സിനിമാ മേഖലയിലെ കോവിഡ്‌ ബാധിച്ച പ്രമുഖ താരങ്ങള്‍

Read Time:4 Minute, 22 Second

2020 ലോകം മുഴുവനും ഭയന്നുവിറച്ച ഒരു വര്‍ഷം ആയിരുന്നു. വലിയവന്‍ എന്നോ ചെറിയവന്‍ എന്നോ, സാധാരണക്കാരന്‍ എന്നോ സെലിബ്രിറ്റി എന്നോ ഒരു അന്തരവും കൊറോണ വൈറസിന് ഉണ്ടായിരുന്നില്ല. ആരെ എപ്പോള്‍ വേണമെങ്കിലും കീഴടക്കാവുന്ന കൊറോണയുടെ രോഗാവസ്ഥയിലൂടെയാണ് ലോകം എമ്ബാടും ഇപ്പോഴും പോയ് കൊണ്ടിരിക്കുന്നത്. മലയാള മണ്ണിലെ പ്രമുഖ താരങ്ങളെയും കോവിഡ് എന്ന മഹാവ്യാധി ബാധിച്ചിരുന്നു.

ഒക്ടോബര്‍ 20 ന് ആയിരുന്നു മലയാളികളുടെ സ്വന്തം നടന്‍ പൃഥ്വിക്ക് കൊവിഡ് ബാധിച്ചത്. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നിലയിലായിരുന്നു താരത്തിന് രോഗം ബാധിച്ചത്. രോഗം ബാധിച്ച വിവരം പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ജനഗണമനയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങാന്‍ നേരം നടത്തിയ ടെസ്റ്റിലാണ് രോഗാവസ്ഥ തിരിച്ചറിയുന്നത്. ചിത്രത്തിന്‍്റെ സംവിധായകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പോസിറ്റീവായ താരങ്ങളില്‍ ഒരാളാണ് നാടക സിനിമാ നടനായ സന്തോഷ് കീഴാറ്റൂര്‍. കൊവിഡ് നെഗറ്റീവായ വിവരവും അതിനുശേഷം ‘ആറാട്ടി’ല്‍ നടന്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരവും താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ‘എപ്പോഴും പോസിറ്റീവ് ആകണം എന്നു തന്നെയാണ് ചിന്ത. രണ്ട് ദിവസം പനിച്ചു. പിറ്റേന്ന് ടെസ്റ്റ് ചെയ്തപ്പോള്‍ കൊവിഡ് പോസിറ്റീവ്. കുഴപ്പം പിടിച്ച പോസിറ്റീവ്.പിന്നെ പത്ത് ദിവസം ഒരേ ചിന്ത എത്രയും വേഗം നെഗറ്റീവ് ആകണം. കൃത്യം പത്താമത്തെ ദിവസം നെഗറ്റീവ് ആയെന്നും സന്തോഷ് തന്നെയാണ് അറിയിച്ചത്.

മലയാളത്തില്‍ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സീരിയലുകള്‍ നമുക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകന്‍ ആണ് സുധീഷ് ശങ്കര്‍. സുധീഷിന്റെ സഹധര്‍മ്മിണിയാണ് നടി അഞ്ജിത. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാടാത്ത പൈങ്കിളിയിലൂടെ അഞ്ജിതയുടെ മടങ്ങിവരവ്. മടങ്ങിവരവിന്റെ വിശേഷങ്ങള്‍ക്ക് ഒപ്പമാണ് തനിക്കും കുടുംബത്തിനും കൊറോണ ആയിരുന്നുവെന്നും അതിനെ അതിജീവിച്ചുകൊണ്ട് വീണ്ടും കര്‍മ്മ മേഖലയില്‍ എത്തിയ വിവരവും നടി വ്യക്തമാക്കുന്നത്. സീതാകല്യാണത്തിലെ കല്യാണിനെ അറിയാത്ത മലയാള സീരിയല്‍ പ്രേക്ഷകര്‍ കുറവാണ്. പാലക്കാട് കാരന്‍ ചുള്ളന്‍ പയ്യന്‍ അനൂപ് കൃഷ്ണന്‍ ആണ് കല്യാണിനെ അവതരിപ്പിക്കുന്നത്.സീരിയലിലെ ആ നായകന്‍ ആരാധകര്‍ക്ക് മുന്‍പിലും ഹീറോ ആയിരുന്നു.

കൊവിഡ് ആയിട്ടും തന്നില്‍ നിന്നും മറ്റാര്‍ക്കും പകരാതെ സ്വയം നിയന്ത്രണത്തില്‍ എത്തുകയും അങ്ങനെ നിരവധി പേരെ രോഗത്തില്‍ നിന്നും രക്ഷിക്കുകയും ചെയ്തിരുന്നു അനൂപ്. അതോടൊപ്പം മലയാളത്തിന്റെ പ്രിയ നടി സീമ ജി നായര്‍ പങ്കിട്ട കൊവിഡ് അനുഭവം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയിരുന്നു. പല പ്രതിസന്ധിഘട്ടങ്ങള്‍ ജീവിതത്തില്‍ വന്നപ്പോഴും തളര്‍ന്നില്ലെങ്കിലും രോഗം ബാധിച്ചപ്പോള്‍ കാലിടറുന്നത് പോലെ തോന്നി എന്നാണ് സീമ സോഷ്യല്‍ മീഡിയ വഴി പങ്കിട്ട കുറിപ്പിലൂടെ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ സാമൂഹിക ഉത്തരവാദിത്തത്തെ ഒരു ഭാരമായി ഞാന്‍ കരുതുന്നു ഞങ്ങള്‍ രണ്ടുപേരും മനുഷ്യരാണ്
Next post മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്‌നം?ജീവിക്കുന്നത് 2020 വര്‍ഷത്തില്‍ ആണ് എന്നെങ്കിലും ഓര്‍ക്കുക. ഇനിയെങ്കിലും ഈ നൂറ്റാണ്ടിനു അനുസരിച്ചുള്ള വികാസം ഉള്‍ക്കൊള്ളുക