എന്തൊരു നല്ല ശരീരം. അലര്‍ജിക്കായി അര്‍ച്ചന, രസകരമായ സ്റ്റോറി പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

Read Time:1 Minute, 59 Second

അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് ഐശ്വര്യ ലക്ഷ്മി. എന്നാല്‍ ഇപ്പോള്‍ ഷൂട്ടിന് പോകാന്‍ പറ്റാത്ത വിഷമത്തിലാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാമില്‍ രസകരമായ സ്റ്റോറിയിലൂടെയാണ് ഐശ്വര്യ ഇക്കാര്യം പങ്കുവെച്ചത്.ചിത്രീകരണത്തിനിടെ ഐശ്വര്യയുടെ മേല്‍ പുഴു വീണതോടെയാണ് താരത്തിന് ഷൂട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്.’ബാക്കിയെല്ലാവരും ഷൂട്ടിന് പോയി. എന്റെ മേല്‍ ഒരു പുഴു വീണതു കൊണ്ട് ഷൂട്ട് നിര്‍ത്തേണ്ടി വന്നു. എന്തൊരു നല്ല ശരീരം. അലര്‍ജിക്കായി അര്‍ച്ചന’, എന്നാണ് അടിക്കുറുപ്പ്.

പാലക്കാട് ചിത്രീകരണം നടക്കുന്ന അര്‍ച്ചന 31 നോട്ടൗട്ടിന്റെ സംവിധായകന്‍ നവാഗതനായ അഖില്‍ അനില്‍കുമാര്‍ ആണ്.അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണമെഴുതിയിരിക്കുന്നത്.മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. പ്രശസ്ത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ചാര്‍ളി’, ‘ഉദാഹരണം സുജാത’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സില്‍ക് സ്മിതയായി തെന്നിന്ത്യന്‍ താരം അനസൂയ ഭരദ്വാജ്
Next post ലോക്ഡൗണില്‍ സോനുവിന് നഷ്ടമായത് ജൂഹുവിലെ രണ്ട് കടകളും ആറ് ഫളാറ്റുകളും,വായ്പയെടുത്തത് 10 കോടി രൂപ