മോഹന്‍ലാല്‍ പോലും അറിയാതെ സ്വന്തംപേരിലൊരു കുല്‍വി വാല

Read Time:2 Minute, 48 Second

ഡല്‍ഹിയിലെ ചൗരി ബസാറിലാണ് കുല്‍ഫി പ്രേമികളുടെ ഇഷ്ട ഇടമായ ആ കുല്‍ഫിക്കട. കുരേമല്‍ മോഹന്‍ ലാല്‍ കുല്‍ഫി വാല എന്ന പേരിന് ഇടയില്‍ മോഹന്‍ ലാല്‍ വന്നത് സാക്ഷാല്‍ മോഹന്‍ലാലിനും അറിയണമെന്നില്ല. എന്നാല്‍ ആ പരിസരത്തെ ഐസ്‌ക്രീം പ്രേമികള്‍ക്കെല്ലാം ചിര പരിചിതമാണ് മോഹന്‍ലാല്‍ കുല്‍വി വാല.

സ്റ്റിക് കുല്‍ഫി, കേസാര്‍ പിസ്ത, ബട്ടര്‍ ഫ്രൂട്ട്, ചോക്ലേറ്റ്, പുതിന മസാല എന്നു വേണ്ട സകല ഫ്‌ലേവറുകളിലെ കുല്‍ഫിയും ഇവിടെ ലഭിയ്ക്കും. കോക്കനട്ട് കുല്‍ഫി വേണമെങ്കില്‍ അതും റെഡി. എന്തായാലും മോഹന്‍ലാല്‍ കുല്‍ഫികള്‍ സൂപ്പര്‍ഹിറ്റാണ്. സ്റ്റഫ്ഡ് കുല്‍ഫിയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രതേയകത. പലതരം പഴങ്ങളില്‍ സ്റ്റഫ് ചെയ്തിരിയ്ക്കുന്ന കുല്‍ഫി. 1906 മുതല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള കുല്‍ഫി കട നിരവധി വ്‌ളോഗര്‍മാരുടെയും ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണ്.

115 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കുല്‍ഫിക്കടയില്‍ കേട്ടറിഞ്ഞ് എത്തുന്ന വിവിധ ദേശക്കാരുമുണ്ട്. ആപ്പിള്‍, മാമ്പഴം, ഓറഞ്ച്, പൈനാപ്പിള്‍ തുടങ്ങിയ വിവിധ പഴങ്ങളില്‍ വിവിധ ഫ്‌ലേവറുകളിലെ കുല്‍ഫി സ്റ്റഫ് ചെയ്തിട്ടുണ്ട്. സ്റ്റഫ്ഡ് കുല്‍ഫികള്‍ക്ക് തന്നെയാണ് ആരാധകര്‍ ഏറെയുള്ളതും. 300 രൂപ മുതലാണ് സ്റ്റഫ്ഡ് കുല്‍ഫികള്‍ക്ക് വില. ഇതില്‍ മാംഗോ കുല്‍ഫി ഏറെ പേരു കേട്ടതാണ്.1990കളില്‍ ആണ് വിവിധ പഴങ്ങളില്‍ കുല്‍ഫി സ്റ്റഫ് ചെയ്ത് ഇവിടെ വില്‍പ്പന ആരംഭിച്ചത്. അതോടെ കുരാമല്‍ പ്രശസ്തമായി.

ഏതെങ്കിലും ഒരു നവീനമായ ആശയത്തിന് നിങ്ങളുടെ ജീവിതവും ബിസിനസും ഒക്കെ മാറ്റി മറിയ്ക്കാന്‍ ആയേക്കും എന്നതിന് ഉദാഹരണമാണ് ഈ കുല്‍ഫിക്കട. സ്റ്റഫ്ഡ് കുല്‍ഫികള്‍ അവതരിപ്പിച്ചതിലൂടെ കടയുടെ പിന്‍മുറക്കാരന്‍ തിരിത്തി എഴുതിയത് പതിറ്റാണ്ടുകളുടെ വില്‍പ്പന ചരിത്രം കൂടെയാണ്. ഇപ്പോള്‍ കുരാമല്‍ മോഹന്‍ ലാല്‍ കുല്‍ഫി വാലയില്‍ എത്തുന്നവരില്‍ അധികവും ഓര്‍ഡര്‍ ചെയ്യുന്നതും ഇതേ കുല്‍ഫി തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി യമുന വീണ്ടും വിവാഹിതയായി, ക്ഷേത്രത്തില്‍വെച്ച് താലികെട്ട്
Next post വോട്ട് ചെയ്യാന്‍ മഞ്ജു എത്തിയത് അമ്മയോടൊപ്പം, ക്യൂവില്‍ നിന്ന് ടൊവിനോയും, ചിത്രങ്ങള്‍ കാണാം