സ്റ്റൈലിഷ് ലുക്കില്‍ ഷാരുഖ് ഖാന്റെയും കാജോളിന്റെയും മകന്‍ ജിബ്രാന്‍ ഖാന്‍

Read Time:2 Minute, 23 Second

ലോകസിനിമരംഗത്തുത്തന്നെ വളരെ വലിയ ചലനം സൃഷ്ടിച്ച താരങ്ങളാണ് ബോളിവുഡിലേത്.അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, കാജോള്‍, ഹൃത്വിക് റോഷന്‍, കരീന കപൂര്‍ എന്നിവര്‍ ഒന്നിച്ച റെക്കോര്‍ഡ് നേട്ടം കൈവരിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് കബി ഖുശി കബീ ഗം. ചിത്രം പുറത്തിറങ്ങിയിട്ട് 19 വര്‍ഷം പിന്നിടുമ്പോള്‍ ഒരു കുട്ടിത്താരമാണ് ആരാധകരെ ഞെട്ടിക്കുന്നത്. ചിത്രത്തില്‍ ഷാരുഖ് ഖാന്റെയും കാജോളിന്റെയും മകനായി എത്തിയ ജിബ്രാന്‍ ഖാന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മസില്‍ ബോഡിയുമായി സ്റ്റൈലിഷ് ലുക്കിലാണ് ജിബ്രാന്‍.അഭിനയത്തില്‍ സജീവമാകാനുള്ള തീരുമാനത്തിലാണ് ജിബ്രാന്‍. സിനിമകളുടെ ഒഡിഷനുകളില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. കൂടാതെ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തില്‍ എത്തിയ ബ്രഹ്‌മാസ്ത്രയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു.

വെള്ളിയാഴ്ചയായിരുന്നു താരത്തിന്റെ 27ാം പിറന്നാള്‍. മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം പിറന്നാള്‍ വിശേഷം പങ്കുവെച്ചത്. ഒന്നരലക്ഷത്തോളം ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ജിബ്രാനെ ഫോളോ ചെയ്യുന്നുണ്ട്. സിനിമയിലും മോജലിങ്ങിലും സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

2001 ലാണ് കബി ഖുശി കബീ ഗം തീയെറ്ററില്‍ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളായ രാഹുലിന്റേയും അഞ്ജലിയുടേയും മരന്‍ കൃഷ് ആയാണ് താരം എത്തിയത്. നടന്‍ ഫിറോസ് ഖാന്റെ മകനാണ് ജിബ്രാന്‍. കരണ്‍ ജോഹറാണ് ചിത്രം സംവിധാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആളൊഴിഞ്ഞ ക്ലാസ്മുറിയിലൊരു കല്യാണം
Next post തരംഗമായി താരറാണിയുടെ പുത്തന്‍ ചിത്രങ്ങള്‍