അമ്മയുടെ കൈയ്യും പിടിച്ച് പാലത്തിന് മുകളിൽ നിന്ന 6 വയസുകാരിക്കു സംഭവിച്ചത്

Read Time:3 Minute, 45 Second

അമ്മയുടെ കൈയ്യും പിടിച്ച് പാലത്തിന് മുകളിൽ നിന്ന 6 വയസുകാരിക്കു സംഭവിച്ചത്

ഓരുങ്കൽക്കടവ് പാലത്തിലെ കൈവരി ഇല്ലാത്ത ഭാഗത്തു നിന്നു മണിമലയാറ്റിലേക്കു വീണ ആറു വയസ്സുകാരി വിദ്യാർത്ഥിനി പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. വേങ്ങശേരി നൗഷാദ് – അൻസൽന ദമ്പതികളുടെ മകൾ ഒന്നാം ക്ലാസ് വിദ്യാർഥിനി ഷെഹാന യാണ് 20 അടിയോളം താഴ്ചയിലേക്കു വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടത്.

സ്ത്രീധനം കുറഞ്ഞ് ഭാര്യയെ പുറത്താക്കി – 20 ദിവസം വീടിനു പുറത്ത് ഭാര്യ – ഒടുവിൽ ചെയ്ത പണി കണ്ടോ

പാറയും മറ്റും നിറഞ്ഞു കിടക്കുന്ന ആറ്റിൽ വെള്ളം ഉള്ള ഭാഗത്തു വീണതാണു കുട്ടിക്ക് രക്ഷയായത്. അതേ സമയം കുഞ്ഞ് മുങ്ങിപ്പോകാനും മാത്രം വെള്ളം ഇല്ലാതിരുന്നതും തുണയായി.അമ്മയും അപകടം കണ്ടു നിന്നവരും ഓടി എത്തിയപ്പോഴേക്കു ഷഹാന തനിയെ ആറ്റിൽ നിന്നു കരയിലേക്കു നടന്നു കയറുക ആയിരുന്നു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം നടന്നത്. നൗഷാദും അൻസൽനയും ഓരുങ്കൽക്കടവു പാലത്തിന്റെ അരികിൽ വഴിയോര ചായക്കട നടത്തുകയാണ്. സ്കൂൾ വിട്ടു വന്ന ഷെഹാനയെ വീട്ടിൽ നിന്ന് അൻസൽന കടയിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

89 മത് ജന്മദിനം, ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവൾ, എന്റെ തങ്കം- ഭാര്യയെ കുറിച്ച് പ്രിയനടൻ മധു പറഞ്ഞത്

പാലത്തിന്റെ അരികു ചേർന്ന് തന്റെ കൈപിടിച്ചാണ് കുഞ്ഞ് നടന്നിരുന്നതെന്ന് അമ്മ അൻസൽന പറയുന്നു. കണ്ണു തുടയ്ക്കുന്നതിനായി ഒരു നിമിഷം കൈവിട്ടപ്പോൾ കുട്ടി താഴേക്കു പതിച്ചു.കരച്ചിൽ കേട്ടു സമീപത്തെ കടയിലെ ലീലാമ്മയും ഓടിയെത്തി.

ആറ്റിലേക്ക് വീണ ഷെഹാന പെട്ടെന്നു കരഞ്ഞു കൊണ്ടു വെള്ളത്തിൽ എഴുന്നേറ്റു നിൽക്കുകയും കടവു ഭാഗം വഴി ഓടിയെത്തിയ തങ്ങൾക്ക് അരികിലേക്ക് നടന്നെത്തിയെന്നും ഇവർ പറയുന്നു.എരുമേലി – കാഞ്ഞിരപ്പള്ളി സമാന്തര റോഡിലാണ് ഓരുങ്കൽക്കടവു പാലം.

ആഹാ ഇതാണ് ‘ഉത്തമ’ ഭാര്യ.. ഭർത്താവിനെ തേടിയെത്തി പഴയ കാമുകി, വിമല ചെയ്തത്

മഴക്കാലത്ത് സ്ഥിരമായി വെള്ളം കയറുന്ന പാലത്തിൽ കൈവരികൾ ഒലിച്ചു പോകുന്നതിനെ തുടർന്നു വെള്ളപ്പൊക്ക സമയത്ത് എടുത്തു മാറ്റാൻ കഴിയുന്ന വിധം ഉള്ള കൈവരികൾ സ്ഥാപിച്ചിരുന്നു. ഈ വർഷത്തെ വെള്ളപ്പൊക്കത്തിൽ കുറെ കൈവരികൾ ഒലിച്ചുപോയിരുന്നു.

എന്റെ മുരളിയുടെ മരണം എന്നിൽ വലിയ കുറ്റബോധം ഉണ്ടാക്കി, മകളുടെ വിവാഹതലേന്ന് പോയി കാർത്തിക കുട്ടിയെ അനുഗ്രഹിച്ചു ; അവസാനനിമിഷം ഞാനവന്റെ ശത്രുവായി മാറി, അതിപ്പോഴും ഒരു വലിയ നൊമ്പരമാണ് – മമ്മുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്റെ മുരളിയുടെ മരണം എന്നിൽ വലിയ കുറ്റബോധം ഉണ്ടാക്കി, മകളുടെ വിവാഹതലേന്ന് പോയി കാർത്തിക കുട്ടിയെ അനുഗ്രഹിച്ചു ; അവസാനനിമിഷം ഞാനവന്റെ ശത്രുവായി മാറി, അതിപ്പോഴും ഒരു വലിയ നൊമ്പരമാണ് – മമ്മുട്ടി
Next post മുഖ്യമന്ത്രിയെ കാണാൻ ഒളിച്ചോടി എത്തിയ 16കാരനോട് പിണറായി വിജയൻ ചെയ്തത്