ഹേയ് സിനാമികയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ദുല്‍ഖര്‍

Read Time:2 Minute, 55 Second

മലയാള സിനിമാ ലോകത്തെയും തമിഴ് ചലച്ചിത്ര മേഖലയേയും ഒരുപോലെ ആകര്‍ഷിച്ച നടനാണ് ഡി ക്യു എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ദുല്‍ഖര്‍ സല്‍മാന്‍ .തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരി വലിയ താരമൂല്യത്തിന് ഉടമയാണ് ദുല്‍ഖര്‍ .പുതുമുഖ നടന്മാരില്‍ വളരെവേഗം മുന്‍പന്തിയില്‍ എത്താന്‍ സാധിച്ച dq പെണ്‍ ആരാധക മനസ്സുകളിലെ മായാത്ത വ്യക്തിത്വമാണ.

താരകുടുംബം എന്നതിനപ്പുറം സ്വന്തം കുടുംബത്തിലെ അംഗം എന്ന നിലയിലാണ് ദുല്‍ഖറിനെ ഓരോ മലയാളികളും കാണുന്നത്.പ്രളയകാലത്തും മഹാമാരി കാലത്തും ജനങ്ങള്‍ക്ക് താങ്ങായി ദുല്‍ഖര്‍ എത്തിയിരുന്നു .ദുല്‍ഖറിനെ മാത്രമല്ല മകളായ മറിയത്തിന്റെയും വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വളരെ വേഗം പ്രചാരം നേടാറുണ്ട്.

കോവിഡ് മൂലം താല്‍ക്കാലികമായി നിര്‍ത്തി വച്ച ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ഹേയ് സിനാമികയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് .ചെന്നൈ കേന്ദ്രികരിച്ച് ചിത്രീകരിക്കപ്പെടുന്ന സിനിമയുടെ സംവിധായകന്‍ വൃന്ദാ മാസ്റ്റര്‍ ആണ്.മലയാളം,തമിഴ്, തെലുങ്ക്, ഭാഷകളില്‍ നൃത്ത സംവിധായാനായി വൃന്ദാ മാസ്റ്റര്‍ എത്തിയിട്ടുണ്ട്.കാജല്‍ അഗര്‍വാള്‍, അദിതി റാവു ഹൈദാരി എന്നിവരാണ് ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ നായികമാരായി വേഷമിടുന്നത്.

ലൊക്കേഷനില്‍ നിന്നുള്ള ഡി ക്യൂ വിന്റെയും നടിമാരുടേയും ചിത്രങ്ങള്‍ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രെദ്ധ നേടിയിരുന്നു.ദുല്‍ഖര്‍ അഭിനയിച്ച ഓകെ കണ്മണി എന്ന ചിത്രത്തിലെ ഒരു പാട്ടില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രചോദനം ആണ് പുതിയ ചിത്രത്തിന് ഹേയ് സിനാമിക എന്ന് പേര് നല്‍കാന്‍ കാരണം.

ഗോപിന്‍വസത്ത സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രീതി ജയരാമന്‍ ആണ്.റീലേന്‍സ് എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രം,വിവാഹശേഷമുള്ള കാജലിന്റെ ആദ്യ ചിത്രം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇരയാക്കപ്പെട്ട ഒരു പതിമൂന്നുകാരിയുണ്ടിവിടെ
Next post എപ്പോഴാണ് നിങ്ങള്‍ മാറാന്‍ പോകുന്നത്? ഒരു സര്‍വൈവറുടെ വേദന നിങ്ങള്‍ക്ക് മനസ്സിലാകില്ല, കേരള പോലീസിനെ ആഞ്ഞടിച്ച് നടി രേവതി