സ്റ്റീല്‍ ഗ്ലാസില്‍ നിന്നാണ് സിനിമയിലെ വിവേചനം തുടങ്ങുന്നത്, ബിനീഷ് ബാസ്റ്റിന്‍ പറയുന്നു

Read Time:1 Minute, 18 Second

സിനിമാ മേഖലയില്‍ വിവേചനം ഉണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ ബിനീഷ് ബാസ്റ്റിന്‍. സിനിമ മേഖലയില്‍ താന്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍.

സിനിമയിലെ വിവേചനം സ്റ്റീല്‍ പാത്രത്തില്‍ തുടങ്ങുന്നുവെന്ന് ബിനീഷ് ബാസ്റ്റിന്‍ പറയുന്നു. എനിക്ക് സ്റ്റീല്‍ പാത്രത്തിലാണ് ഭക്ഷണവും ചായയും തന്നിരുന്നത്. ‘തെരി’ എന്ന സിനിമക്ക് ശേഷമാണ് ഞാനൊരു സെലിബ്രിറ്റിയാവുന്നത്.

അതിന് ശേഷം എനിക്ക് സ്വന്തമായി ഏസി റൂമും, ചില്ല് ഗ്ലാസില്‍ ചായ തരാനൊക്കെ തുടങ്ങി. സ്റ്റീല്‍ ഗ്ലാസില്‍ നിന്നാണ് സിനിമയില്‍ വേര്‍തിരിവ് തുടങ്ങുന്നത്. താഴെ തൊഴിലെടുക്കുന്നവര്‍ക്ക് സ്റ്റീല്‍ ഗ്ലാസ്, പിന്നെ ചില്ല്, ഏറ്റവും ടോപ്പിലുള്ളവര്‍ക്ക് കപ്പിലുമാണ് ഇപ്പോഴും ചായ കൊടുക്കുന്നതെന്നും ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തെരുവില്‍ നിന്ന് എന്റെ സ്റ്റുഡിയോയിലേക്ക്, ഞെട്ടിപ്പിക്കുന്ന മേക്കോവര്‍
Next post എഴുത്തുകാരനെ വരെ മാറ്റാന്‍ നിര്‍ദ്ദേശിച്ചു, ഡിമാന്റുകള്‍ കൂടിയപ്പോള്‍ ഊമപെണ്ണിന് ഉരിയാടപയ്യനില്‍ നിന്ന് ദിലീപിനെ മാറ്റുകയായിരുന്നുവെന്ന് വിനയന്‍