10 വയസേ ഉള്ളെങ്കിലും മുതിർന്നവരുടെ ചങ്കുറപ്പ്; ഈ മോൾ ചെയ്തത് കണ്ട് സല്യൂട്ടടിച്ച് കേരളക്കര

Read Time:4 Minute, 26 Second

10 വയസേ ഉള്ളെങ്കിലും മുതിർന്നവരുടെ ചങ്കുറപ്പ്; ഈ മോൾ ചെയ്തത് കണ്ട് സല്യൂട്ടടിച്ച് കേരളക്കര

10 വയസേ ഉള്ളെങ്കിലും മുതിർന്നവരുടെ ചങ്കുറപ്പ്; ഈ മോൾ ചെയ്തത് കണ്ട് സല്യൂട്ടടിച്ച് കേരളക്കര സോഷ്യൽ മീഡിയയുടെ മുഴുവൻ കയ്യടി നേടുകയാണ് ഇപ്പോൾ ഒരു പത്തു വയസുകാരി ത്യശൂർ രാമവർമപുരം സ്വദേശിനി ആയ ജോയ് എബ്രഹാമിന്റെ മകൾ ഏയ്ഞ്ചൽ മരിയ എന്ന കൊച്ചു മിടുക്കി. ഇ മിടുക്കിയുടെ ധീരത അറിഞ്ഞവർ എല്ലാം ഈ പൊന്നു മോൾക്ക് സലൂട്ട് അടിച്ചു പോകും. ധൈര്യം മാത്രം ഉണ്ടായാൽ പോരാ സമയോചിതവുമായി കൊണ്ട് ഒരു അപകടത്തെ എങ്ങനെ നേരിടുമെന്ന് കൂടി ഈ കുട്ടി നാട്ടുകാർക്ക് കാണിച്ചു കൊടുത്തു. ഏയ്ഞ്ചന്റെ വീടിന്റെ ഭാഗത്തിലൂടെയാണ് രാമവർമ്മ പുരം ഭാഗത്തു നിന്നും ചേറൂർ ഭാഗത്തേക്ക് നീങ്ങുന്ന കനാൽ ഒഴുകുന്നത് .

ഇവിടെ കുട്ടികൾ കളിക്കാറുണ്ട് നാലടിയോളം വെള്ളം ഈ കനാലിൽ ഉണ്ട് ശനി ഉച്ചക്ക് രണ്ടരയോടെ ഈ കുട്ടിയുടെ അയൽവാസി മൂന്നു വയസ്സുകാരൻ കൂട്ടുകാരെ ഒപ്പം കളിക്കുകയായിയിരുന്ന. പീച്ചി ഡാമിൽ നിന്നും വെള്ളം തുറന്നു വിട്ട സമയം ആയതിനാൽ കനാൽ വെള്ളത്തിന് ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നു ഇത് അറിയാതെ ആയിരുന്നു കുട്ടികളെ കളി ഇതിനു ഇടയിൽ ആ മൂന്നു വയസുകാരൻ വെള്ളത്തിലേക്ക് കളിയ്ക്കാൻ വേണ്ടി ചാടി എന്നാൽ ശക്തമായ ഒഴുക്കിൽ പെട്ട് കുട്ടി നില കിട്ടാതെ മുങ്ങിയും പൊങ്ങിയും ഒഴുകി പോവുകയായിരുന്നു.

കുട്ടി വെള്ളത്തിൽ വീണത് കണ്ട മറ്റു കുട്ടികളെ കരച്ചിൽ കേട്ട് ഓടി വന്ന ഏയ്ഞ്ചൽ കാണുന്നത് ഒഴുകി പോകുന്ന കുട്ടിയെയാണ് ആ കുട്ടിയെ കണ്ടു പകച്ചു നിൽക്കാനോ കരയാനോ നിൽക്കാതെ ഏയ്ഞ്ചൽ കനാലിൽ ചാടി കൊണ്ട് കുട്ടിയെ രക്ഷിക്കുകയായിരുന്നു.ചാട്ടത്തിൽ ഈ പത്തു വയസുകാരിയുടെ കാലിൽ ചില്ല് കയറി എങ്കിലും വേദന സഹിച്ചു കൊണ്ട് കുട്ടിയെ എടുത്തു കൊണ്ട് നീന്തി കയറുകയായിരുന്നു.

പീച്ചി ഡാമിൽ നിന്നു വെള്ളം തുറന്നു വിട്ട സമയമായതിനാൽ രാമവർമപുരം ഭാഗത്തു നന്ന് ചേറൂർ ഭാഗത്തേക്ക് നീളുന്ന കനാലിലെ വെള്ളത്തിന് ശക്തമായ ഒഴുക്കായിരുന്നു. കുഞ്ഞ് വെള്ളത്തിൽ വീഴുന്നതു കണ്ട മറ്റു കുട്ടികളുടെ കരച്ചിൽ കേട്ടാണ് എയ്ഞ്ചൽ കനാലിനരികിൽ ഓടിയെത്തിയത്. മുങ്ങി താഴുന്ന അനയിനെ കണ്ട് കനാലിലേക്ക് ചാടി വാരിയെടുക്കുകയായിരുന്നു. തുടർന്നു അനയ്ക്കു ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. എയ്ഞ്ചൽ കേരള അഗ്‌നിരക്ഷാ അക്കാദമിയിൽ നീന്തൽ പഠിച്ചിരുന്നു.

കനാൽ വെള്ളത്തിൽ വീണു ഒഴുക്കിൽപ്പെട്ട 3 വയസ്സുകാരന് രക്ഷകയായി 10 വയസ്സുകാരി എയ്ഞ്ചൽ മരിയ. രാമവർമപുരം പള്ളിമൂലയിൽ തുത്തിക്കാട്ടിൽ ലിന്റേയുടെ മകൻ അനയ് (3) കൂട്ടുകാരൊത്ത് കളിക്കുന്നതിനിടെ ശനി 2.30ന് വീടിനു സമീപത്തായി കടന്നു പോകുന്ന കനാലിൽ വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട കുരുന്നിനെ മണ്ണാത്ത് ജോയ് ഏബ്രഹാമിന്റെ മകൾ എയ്ഞ്ചൽ മരിയ (10) കനാലിൽ ചാടി രക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മകൾ ആവണിയുടെ പിറന്നാളിന് കോവിഡ് ബാധിച്ച വിഷമത്തിൽ അനീഷ് ഉപാസന
Next post ഇത് സുരഭി ലക്ഷ്മി തന്നെയോ, വർക്കൗട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ ലോകം