സ്നേഹയെ ചേർത്ത് പിടിച്ച് ശ്രീകുമാർ..പ്രണയാർദ്ര നിമിഷങ്ങൾ പങ്കുവെച്ച് താരം.!

Read Time:1 Minute, 42 Second

പ്രേക്ഷകരുടെ ഇഷ്ട താരജോഡികള്‍ ആണ് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം സീരിയലിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച സ്‌നേഹയും ശ്രീകുമാറും.യഥാര്‍ത്ഥപേരിനെക്കാളും ഇവരെ ഓര്‍ക്കാന്‍ പ്രേക്ഷകരെ സഹായിക്കുന്നത് മണ്ഡോദരി,ലോലിതന്‍ എന്നി പേരുകളാണ്.
നര്‍മ്മത്തില്‍ പൊതിഞ്ഞ അഭിനയജീവിതത്തിനു പുറത്ത് സ്വകാര്യ ജീവിതത്തിലും ഇരുവരും ഒരുമിച്ച വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ ഇരുവരുടെയും മൂന്നാറിലെ പ്രണയാര്‍ദ്ര നിമിഷങ്ങളാണ് ഇപ്പോള്‍ ശദ്ധയാകര്‍ഷിക്കുന്നത്.

കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയത്.നിരവധി സിനിമകളില്‍ വേഷമിട്ടുണ്ടെങ്കിലും മറിമായത്തിലെ കഥാപാത്രത്തിലുടെയാണ് സ്‌നേഹ എന്നും സുപരിചിത.സീരിയലിലും സിനിമയിലും ഒരുപോലെ സാന്നിധ്യമറിയിച്ച ശ്രീകുമാറിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘മെമ്മറീസി’ലെ വില്ലന്റേത്.25 ഓളം സിനിമകളില്‍ വേഷമിട്ടുണ്ട് ശ്രീകുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുസ്ലീം മതത്തിൽപ്പെട്ട ഒരാളെ എന്തിനാണ് വിവാഹം ചെയ്തത്? ചോദ്യത്തിന് പ്രിയാമണി നൽകിയ മറുപടി ഇങ്ങനെ
Next post എന്റെ ഇഷ്ടങ്ങളും ആഗ്രഹണങ്ങളും അടിച്ചു ഏല്പിക്കാൻ അല്ല തന്നെ ഞാൻ എന്റെ കൂടെ കൂട്ടിയത് ; വായിക്കാം