തണുപ്പിനെ മാത്രമല്ല ചൂടിനെയും ഭയക്കണം, ചൂട് കാലത്ത് കൊറോണ വ്യാപനം വര്‍ദ്ധിക്കുമെന്ന് മലയാളി ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ കണ്ടെത്തല്‍

Read Time:2 Minute, 9 Second

തണുപ്പ് മാസങ്ങള്‍ കടന്നുപോയാല്‍ ആശ്വസിക്കാന്‍ വരട്ടെ. ചൂട് കാലം അത്ര എളുപ്പമല്ല. കൊറോണയെ മറികടക്കാന്‍ ചൂട് കാലം സാധിക്കില്ലെന്നാണ് മലയാളിയായ ഗവേഷണ വിദ്യാര്‍ഥിനിയുടെ കണ്ടെത്തല്‍. ചൂട് കാലാവസ്ഥയില്‍ കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുമെന്നാണ് ചൈനയിലെ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫെറിക് ഫിസിക്‌സില്‍ ഗവേഷണം നടത്തുന്ന കോഴിക്കോട് സ്വദേശി കീര്‍ത്തി ശശികുമാറിന്റേതാണ് കണ്ടെത്തല്‍.

കീര്‍ത്തിയുടെ പഠനം അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍-ജിയോ ഹെല്‍ത്ത് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗോളതാപനം തടഞ്ഞാല്‍ മാത്രമേ വൈറസിനെ തുരത്താനാകൂ എന്നും വിദ്യാര്‍ഥിനിയുടെ പഠനം പറയുന്നു. മാര്‍ച്ച് 15 മുതല്‍ മേയ് 15 വരെ ഇന്ത്യയിലെ വിവധ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനമാണ് ഡിസംബര്‍ ആദ്യവാരം പ്രസിദ്ധപ്പെടുത്തിയത്. മേയ് 15-ന് പൂര്‍ത്തിയാക്കിയ പഠനത്തില്‍ ഇന്ത്യയില്‍ രോഗം രൂക്ഷമാകുമെന്നും കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യം മുന്‍നിരയിലെത്തുമെന്നും പറഞ്ഞിരുന്നു.

ചൂട് കൂടിയ രാജ്യങ്ങളിലും സ്ഥലങ്ങളിലുമാണ് കോവിഡ് രൂക്ഷമായി ബാധിച്ചതെന്നും കണ്ടെത്തി. കാര്‍ബണ്‍മൂലമുള്ള അന്തരീക്ഷമലിനീകരണം ശക്തമായ രാജ്യങ്ങളിലാണ് കൊറോണയുടെ വ്യാപനം രൂക്ഷമായത്. ഇന്ത്യയില്‍ കാര്‍ബണ്‍ മലിനീകരണം കൂടിയ സ്ഥലങ്ങളിലാണ് കോവിഡ് കൂടിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post വേദനയും അറപ്പുമുള്ള ശരീരവുമായി ആരോടും മിണ്ടാനാകാതെ കഴിയുന്ന എത്ര ആണ്‍മക്കള്‍ ഉണ്ടാകും, ആണ്‍മക്കളുടെ ലൈംഗികസുരക്ഷക്ക് വേണ്ടി എന്ത് മുന്‍കരുതലാണ് രക്ഷിതാക്കള്‍ എടുക്കുന്നത്?
Next post അവസാനം എന്റെ ബേബി എത്തിയെന്ന് പേര്‍ളിമാണി