2020ല്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിട്ടുള്ള സെലിബ്രിറ്റി കെയ്‌ലി ജെന്നര്‍

Read Time:1 Minute, 54 Second

മോഡലും ടിവി താരവും ബിസിനസുകാരിയുമായ കെയ്‌ലി ജെന്നര്‍ പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. 2020ല്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിട്ടുള്ള സെലിബ്രിറ്റി എന്ന നേട്ടമാണ് കെയ്‌ലി സ്വന്തമാക്കിയത്. ഫോര്‍ബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരമാണ് ഈ നേട്ടം. സാമ്പത്തിക വിദഗ്ധരുടെ കണ്ടെത്തല്‍ പ്രകാരം 590 മില്യണ്‍ ഡോളറാണ് കെയ്‌ലിയുടെ ഈ വര്‍ഷത്തെ വരുമാനം.

കെയ്‌ലി തന്റെ ബ്യൂട്ടി ബ്രാന്‍ഡിന്റെ ഭൂരിഭാഗവും അമേരിക്കയിലെ പ്രമുഖ ബ്യൂട്ടി കമ്പനിയായ കോട്ടി ഇങ്കിന് കൈമാറിയിരുന്നു.പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നതും കെയ്‌ലിയുടെ അടുത്ത ബന്ധു തന്നെയാണ്. അമേരിക്കന്‍ റാപ്പറും പ്രൊഡ്യൂസറും കെയ്‌ലിയുടെ സഹോദരി കിം കര്‍ദഷിയാന്റെ ഭര്‍ത്താവുമായ കാനി വെസ്റ്റാണ് പട്ടികയില്‍ രണ്ടാമതായി ഇടം നേടിയിരിക്കുന്നത്. 170 മില്യണ്‍ ഡോളര്‍ വരുമാനമാണ് കാനിയുടെ ഈ വര്‍ഷത്തെ വരുമാനമെന്നാണ് കണ്ടെത്തല്‍.

നടന്മാരായ ടെയ്‌ലര്‍ പെറി, ഡ്വെയ്ന്‍ ജോണ്‍സണ്‍, ടിവി താരവും കൊമേഡിയനുമായ ഹൊവാര്‍ഡ് സ്റ്റേണ്‍, കായിക താരങ്ങളായ റോജര്‍ ഫെഡറര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍, ലിബ്രോണ്‍ ജെയിംസ് തുടങ്ങിയവരും പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സിമ്രാനും സായ് പല്ലവിയും കാളിദാസും തകര്‍ത്തു, പാവകഥൈകള്‍ ടീസര്‍ പുറത്ത്
Next post ആദ്യരാത്രി പാൽ കുടിക്കുന്നത് ശരീരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു