അല്‍-ഷിമിയുടെ ചൂടൻ ഫോട്ടോ ഷൂട്ട് .7000 വര്ഷം പഴക്കമുള്ള പിരമിഡിന്റെ മുന്നിൽ.

Read Time:6 Minute, 33 Second

”ഈജിപ്ഷ്യന്‍ നാഗരികതയെ” അവഹേളിച്ചുവെന്ന കുറ്റംചുമത്തി മോഡലും ഇന്‍സ്റ്റാഗ്രാം താരവുമായ സല്‍മ അല്‍-ഷിമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.പൗരാണിക ഈജിപ്തിന്റെ രാജ്ഞിയായിരുന്ന ക്ലിയോപാട്രയുടെ വേഷം ധരിച്ച് നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സംസ്‌കാരത്തിനെതിരാണെന്നാരോപിച്ച് ഇസ്ലാമിസ്റ്റുകളായ ഒരു കൂട്ടം തീവ്രവലതുപക്ഷവാദികള്‍ വിവാദമാക്കിയത്. ഫറോവന്‍ സംസ്‌കാരത്തെ അപമാനിച്ചെന്നാരോപിച്ചാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.ഫോട്ടോഗ്രാഫര്‍ ഹൌസം മുഹമ്മദ് പകര്‍ത്തിയ,ഷിമിയുടെ ചിത്രം അതിനൊടകം തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.കെയ്റോയുടെ തെക്ക് ഭാഗത്തുള്ള സഖാറയിലെ നെക്രോപോളിസ് സൈറ്റില്‍ വച്ച് ഹൌസം മുഹമ്മദ് മോഡല്‍ സല്‍മ അല്‍-ഷിമിയുടെ ചില ചിത്രങ്ങള്‍ പകര്‍ത്തിയത്.

പുരാതന ഈജിപ്തിന്റെ രാജ്ഞിയായിരുന്ന ക്ലിയോപാട്രയുടെ വേഷം ധരിച്ച് 4,700 വര്‍ഷം പഴക്കമുള്ള ജോസറിലെ സ്റ്റെപ്പ് പിരമിഡിന് സമീപമാണ് ഫോട്ടോ ഷൂട്ട് നടന്നത്. കെയ്റോയില്‍ നിന്ന് 20 മൈല്‍ തെക്കുമാറിയുള്ള സഖാറ നെക്രോപോളിസില്‍ ഫോട്ടോ ഷൂട്ട് നടന്നയുടനെ മോഡലിനെ അറസ്റ്റ് ചെയ്തപ്പോള്‍, ഫോട്ടോഗ്രാഫര്‍ ഹൊസം മുഹമ്മദിനെ പൊലീസ് തിങ്കളാഴ്ച്ചയാണ് അറസ്റ്റുചെയ്തത്.കാല്‍മുട്ടിന് മേല്‍ വസ്ത്രം ധരിച്ച് സര്‍പ്പ കിരീടം ചൂടി കൈയില്‍ പ്രത്യേക അംഗവടിയുമായി നില്‍ക്കുന്ന സല്‍മയുടെ നിരവധി ചിത്രങ്ങളും വീഡിയോയയും അവര്‍ സ്വന്തം സമൂഹമധ്യമ പേജുകള്‍ വഴി പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇത് ഇന്ന് ഈജിപ്തില്‍ ശക്തി പ്രാപിച്ച് വരുന്ന വലത്പക്ഷ തീവ്ര മതവിഭാഗങ്ങളെ അസ്വസ്ഥമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍മുട്ട് കാണിക്കുന്നത് സംസ്‌കാരത്തിനെതിരോ അല്ലയോ എന്ന തര്‍ക്കമാണ് ഈജിപ്യന്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം.ഇരുവരെയും അറസ്റ്റ് ചെയ്യുകയും പിന്നീട് സഖാറ പുരാവസ്തു സൈറ്റില്‍ അനുമതിയില്ലാതെ ഫോട്ടോയെടുത്തു എന്നാരോപിച്ച് 500 ഈജിപ്ഷ്യന്‍ പൗണ്ട് ($ 32) അടപ്പിച്ചതിന് ശേഷം ഇരുവരെയും ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു.എന്നിരുന്നാലും, ”സഖാറ പുരാവസ്തു സൈറ്റില്‍ അംഗീകാരമില്ലാതെ ഫോട്ടോയെടുത്തു” എന്ന കുറ്റം നേരിടേണ്ടിവരുമെന്ന് അല്‍ അഹറം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഷിമിയുടെ ഫോട്ടോഗ്രാഫുകളാണ് പ്രശ്‌നകാരണമെന്നും അവ പ്രകോപനപരവും കുറ്റകരവുമാണെന്നും പറയുന്ന ചില ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ക്ക,് പുരാതന കാലത്തെ ഫറോവാമാരുടെ രാജ്ഞിമാരുടെയും തോഴിമാരുടെയും വസ്ത്രം ഏങ്ങനെയാണ് പ്രശ്‌നകരമാകുന്നതെന്ന് വ്യക്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് മുന്നില്‍ ഹാജരായ അല്‍ – ഷിമി തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും എതിര്‍ക്കുകയും ഈജിപ്തിനെ വ്രണപ്പെടുത്തുന്നതിനേക്കാള്‍ ഈജിപ്ഷ്യന്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വാദിച്ചെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഖ്ബര്‍ എല്‍-യൂം റിപ്പോര്‍ട്ട് ചെയ്തു. അനുമതിയില്ലാതെ പുരാവസ്തു സ്ഥലങ്ങളില്‍ ഫോട്ടോഗ്രാഫി അനുവദിക്കില്ലെന്ന് കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഷിമി പറഞ്ഞു.15 മിനിറ്റ് മാത്രം നീണ്ടുനിന്ന ഫോട്ടോഷൂട്ട് കണ്ടപ്പോള്‍ അത് തടയാതിരുന്നവര്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലെത്തുമ്പോള്‍ നിയമ നടപടി സ്വീകരിക്കുന്നതെന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നുള്‍പ്പെടെയുള്ള വ്യത്യസ്ത അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇന്ന് ‘സെന്‍സറു’കളിലൂടെ മാത്രമേ ജീവിക്കാന്‍ കഴിയൂവെന്നായിരുന്നു ഒരാളുടെ കമന്റ്. ഞങ്ങളുടെ പുരാതനവസ്തുക്കളുടെ ഭംഗി കാണിക്കാനോ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനോ ഞങ്ങള്‍ നഗ്‌നരാകേണ്ടതില്ലെന്നായിരുന്നു മറ്റൊരു കമന്റ്. എന്നാല്‍ ഇത്തരം വസ്ത്രങ്ങളിട്ട് പുരുഷന് കയറാമെങ്കില്‍ പിന്നെ സ്ത്രീകള്‍ക്ക് എന്തുകൊണ്ടായിക്കൂടെന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്.

പുരാതന ഇന്ത്യയെ പോലെതന്നെ പുരാത ഈജിപ്തിലും വ്യഭിചാരം പോലും നിയമവിരുദ്ധമായിരുന്നില്ലെന്നതിന് കണ്ടെടുക്കപ്പെട്ടിട്ടുള്ള പല പുരാത പാപ്പിറസ് രേഖകളും തെളിവ് നല്‍കുന്നു. എന്നാല്‍ വര്‍ത്തമാനകാലത്ത് സ്ത്രീ കാല്‍മുട്ട് മറയ്ക്കാത്ത വസ്ത്രം ധരിച്ചാല്‍ അത് ശിക്ഷാര്‍കമായി മാറുന്നതെങ്ങനെയെന്നാണ് ഒരുവിഭാഗം ആളുകള്‍ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘അവള്‍ എന്റെ കൊച്ച് അനുജത്തിയാണ്, മനുഷ്യനെ ബഹുമാനിക്കാന്‍ ആദ്യം പഠിക്കു,
Next post അടുത്ത കിടുക്കാച്ചി ഫോട്ടോഷൂട് എത്തി മക്കളെ .ബീച്ചിൽ മതി മറന്ന് നവ ദമ്പതികൾ