വണ്ടി തടഞ്ഞു നിർത്തി ഈ പോലീസ്‌കാരൻ ആവശ്യപ്പെട്ടത് എന്താണെന്നു കണ്ടോ കണ്ണ് നിറഞ്ഞു പോകും ഇ കാഴ്ച

Read Time:3 Minute, 31 Second

വണ്ടി തടഞ്ഞു നിർത്തി ഈ പോലീസ്‌കാരൻ ആവശ്യപ്പെട്ടത് എന്താണെന്നു കണ്ടോ കണ്ണ് നിറഞ്ഞു പോകും ഇ കാഴ്ച

വാഹന പരിശോധനയിൽ പ്രത്യേകിച്ച് സൂപ്പർ ബൈക്കുകളെയും ബൈക്ക് റൈഡർമാരെയും പോലീസ് പലപ്പോഴും തടയാറുള്ളത് നമ്മൾ സ്ഥിരം കാണുന്ന ഒരു കാഴ്ച തന്നെയാണ്. അമിത വേഗതെയും സുരക്ഷാ ഇല്ലാത്ത യാത്ര എന്ന് ആരോപിച്ചു കൊണ്ടാണ് ഇത്തരത്തിൽ ഉള്ള പരിശോധന സർവ്വ സാധാരണയായി നടന്നു പോരുന്നത്. പക്ഷെ വാഹന പരിശോധ വഴി പോലീസ് റോഡിലെ അപകടകൾ കുറക്കുക എന്നാണ് മുഖ്യമായും ലക്ഷ്യമിടുന്നത്.

എന്നാൽ തമിഴ് നാട്ടിലെ പുതുശേരിയിൽ നിന്നും തെങ്കാശിയിലേക്ക് പോയ ഇ റൈഡറെ പോലീസ് തടഞ്ഞത് മറ്റൊരു കാരണം കൊണ്ടായിരുന്നു എന്നതാണ് ഇ വാർത്തയുടെ പ്രത്യേകത. പോലീസിന്റെ നന്മ മുഖം എന്ന പേരിൽ ആ ബൈക്ക് റൈഡർ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്. പോലീസുകാരൻ ബൈക്കിനെ കൈ കാണിച്ചു നിർത്തിയപ്പോൾ സ്വാഭാവികമായും പരിശോധനക്ക് ആണെന്നാണ് ബൈക്കർ ആദ്യം തന്നെ കരുതിയാണ്, തന്റെ ബൈക്ക് പോലീസിന്റെ മുന്നിൽ നിർത്തിയത്.

എന്നാൽ പോലീസ്കാരൻ ചോദിച്ച ചോദ്യം താങ്കൾ കർണാടകയിൽ നിന്നുമാണോ എന്നും, ഇത് വഴി കുറച്ചു മുൻപ് ഒരു ബസ്സ് കടന്നു പോയെന്നും , അ ബസിലെ യാത്രക്കാരിയായ ഒരു വൃദ്ധയുടെ കയ്യിൽ നിന്നും താഴെ പോയ മരുന്ന് കുപ്പി എത്തിച്ചു നൽകുവാൻ ആകുമോ എന്നുമായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. സൂപ്പർ ബൈക്ക് ആയതിനാൽ ആ ബസിനെ പിന്തുടർന്ന് പിടിക്കാൻ കഴിയും എന്ന ഒറ്റ വിശ്യാസത്തിൽ മാത്രം ആണ് പോലീസ് ആ മരുന്ന് ചെറുപ്പക്കാരനെ ഏൽപ്പിക്കുവാൻ സന്നദ്ധനായത്.

ഏറെ സന്തോഷത്തോടെ പോലീസ് ആവശ്യപ്പെട്ട പ്രകാരം മരുന്ന് വാങ്ങിയ ബൈക്കർ, പെട്ടന്ന് തന്നെ മുന്നിൽ പോയ ബസിനെ ഓവർ ടെക്ക് ചെയ്ത് തടഞ്ഞു നിർത്തി, ആ വൃദ്ധയായ സ്ത്രീക്ക് മരുന്നു നൽകുകയും ചെയ്തു. പോലീസിന്റെയും ബൈക്ക് റൈഡറിന്റെയും പക്ഷത്തു നിന്നുണ്ടായ തികച്ചും മനുഷ്യത്വ പരമായ ഇ നന്മയെ പ്രകീർത്തിച്ചു കൊണ്ട് നിരവധി പേരാണ് മുന്നോട്ടു വന്നത്. മനോഹരമായ ദൃശങ്ങൾ എന്നാണ് വീഡിയോക്ക് താഴെ ആളുകൾ ഏറെയും കമന്റ് ചെയ്യുന്നത്. പോലീസുകാരനെയും ബൈക്ക് റൈഡറെയും ആശംസിച്ചും നിരവധി ആളുകളാണ് വീഡിയോക്ക് താഴെ പിന്തുണയുമായി എത്തുന്നത്. ലക്ഷത്തിൽ പരം ആളുകളാണ് ഇ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹ ചിത്രവുമായി ഡെയ്‌നും മീനാക്ഷിയും വിശ്വസിക്കാനാകാതെ പ്രേക്ഷകരും ആരാധകരും, സത്യാവസ്ഥ എന്താണ്?
Next post ചക്കപ്പഴത്തിലെ സുമേഷ് വിവാഹിതൻ ആകുന്നു വധു ആരാണെന്ന് മനസിലായോ