സ്വര്‍ണം ആരെങ്കിലും കടത്തട്ടെ, പാലം വിഴുങ്ങിയവര്‍ക്ക് പറയാന്‍ അവകാശമില്ല, രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു

Read Time:1 Minute, 57 Second

കോണ്‍ഗ്രസിനെ പേരെടുത്തുപറയാതെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. സ്വര്‍ണ്ണം ആരെങ്കിലും കടത്തട്ടെ, വമ്പന്‍ സ്രാവുകളുടെ പേരുകള്‍ ആര്‍ക്ക് വേണം, അതിനേക്കാള്‍ വമ്പന്‍മാര്‍ പുറത്ത് വിലസുകയാണെന്നും ജോയ് മാത്യു പ്രതികരിക്കുന്നു.

പാലം വിഴുങ്ങികള്‍ക്ക് സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം? അതിനാല്‍ അത് വിട്, എന്നാണ് ജോയ് മാത്യു പറയുന്നത്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

സ്വര്‍ണ്ണം ആരെങ്കിലും കടത്തട്ടെ. വമ്പന്‍ സ്രാവുകളുടെ പേരുകള്‍ ആര്‍ക്ക് വേണം! മുദ്രവെച്ച കവറിനുള്ളില്‍ അവര്‍ കിടന്ന് ശ്വാസം മുട്ടട്ടെ. അതിനേക്കാള്‍ വമ്പന്‍മാര്‍ മുദ്രവെക്കാത്ത കവറില്‍ പുറത്ത് വിലസുന്നു. പാലം വിഴുങ്ങികള്‍ക്ക് സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം? അതിനാല്‍ അത് വിട്. ഡിസംബറിലെ ദില്ലിയിലെ തണുപ്പ് അനുഭവിച്ചവര്‍ക്കേ അറിയൂ. ആ തണുപ്പിലാണ് മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ കൂടും കുടുംബവും വിട്ട് വിശന്നും തളര്‍ന്നും ജലപീരങ്കികളും വെടിയുണ്ടകള്‍ക്കും മുന്നില്‍ ജീവന്‍ പണയം വെച്ചു സമരം ചെയ്യുമ്‌ബോള്‍ അതും ഈ കൊറോണക്കാലത്ത് നമ്മള്‍ ചാനലില്‍ ഇരുന്നു വമ്ബന്‍ സ്രാവിനെ പിടിക്കുന്ന ചര്‍ച്ചകളില്‍ അഭിരമിക്കുന്നു! മാറാരോഗം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു! നാണം വേണം നാണം.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്നെ സഹിക്കാന്‍ നിനക്കേ സാധിക്കൂള്ളൂ, സ്‌നേഹ ചുംബനം നല്‍കി നടി ഷഫ്‌ന
Next post രോഗവ്യാപനം കൂടുമെന്ന് ആരോഗ്യമന്ത്രി, എല്ലാവരും സെല്‍ഫ്‌ ലോക്ക്ഡൗണിന് തയ്യാറാകണം