8 വര്‍ഷമായി ആശുപത്രിക്കിടക്കയിലായിരുന്നു, ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി പ്രിയ നടി ശരണ്യ, കുറിപ്പ് വൈറല്

Read Time:4 Minute, 13 Second

മലയാളത്തിന്റെ അതുല്യ പ്രതിഭകളെ മരണം മായിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും അറിയാതെ ഏവരുടെയും മനസ്സ് ഒന്ന് വിങ്ങാറുണ്ട്. എന്നാല്‍ അതേ അവസ്ഥ മരണത്തിന്റെ രീതിയിലല്ലാതെ രോഗത്തിന്റെ രീതിയില്‍ ആണ് വരുന്നതെങ്കിലോ ?ഒന്നും ചെയ്യാന്‍ കഴിയാടെ മൃത ശരീരത്തോട് കൂടി കിടക്കുന്ന പ്രിയതാരത്തെ ഒരിക്കലും ആരാധക ലോകത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ല. അത്തരത്തില്‍ പ്രേക്ഷകഹൃദയത്തെയും ആരാധക ലോകത്തെയും ഒന്നാകെ വേദനിപ്പിച്ച ഒരു സംഭവമായിരുന്നു നടി ശരണ്യയുടെത്.

ക്യാന്‍സര്‍ ബാധിച്ച് ജീവിതത്തോട് പൊരുതി നടി ശരണ്യ രോഗക്കിടക്കയില്‍ കിടന്നത് ഓരോ മലയാളികളും കണ്ടതാണ.് മികച്ച കുറെ കഥാപാത്രങ്ങളെ സമ്മാനിച്ച താരം ചിലപ്പോഴെങ്കിലും മരണത്തിലേക്ക് പിടി വിട്ടു പോകുമോ എന്ന് ആരാധകര്‍ ഒന്നാകെ ഭയന്നിരുന്നു. പക്ഷെ അപ്പോഴെല്ലാം ഇടയ്ക്കിടയ്ക്ക് ജീവിതത്തിലേക്ക് എത്തുന്ന ക്യാന്‍സറിനെ ഓരോതവണയും പൊരുതി തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഈ പെണ്‍കുട്ടി. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ 7 തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. കാന്‍സറിന്റെയും ശസ്ത്രക്രിയയുടെ വേദനകളെല്ലാം മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന താരത്തിന് ഇപ്പോള്‍ സന്തോഷം നിറഞ്ഞ വാക്കുകളാണ് ആരാധകരോട് പറയാനുള്ളത്.

ശരണ്യയുടെ കുറിപ്പിലൂടെയാണ് ഈ സന്തോഷവാര്‍ത്ത മലയാളക്കര അറിഞ്ഞത്. 2020 കഴിയുമ്പോള്‍ രോഗക്കിടക്കയില്‍ കിടന്ന തനിക്ക് 2018, 17, 19 എല്ലാം ഒരുപോലെയായിരുന്നു ഒന്നും, എന്നാല്‍ 2021 തനിക്ക് ഒരു പുതിയ തുടക്കം ആണെന്നും താരം വ്യക്തമാക്കുന്നു. പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാനും ഒരു ജോലി ചെയ്യുവാനും കഴിയാത്ത താരം എന്ത് ചെയ്യണമെന്ന് ആശങ്കയില്‍ നില്‍ക്കുകയായിരുന്നു.എന്നാല്‍ ഇപ്പോള്‍ ജീവിതത്തെ പുതിയ ഒന്നാക്കി മാറ്റി എഴുതാന്‍ ശ്രമിക്കുകയാണ് താരം.

എംബ്രോയ്ഡറി വര്‍ക്കുകള്‍ പോലും സ്വയം ചെയ്യാന്‍ കഴിയാതെ ജീവിതത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായി പകച്ചു നിന്നപ്പോഴാണ് എല്ലാവരെയും എന്നും ചിരിക്കാന്‍ പഠിപ്പിക്കുന്ന ഹാസ്യസാമ്രാട്ട് ചാര്‍ലി ചാപ്ലിന്‍ മുഖം താരത്തിന് മുന്നില്‍ എത്തുന്നതെന്നും അദ്ദേഹത്തിന്റെ പ്രശസ്തമായ സിറ്റി ലൈറ്റ് എന്ന സിനിമയുടെ പേര് കടമെടുത്തുകൊണ്ട് താന്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയാണ് എന്നും താരം വ്യക്തമാക്കുന്നു. ചാനലിലൂടെ താരം ഓരോ ദിവസം പുതിയ പുതിയ വീഡിയോ ഡയറി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നെ മറക്കാത്ത എല്ലാവരും ഇതിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളോട് ഒരു അഭ്യര്‍ത്ഥന ഉള്ളൂ നിങ്ങള്‍ ഫ്രീ ആയിരിക്കുമ്പോള്‍ എന്നെ കാണണമെന്ന് മാത്രമാണ് ആരാധകര്‍ ലോകത്തോട് പറയാനുള്ളത് മലയാളത്തിനു പുറമേ മികച്ച പ്രകടനം കാഴ്ചവച്ച താരം ജീവിതത്തിലേക്ക് വീണ്ടും മടങ്ങിയെത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചെമ്പരത്തി സീരിയലിലെ ജയന്തിയുടെ പഴമയുടെ പുതിയ ഫോട്ടോകൾ.. ഇതെന്ത്ചെമ്പരത്തി സീരിയലിലെ ജയന്തിയുടെ പഴമയുടെ പുതിയ ഫോട്ടോകൾ.. ഇതെന്ത് മാലാഖ ഭൂമിയിൽ ഇറങ്ങിയതാണോ എന്ന് ആരാധകർ. മാലാഖ ഭൂമിയിൽ ഇറങ്ങിയതാണോ എന്ന് ആരാധകർ.
Next post രാജിനി ചാണ്ടിയുടെ ന്യൂജൻ ഫോട്ടോഷൂട്ട് വൈറൽ ; ഫോട്ടോസ് കാണാം