റോഡിൽ നിന്ന് രണ്ട് പവന്റെ സ്വർണ വള കളഞ്ഞു കിട്ടിയ യാചകൻ ചെയ്‌തത്‌ കണ്ടോ

Read Time:3 Minute, 47 Second

റോഡിൽ നിന്ന് രണ്ട് പവന്റെ സ്വർണ വള കളഞ്ഞു കിട്ടിയ യാചകൻ ചെയ്‌തത്‌ കണ്ടോ

പൊതുവെ യാചകരെ ആരും അടുപ്പിക്കാറില്ല, കാരണം ചില യാചകർ യാചിക്കാൻ വരുകയും അവർ മോഷണം നടത്തുന്നതിന്റെ വാർത്തകൾ നാം കേൾക്കാറുള്ളതാണ് എന്നാൽ ഇപ്പോഴൊരു യാചകൻ ചെയ്ത വ്യത്യസ്ഥമായ പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.

അ വ്യത്യസ്തമായ സംഭവം നടന്നത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ്. ആലുവ റെയിൽവേ സ്റ്റേഷനാടുത്താണ് തമിഴ് നാട്ടിലെ ചെന്നൈയിൽ നിന്നും വന്ന തിരുത്താണി സ്വദേശിയായ രമേശ് ഭിക്ഷയെടുത്തു ജീവിക്കുന്നത്. രമേശിന് ഒരു കാൽ ഇല്ലാത്തതുകൊണ്ട് ജോലിക്കൊന്നും പോകാൻ പറ്റാത്ത അവസ്ഥ ആണ്. പകൽ സമയം ഭിക്ഷ യാചിക്കുകയും രാത്രിയിൽ റെയിൽവേ സ്റ്റേഷനടുത്ത് കിടന്നുറങ്ങുകയുമാണ് പതിവായി ചെയ്തു പോരുന്നത്.

കഴിഞ്ഞ ദിവസമാണ് ഈ സംഭവം നടക്കുന്നത്. എറണാകുളം ജില്ലയിലെ ആലുവ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ബേക്കറിയുടെ സമീപത്തു നിന്നും രണ്ടു പവന്റെ സ്വർണവള കളഞ്ഞു കിട്ടുകയായിരുന്നു. രമേശിന് സ്വർണവള കിട്ടിയത് ആരും തന്നെ അറിഞ്ഞിട്ടുമില്ല. വേണമെങ്കിൽ അദ്ദേഹത്തിന് ആ വള എടുത്തു അവിടെ നിന്നും മരമായിരുന്നു. പക്ഷെ ആ സത്യസന്ധനായ മനുഷ്യൻ അത് ചെയ്തില്ല. പകരം തനിക്ക് കിട്ടിയ സ്വർണവള ബേക്കറിയുടെ ഉള്ളിലിരുന്ന സ്ത്രീയെ ഏൽപ്പിക്കുകയായിരുന്നു, അ യാചകൻ.

ഏവർക്കും ഒരു സംശയം വരാൻ സാധ്യത ഉണ്ട്. എങ്ങനെ കൃത്യ മായി ആ യാചകൻ ആ സ്‌ത്രീക്ക് തന്നെ വള തിരിച്ചു നൽകി എന്നത്. കാരണം മറ്റൊന്നുമല്ല അവർ അ ബേക്കറിയുടെ അടു ത്താണ് വണ്ടി പാർക്ക് ചെയ്തത്, പാർക്ക് ചെയ്തു വരാൻ നേരം ആ യാചകൻ അവരുടെ മുൻപിൽ കൈ നീട്ടിയിരുന്നു. അങ്ങനെ ആ കാറിൽ വന്ന യാത്രക്കാർ അ യാചകന് 5 രൂപ നൽകിട്ടാണ് ബേക്കറിയിൽ കേറിയത്. അതും വാങ്ങി തിരിച്ചു നടക്കുമ്പോൾ ആണ് അവർ വന്നിറങ്ങിയ കാറിനടുത്ത് വള വീണു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. രാത്രി 9 മണി ക്കായിരുന്നു സംഭവം നടന്നത്.

തനിക്കു ഭിക്ഷ തന്നു സഹായിച്ച, അ കാറിൽ വന്നവരെ രമേശിന് ഓർമ്മ ഉണ്ടായിരുന്നു. തനിക്കു രണ്ടു പവന്റെ വള ലഭിച്ച ഉടനെ ബേക്കറിയിൽ ഇരുന്ന അ സ്ത്രീയെ വള രമേശ് ഏൽപ്പിക്കുക ആയിരുന്നു. ഇതാണ് സാധാരണ പറയുന്നത് ആരെയും നമ്മൾ ഒരിക്കലും ചെറുതായി കാണാരുത് . ഒരു പക്ഷെ അ ഭിക്ഷക്കാരനെ ആദ്യമായി കണ്ട മാത്രയിൽ ആട്ടി പായിപ്പിച്ചെങ്കിൽ അവർക്ക് അ വള നഷ്ട്ടമായെന്നു വരാം. ഇപ്പോൾ അ ഭിക്ഷക്കാരന്റെ പ്രവർത്തിയെ പ്രശംസ കൊണ്ട് മൂടുകയാണ് സമൂഹ മാധ്യമങ്ങളും മറ്റുള്ളവരും.

Leave a Reply

Your email address will not be published. Required fields are marked *

Previous post തകർപ്പൻ മേക്കോവറിൽ മഞ്ജു വാര്യർ; ഏറ്റെടുത്ത് ആരാധകർ
Next post ഷോർട്സ് ഇട്ടതിന് എന്നെ മുംബൈ ബസിൽ കയറ്റി വിടണം എന്ന കമെന്റിന് കേസ് കൊടുത്തു; കമന്റ് ഇട്ടതിനു കേസ് കൊടുത്തപ്പോൾ സാനിയ ഞെട്ടി; ആളെ കണ്ടു ഷോക്ക് അയി സാനിയയും കുടുംബവും; അനുഭവം പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ