ലോഹിതദാസിന്റെ ഓർമ്മകൾക്ക് ഇന്നേക്ക് 12 വയസ്

Read Time:7 Minute, 42 Second

ലോഹിതദാസിന്റെ ഓർമ്മകൾക്ക് ഇന്നേക്ക് 12 വയസ്

മലയാള ചലച്ചിത്ര മേഖലയിൽ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്. ജീവിതഗന്ധിയും തനിമയത്വവുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെ കാലം ഇദ്ദേഹം മലയാള ചലച്ചിത്ര വേദിയെ ധന്യമാക്കുകയും ചെയ്തു. പത്മരാജനും ഭരതനും എംടി ക്കും ശേഷം മലയാള ചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനാണ് അദ്ദേഹം.

Also read : ഭർത്താവും ഭർതൃമാതാവും കാരണക്കാർ സ്ത്രീധന പീ ഡ നത്തെ തുട‍ർന്ന് ഒരു യുവതി കൂടി ജീവൻ ഒടുക്കി

തിരക്കഥാകൃത്ത് സംവിധായകൻ എന്നിവയ്ക്കുപുറമേ ഗാനരചയിതാവ് നിർമ്മാതാവ് നാടകകൃത്ത് ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ താരം പ്രതിഭ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നാ അദ്ദേഹത്തിന്റെ വേർപാടിൽ 12 വർഷം തികയുകയാണ്. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് അടുത്ത് മുരിങ്ങൂരിൽ അമ്പഴത്തു പറമ്പിൽ വീട്ടിൽ കരുണാകരനെയും മായി അമ്മയുടെയും മകനായി 1955 മെയ്‌ പത്തിനായിരുന്നു ലോഹിതദാസിനെ ജനനം.

എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദ പഠനവും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ് അദ്ദേഹം പൂർത്തീകരിച്ചിട്ടുണ്ട്. ലോഹി എന്നറിയപ്പെടുന്ന ലോഹിതദാസ് ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാൽ സാഹിത്യത്തിൽ ശ്രദ്ധേയൻ ആകുവാൻ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.

തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള കെ പി എസ് സി ക്ക് വേണ്ടി 1986 നാടക രചന നിർവ്വഹിച്ചു കൊണ്ട് അദ്ദേഹം മലയാളനാടകവേദി യിലേക്ക് പ്രവേശിച്ചു. തോപ്പിൽഭാസിയുടെ ഇടതുപക്ഷ ചായ്‌വുള്ള കേരള പീപ്പിൾസ് എന്ന ആർട്സ് ക്ലബ്ബ് എന്ന നാടക വേദിക്കായി അദ്ദേഹം ആദ്യ നാടക രചന നടത്തിയത്. സിന്ധു ശാന്തമായി ഒഴുകുന്നു എന്നതായിരുന്നു ആദ്യ നാടകവും. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു.

Also read : വ്യത്യസ്തമായ വർഗീസിൻ്റെ മകൻ്റെ മകൻറെ പേര് ഇതാ…അർഥം കണ്ടുപിടിച്ച് ആരാധകർ

തുടർന്ന് അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ തുടങ്ങിയ നാടകങ്ങളിലും ലോഹിതദാസ് എഴുതി. നാടകത്തിന്റെ സാമ്പത്തിക വിജയവും നിരൂപണ ശ്രദ്ധയും കൊണ്ട് ശ്രദ്ധേയനായ ലോഹിതദാസിനെ ചലച്ചിത്രലോകത്തേക്ക് നയിച്ച തിലകനാണ്. 1987 സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ സിനിമയായ തനിയാവർത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് മലയാള സിനിമാരംഗത്തേക്ക് തന്റെ പ്രവേശനം കുറിച്ചു.

പാരമ്പര്യമായി ലഭിച്ച ഭ്രാന്തിനെ വിഹ്വലതകളിൽ ഉഴലുന്ന ബാലൻ മാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാള ചലച്ചിത്ര രംഗത്ത് പുതിയൊരു അനുഭവം തന്നെയായിരുന്നു ഈ ചിത്രം സാമ്പത്തികവിജയം കൂടി നേടിയതോടെ സിബിമലയിൽ ലോഹിതദാസ് കൂട്ടുകെട്ടിൽ നിന്ന് പിന്നീട് ഒട്ടേറെ പ്രശസ്തമായ മലയാള ചിത്രങ്ങൾ പിറവികൊണ്ടു. വളരെ യാഥാർത്ഥ്യവും പലപ്പോഴും വിശേഷാത്മകവുമായി സമകാലിക കേരള ജീവിതത്തിൽ ചിത്രീകരിക്കുന്നതിൽ ലോഹിതദാസിനെ ചിത്രങ്ങൾക്ക് പ്രശസ്തമാണ്.

പശ്ചാത്തല സംഗീതം, ഗാനങ്ങൾ, ഹാസ്യം തുടങ്ങിയവയ്ക്ക് ലോഹിതദാസ് ചിത്രങ്ങൾ പ്രാധാന്യം കുറവാണ്. കൂടുതലും കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള വീക്ഷണമാണ് ലോഹിതദാസ് ചിത്രങ്ങൾക്ക് ഉള്ളത്. 1997 ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നു വരുന്നത് സംവിധാനരംഗത്ത് ലോഹിതദാസ് ചിത്രങ്ങൾ ശരാശരി വിജയമായിരുന്നു എന്ന് തന്നെ പറയാം.

ആധാരം,വീണ്ടും ചില വീട്ടുകാര്യങ്ങൾ,ഉദയനാണ് താരം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം താരത്തിന് അകാല വേർപാടിൽ പൂർത്തിയാക്കാൻ രണ്ടുചിത്രങ്ങൾ ബാക്കിയായിരുന്നു. ലോഹിതദാസ് തന്നെ സംവിധാനം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ചെമ്പട്ട് വർഷങ്ങൾക്കു ശേഷം സിബി മലയിൽ ലോഹിതദാസ് മോഹൻലാൽ കൂട്ടുകെട്ടിന് വഴിയൊരുക്കുകയും ചെയ്യുമായിരുന്ന ചിത്രങ്ങൾ പാതിവഴിയിൽ അവസാനിക്കുകയും ചെയ്തു.

Aslo read : ഉത്രയുടെ മകൻ ഇപ്പോൾ ഇങ്ങനെ; അച്ഛന്റെ ക്രൂ ര ത യിൽ പൊലിഞ്ഞ അമ്മ!കുഞ്ഞിന്റെ പേര് മാറ്റി അപ്പൂപ്പൻ

സംസ്ഥാനതലത്തിലും ദേശീയതലത്തിലും എല്ലാം നിരവധി പുരസ്കാരങ്ങളാണ് ലോഹിതദാസിനെ തേടി എത്തിയിട്ടുള്ളത്. സിന്ധുവാണ് താരത്തിനെ ഭാര്യ. ഹരികൃഷ്ണൻ വിജയ് ശങ്കർ എന്നിവരാണ് മക്കൾ. 2009 ജൂൺ 28ന് രാവിലെ അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എങ്കിലും താരം മ ര ണത്തിന് കീഴടങ്ങുകയായിരുന്നു.

ആലുവയിൽ താമസിക്കുകയായിരുന്ന അദ്ദേഹം അന്ന് രാവിലെ ഭക്ഷണം കഴിക്കുന്നതിനിടയിൽ ആണ് പെട്ടെന്ന് കുഴഞ്ഞുവീണത്.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 54 വയസ്സായിരുന്നു താരത്തിന് പ്രായം. ഏറെക്കാലമായിതിരിച്ച് അറിയാതിരുന്നാൽ ഹൃദയ രോഗമാണ് ഒടുവിൽ അദ്ദേഹത്തിന് ജീവൻ എടുത്തത്. മൃതദേഹം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം അനുസരിച്ച് വീട്ടുവളപ്പിൽ ആയിരുന്നു സംസ്കരിച്ചത്.

 

Also read : സ്ത്രീധനം കുറഞ്ഞു പോയി എന്ന് പറഞ്ഞ് വിവാഹ പന്തലിൽ നിന്നും ഇറങ്ങി പോവാൻ തുടങ്ങിയ വരന് വധു നൽകിയ പണി കണ്ടോ !!

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭർത്താവും ഭർതൃമാതാവും കാരണക്കാർ സ്ത്രീധന പീ ഡ നത്തെ തുട‍ർന്ന് ഒരു യുവതി കൂടി ജീവൻ ഒടുക്കി
Next post പൊട്ട്‌വെച്ച് ഫെമിനിസം പഠിപ്പിക്കാൻ വന്ന ഉണ്ണിയേട്ടൻ