സുരേഷ്‌ഗോപിയെക്കൊണ്ട് പച്ച എലിയെ കഴിപ്പിച്ച് സംവിധായകന്‍ ഭദ്രന്‍

Read Time:3 Minute, 9 Second

സ്ഫടികം പോലുള്ള മലയാളത്തിലെ മികച്ച ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംവിധായകരിലൊരാളാണ് ഭദ്രന്‍. സിനിമയുടെ പൂര്‍ണ്ണതക്കായി എന്ത് റിസ്‌കുമെടുക്കുന്ന അപൂര്‍വ്വം സംവിധായകന്മാരില്‍ ഒരാളാണ് ഭദ്രനെന്ന് പറയാറുണ്ട്.അതിനെ കുറച്ചുകൂടി ഉറപ്പിക്കുന്ന പ്രസ്ഥാവനയുമായാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍ എത്തിയിരിക്കുന്നത്.ഭദ്രന്റെ സിനിമയില്‍ സുരേഷ്‌ഗോപിയ്ക്ക് പച്ച എലിയെ തിന്നേണ്ടി വന്ന സാഹചര്യം ,ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സേതു വ്യക്തമാക്കുകയാണ്.

ഒരു വര്‍ഷത്തോളം ഷൂട്ടിങ് നീണ്ട ഭദ്രന്‍ സാറിന്റെ സിനിമയാണ് യുവതുര്‍ക്കി. ചെന്നൈയിലായിരുന്നു ഷൂട്ടിങ്. ചില കഥ കേള്‍ക്കുമ്പോള്‍ നമുക്ക് ഇഷ്ടപ്പെടും. പക്ഷേ പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. ഇന്നത്തെ വലിയ ആര്‍ട്ട് ഡയറക്ടറായ മുത്തുരാജാണ് അന്നത്തെ ആര്‍ട്ട് ഡയറക്ടര്‍. സിനിമയിലെ ഒരു രംഗത്തില്‍ ജയിലില്‍ കിടക്കുന്ന സുരേഷ് ഗോപിയ്ക്ക് കഞ്ഞി കൊടുക്കുന്ന രംഗമുണ്ട്.ജയിലില്‍ താരത്തിനോപ്പമുള്ള കീരിക്കാടന്‍ ജോസിന്റെ കഥാപാത്രം ചിക്കനൊക്കെയാണ് കഴിക്കുന്നത്. അങ്ങനെ സുരേഷ് ഗോപിയ്ക്ക് പച്ച എലിയെ കീരിക്കാടന്‍ ജോസ് തിന്നാന്‍ കൊടുക്കുന്ന രംഗമുണ്ട്.
മുത്തുരാജ് ഒരു കേക്ക് എടുത്ത് എലിയുടെ ആകൃതിയിലാക്കി കൊണ്ട് വന്ന് കൊടുത്തു. പക്ഷേ ഭദ്രന്‍ സാര്‍ അത് വാങ്ങി ഒറ്റ ഏറ് കൊടുത്തു. പച്ച എലിയെ തിന്നാല്‍ മതി. അത് കൊണ്ട് വരാന്‍ പറഞ്ഞു. അങ്ങനെ സുരേഷ് ഗോപിയെ കൊണ്ട് എലിയെ കൊണ്ട് വന്ന് പച്ച എലിയെ കടിച്ച് പറപ്പിച്ചു. ഭദ്രന്‍ സാര്‍ മനസില്‍ കാണുന്ന ഷോട്ട് എടുപ്പിക്കും. എലിയെ കടിച്ചതിന് ശേഷം ഡെറ്റോളൊക്കെ ഒഴിച്ച് വായ കഴുകിപ്പിച്ചു.എന്നാണ് സേതു പറയുന്നത്.

1996ല്‍ പുറത്തിറങ്ങിയ ചിത്രമാണ് യുവതുര്‍ക്കി. അമിതാഭ് ബച്ചന്‍, ജി.പി വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. വിജയശാന്തിയായിരുന്നു ചിത്രത്തിലെ നായിക. മികച്ച വിജയം നേടിയ ചിത്രം തെലുങ്ക്,തമിഴ് ഭാഷകളില്‍ മൊഴി മാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കഴിക്കാം ലാലേട്ടന്റെ കൈകൊണ്ടൊരു മീന്‍ പൊരിച്ചത്
Next post സൂര്യനും മണലും കടലും ഞാനും ,ഗ്ലാമറസ് ലുക്കില്‍ ശാലിന്‍ സോയ