സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ദിയ സനയുടെ ഫോട്ടോഷൂട്ട്

Read Time:3 Minute, 5 Second

ദിയ സനയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായും സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ദിയയുടെ ഫോട്ടോഷൂട്ടാണ്.

ഗ്രാമീണതയിലുള്ള ചിത്രങ്ങളാണ് ദിയ സന ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. മുണ്ടൊക്കെ മടക്കിക്കുത്തി വെറ്റിലയൊക്കെ ചവച്ചുനില്‍ക്കുന്ന ചിത്രങ്ങളാണിത്. ആരെയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു ചിത്രത്തിലെ ദിയയുടെ അപ്പിയറന്‍സ്. ചുവന്ന ബ്‌ളൗസും കള്ളി മുണ്ടും ഉടുത്തെത്തിയ ദിയ വ്യത്യസ്ത രീതിയിലാണ് ചിത്രങ്ങളില്‍ തെളിയുന്നത്. അടുക്കളയുടെ പശ്ചാത്തലത്തില്‍ വിറകടുപ്പിനരികില്‍ ഇരിക്കുന്ന ചിത്രവും ആകര്‍ഷണീയമാണ്

ഫോട്ടോഷൂട്ടിനെക്കുറിച്ച് ദിയ കുറിച്ചത് ഇങ്ങനെയായിരുന്നു :

‘വളരെ സന്തോഷം നല്‍കിയ ഫോട്ടോഷൂട്ട് ആയിരുന്നു എസ്രയുടേത്.ഈ ഷൂട്ട് നടക്കുമ്പോള്‍ ഗായത്രി എസ്, രമേശ് വിപിന്‍ എന്നിവരെയും കൂടെ മനോഹരമായ സ്ഥലവും പ്രോപ്പര്‍ട്ടിയും ഒരുക്കിത്തന്ന ആന്റിയെയും കുടുംബത്തെയും മറക്കാന്‍ പറ്റില്ല ഗ്രാമീണ ഭംഗിയില്‍ എന്നെ വച്ച് ഇങ്ങനൊരു തീം പ്ലാന്‍ ചെയ്യുമ്പോള്‍ എസ്രയുടെയും ഗായത്രിയുടെയും മനസില്‍ ഇത് സക്‌സസ് ആകുമെന്നുള്ള പ്രതീക്ഷയാവാം ഈ പടങ്ങളൊക്കെ മറ്റുള്ളവര്‍ക്ക് ഇത്രയും ആകര്‍ഷണീയമായത്…പുതിയ ടീമുകള്‍ ഇങ്ങനെ ഓരോ കണ്‍സപ്റ്റുമായി വരുമ്പോള്‍ നമ്മള്‍ കോണ്‍ഫിഡന്റ് ആവണം… അവരൊക്കെ വളരട്ടെ… എത്രയോ കുട്ടികള്‍ ചെറിയ പ്രായം മുതല്‍ ഫോട്ടോ എടുക്കാനൊക്കെ ഇന്‍ട്രെസ്റ്റ് കാണിക്കുന്നു…അവരുടെ കഴിവുകളെ വളര്‍ത്തണം.. ഞാന്‍ പലപ്പോഴും എസ്രയോട് ഓരോ ഷൂട്ടിനും അഭിപ്രായം അന്വേഷിക്കും.. ഒരുപാട് പൊളിറ്റിക്കലി ശരീരത്തിന്റെ രാഷ്ട്രീയമുള്‍പ്പെടെ മനോഹരമായാണ് എസ്ര ഫോട്ടോ ഷൂട്ടിലൂടെ അവതരിപ്പിക്കുന്നത്, കൂടെ നില്‍ക്കുന്നവരോട് ഒരുപാട് ഇഷ്ടം’

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ യഥാര്‍ത്ഥമുഖം വെളിപ്പെടുത്തി പാര്‍വതി തിരുവോത്ത്
Next post അജ്ഞാത രോഗത്തിന്റെ കാരണം കണ്ടെത്തി, ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍