റ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താറും ഉണ്ട്.അന്യഭാഷകളിൽ നിന്നെത്തിയ നിരവധി പ്രണയ പരമ്പരകൾ മലയാള ടെലിവിഷനുകളിൽ വിവിധ സമയങ്ങളിലായി സംപ്രേക്ഷണം ചെയ്യുന്നുണ്ട് .എന്നാൽ അവതരണത്തിലെ വ്യത്യസ്തത കൊണ്ടും കഥാതന്തുവിലെ വൈവിധ്യം കൊണ്ടും എന്നും വേറിട്ടുനിൽക്കുന്ന പരമ്പരകൾ അവതരിപ്പിക്കുന്ന സിടിവിയിൽ സംരക്ഷണം ചെയ്യുന്ന നീയും ഞാനും എന്ന പരമ്പരയ്ക്ക് ക്യാമറയ്ക്ക് മുൻപിൽ ഉള്ളതിലും അധികം കഥകളാണ് പിന്നാമ്പുറത്ത് പറയാനുള്ളത്.

മലയാളത്തിൽ എന്നതുപോലെ തന്നെ അന്യഭാഷകളിലും സാന്നിധ്യമറിയിച്ച മലയാളി താരമാണ് ഷിജു അബ്ദുൽ റഷീദ്. താരത്തിന് സിനിമയേയും സീരിയലിനെയും വെല്ലുന്ന ഒരു കഥയാണ് ആരാധകരുടെ മുൻപിൽ പറയാനുള്ളത്. ഇരുപത്തിരണ്ടുകാരിയും 42 കാരനും തമ്മിലുള്ള പ്രണയം പറയുന്ന നീയും ഞാനും എന്ന സീരിയലിനെ കവച്ചുവെക്കുന്ന മറ്റൊരു ജീവിതകഥയുമായി ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ് ഷിജു ഇപ്പോൾ.
ഷിജുവും പ്രീതയും തമ്മിലുള്ള വിവാഹം സ്വകാര്യ ജീവിതത്തിൽ വളരെയധികം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു എന്നും മതത്തിൻറെ ചട്ടക്കൂടുകളെ എല്ലാം തകർത്തുകൊണ്ടാണ് തങ്ങൾ ഒന്നായത് എന്നുമുള്ള കഥയാണ് ഷിജു ഇപ്പോൾ ആരാധകർക്ക് മുൻപിൽ പങ്കുവെച്ചിരിക്കുന്നത് .പ്രണയ സാഫല്യത്തിനായി ഷിജു സ്വീകരിച്ച മാർഗം കേട്ട് ആരാധകർ ഒന്ന് പകച്ചു എങ്കിലും അന്ന് അങ്ങനെ ഒരു തീരുമാനമെടുത്ത താരത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് പ്രേക്ഷക ലോകം. തങ്ങൾ പ്രണയത്തിൽ ആയപ്പോൾ പ്രീതയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. ശേഷം രജിസ്റ്റർ മാര്യേജ് ചെയ്താണ് തങ്ങൾ ഒന്നിച്ചതെന്നും താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘മാലാഖ പോലെ മകളെ..’; വേദയുടെ പിറന്നാൾ ആഘോഷമാക്കി ജയസൂര്യ, ആശംസയുമായി ആരാധകരും ; ഫോട്ടോസ്
Next post ന്യൂ ഇയർ തകർത്താഘോഷിച്ച് ഇന്ദ്രജിത്തും കുടുബവും , ചിത്രങ്ങൾ വൈറലാകുന്നു