അവർക്ക് ഇതൊരു ബെൻസ് വാങ്ങിയ സന്തോഷം ആണ് – അവരുടെ സന്തോഷം കണ്ടു കൈയടിച്ച് സോഷ്യൽ മീഡിയ

Read Time:2 Minute, 21 Second

അവർക്ക് ഇതൊരു ബെൻസ് വാങ്ങിയ സന്തോഷം ആണ് – അവരുടെ സന്തോഷം കണ്ടു കൈയടിച്ച് സോഷ്യൽ മീഡിയ

ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന എത്രയോപേരുണ്ട് നമ്മുക്ക് ചുറ്റും. അത്തരത്തിലൊരു സന്തോഷത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.

വൈറലായി ഒരമ്മയുടെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ്

അച്ഛനൊരു സെക്കന്റ് ഹാൻഡ് സൈക്കിൾ വാങ്ങി കൊണ്ട് വന്നപ്പോൾ മകൻ ഏറെ സന്തോഷത്തോടെ തുള്ളി ചാടുന്നതാണ് ഈ വിഡിയോയിൽ ഉള്ളത് .

ഐ എ എസ് ഓഫീസർ ആണ് കുട്ടിയുടെ ഈ സന്തോഷത്തിന്റെ വീഡിയോ പങ്കു വെച്ചത്. കുട്ടിയുടെ അച്ഛൻ സെക്കന്റ് ഹാൻഡ് സൈക്കിളിന്റെ മുൻപിൽ മാലയിട്ടു ആരാധിക്കുന്നതും വിഡിയോയിൽ കാണാം.

നടി നിക്കി ഗൽറാണിയുടെ കല്യാണം! കോടികൾ പൊടിച്ച് ആഘോഷം; വരൻ ആരെന്ന് കണ്ടോ?

അത് കാണുമ്പോൾ ഏറെ സന്തോഷത്തോടെയാണ് മകൻ തുള്ളിച്ചാടുന്നത്. ഇതൊരു സെക്കന്റ് ഹാൻഡ് സൈക്കിൾ മാത്രമാണ്. അവരുടെ മുഖത്തെ സന്തോഷം നോക്ക്. അവർ ഒരു പുതിയ മെഴ്‌സിഡസ് ബെൻസ് വാങ്ങിയ ഭാവമാണ് എന്ന് കുറിച്ച് കൊണ്ടാണ് അവനീഷ് ശരൺ വീഡിയോ പങ്കു വെച്ചത്.

അഞ്ചു ലക്ഷത്തെക്കാൾ അധികം ആളുകൾ ഈ വീഡിയോ ഇതിനോടകം ട്വിറ്ററിൽ കണ്ടു കഴിഞ്ഞിരിക്കുന്നു. ഇത് സ്വർഗീയമാണ്, ജീവിതത്തിൽ കൂടുതൽ സന്തോഷവും പുഞ്ചിരിയും നൽകി ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്ന് ഒരാൾ കമന്റ് ചെയ്തു. അച്ഛനും മകനും ഒരുമിച്ചു ആ സൈക്കിളിന്റെ മുൻപിൽ കൈകൂപ്പുന്നതും വിഡിയോയിൽ വ്യക്തമാണ്.

കോഴിക്കോട് യുവതിക്ക് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ വീട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post കോഴിക്കോട് യുവതിക്ക് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ വീട്ടുകാർ
Next post പ്രശസ്ത മലയാളി ഗായിക വിടവാങ്ങി, 200ഓളം സിനിമകളിൽ പാടി… കണ്ണീരോടെ താരലോകം