സൈബറിടത്തിൽ ചർച്ചയായി ദി സീക്രട്ട് ഓഫ് വുമൺ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Read Time:2 Minute, 5 Second

ക്രിസ്മസ് പിറക്കുന്നതിന് തൊട്ടു തലേന്നുള്ള രാത്രിയിൽ സൈബറിടത്തിൽ ഏറെ ചർച്ചയായത് യുവനടി നിരഞ്ജന അനൂപ് നായികയാകുന്ന ദി സീക്രട്ട് ഓഫ് വുമൺ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്. സംവിധായകൻ പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെ സിനിമാലോകം ഒന്നടങ്കം വാഴ്ത്തുകയാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ ഒട്ടുമിക്ക സിനിമാതാരങ്ങളും ആശംസകളറിയിച്ച് രംഗത്തെത്തിയിരുന്നു. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.

മൂവി ക്ലബ്ബിന്‍റെ ബാനറില്‍ പ്രജേഷ് സെന്‍ തന്നെയാണ് ചിത്രത്തിൻ്റെ നിർമ്മാണവും നിർവ്വഹിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, രജിഷ വിജയൻ, സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ലിബിസണ്‍ ഗോപിയാണ്. ബിജിത്ത് ബാലയാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. അനിൽ കൃഷ്ണയാണ് സംഗീതം ഒരുക്കുന്നത്. ബിജിബാലാണ് പശ്ചാത്തലസംഗീതം. പ്രദീപ് കുമാറിൻ്റേതാണ് കഥ. വിഷ്ണു രവികുമാറാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. അടുത്ത വർഷത്തോടെ ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് പ്ലാൻ.

Leave a Reply

Your email address will not be published. Required fields are marked *

Previous post അന്തരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്‍റെ മൃതദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കും
Next post മലയാള സിനിമകള്‍ റിലീസ് ചെയ്യാന്‍ മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം എത്തുന്നു