സൂപ്പര്‍മോഡലായി മുക്തയുടെ മകള്‍ കിയാരെ

Read Time:2 Minute, 1 Second

സംവിധായകന്‍ ലാല്‍ജോസ് കണ്ടെത്തിയ മികച്ച നായികമാരില്‍ ഒരാളായ മുക്ത 2006ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമാമേഖലയില്‍ അരങ്ങേറ്റം കുറിച്ചത്.മലയാള സിനിമയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമയായിരുന്നത് കൊണ്ടുത്തന്നെ ചിത്രത്തിലെ മുക്തയുടെ കഥാപാത്രമായ ലിസമ്മയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തുലൂടെ അരങ്ങേറിയ നടി തമിഴ്,തെലുങ്ക് സിനിമാമേഖലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.വിവാഹത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം ഇപ്പോള്‍ ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടത്തായി എന്ന സിരിയലിലൂടെ വളരെ വലിയൊരു തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.ഡോളിയെന്ന കഥാപാത്രത്തെ ലഭിച്ചതിലെ സന്തോഷവും നന്ദിയും അറിയിച്ച് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയും ജനങ്ങള്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ, ഏറെ ചര്‍ച്ചയാകുന്നത് മുക്തയുടെ മകള്‍ കണ്‍മണിഎന്ന കിയാരെയുടെ ചിത്രങ്ങളാണ്.താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയാവഴി ആരാധകരെ അറിയിക്കാറുണ്ടെങ്കിലും റിമിടോമിയുടെ വിഡിയോയിലുടെ കിയാരെ സുപരിചിതയാണ്.

എന്നാല്‍ സൂപ്പര്‍ മോഡല്‍ എന്ന അടിക്കുറുപ്പോടെ മുക്തപങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും തരംഗമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിന്നെ ഒരു പെണ്ണായി കണ്ടോട്ടെ എന്നു കരുതി പറഞ്ഞതാണ്,നടി ആര്യയോട് ഭര്‍ത്താവ്
Next post പത്ത്മിനിറ്റ് വീഡിയോയുമായി പേര്‍ളി ,ഏറ്റെടുത്ത് ആരാധകര്‍