വീടിന്റെ മുറ്റത്ത് ജപ്തി നോട്ടീസ് കണ്ടപ്പോൾ വിദ്യാർത്ഥിനിക്ക് അപമാനഭാരം താങ്ങാൻ കഴിഞ്ഞില്ല

Read Time:3 Minute, 36 Second

വീടിന്റെ മുറ്റത്ത് ജപ്തി നോട്ടീസ് കണ്ടപ്പോൾ വിദ്യാർത്ഥിനിക്ക് അപമാനഭാരം താങ്ങാൻ കഴിഞ്ഞില്ല

വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിനു പിന്നാലെ വിദ്യാർഥിനി ആ ത്മഹത്യ ചെയ്തു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനത്തിൽ അജിയുടെയും ശാലിനിയുടെയും മകൾ അഭിരാമിയാണ് മരിച്ചത്. പത്തൊമ്പതു വയസ്സായിരുന്നു.

മഞ്ജു വാര്യരെയും കാവ്യയെയും പറ്റിയുള്ള അഭിഭാഷകയുടെ വൈറൽ കുറിപ്പ്, ഈ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കും

ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെ കിടപ്പുമുറിയിലെ ഫാനിൽ തൂ ങ്ങി മ രിക്കുകയായിരുന്നു. വൃദ്ധയായ അമ്മൂമ്മ ശാന്തമ്മ മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്.

ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയവർ അഭിരാമിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരള ബാങ്കിന്റെ പതാരം ശാഖയിൽ നിന്നും അജി എടുത്ത വായ്പ കുടിശ്ശികയായിരുന്നു.

കാസര്‍കോട് മടിക്കൈയില്‍ നാടിനെ നടുക്കിയ സംഭവം… കണ്ണ് തുറന്ന അമ്മ കണ്ട കാഴ്ച

ബാങ്ക് മാനേജരും പൊലീസും ഉൾപ്പെടെയുള്ളവർ ചൊവ്വാഴ്ച പകൽ 11 ഓടെ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ച് മടങ്ങി. ഈ സമയം വീട്ടിൽ അഭിരാമിയുടെ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. വൈകീട്ടോടെ മാതാപിതാക്കൾ പതാരത്തെ ബാങ്കിലേക്ക് പോയി. ബാങ്ക് മാനേജരുമായി സംസാരിക്കുന്നതിനിടയിലാണ് ആ ത്മഹത്യ നടന്നതായ വിവരം ഇവരറിയുന്നത്.

കുടിശ്ശികയായ ഭൂമി ബാങ്ക് അധീനതയിലാണെന്ന് കാട്ടി നോട്ടീസ് പതിപ്പിക്കുന്ന ആദ്യഘട്ട നടപടിയാണ് നടന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. തുടർന്ന് ബാങ്ക് പത്രപരസ്യവും നൽകിയ ശേഷമാണ് ജപ്തി നടപ്പാക്കുന്നതെന്നും ഇവർ പറയുന്നു.

ഒരു പെണ്ണ് ആഗ്രഹിക്കുന്ന ഒന്നും കണ്ണേട്ടൻ തരണില്ല്യ, നൊമ്പരമായി ഐശ്വര്യയുടെ അവസാനകുറിപ്പ് ഐശ്വര്യ

ശാസ്താംകോട്ട ഡിവൈ.എസ്.പി ഷെരീഫിന്റെ നേതൃത്വത്തിൽ വൻ പൊ ലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃ തദേഹം തുടർ നടപടികൾക്കായി കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

നടുങ്ങി തൃശ്ശൂർ.. അങ്കണവാടിയിലേക്ക് കുഞ്ഞിനെക്കൂട്ടി പോയ അമ്മ പക്ഷേ ചെയ്തത്..എങ്ങനെ തോന്നിയിത്

Leave a Reply

Your email address will not be published. Required fields are marked *

Previous post നടുങ്ങി തൃശ്ശൂർ.. അങ്കണവാടിയിലേക്ക് കുഞ്ഞിനെക്കൂട്ടി പോയ അമ്മ പക്ഷേ ചെയ്തത്..എങ്ങനെ തോന്നിയിത്
Next post ഭാഗ്യം തേടി വന്നപ്പോൾ ചിലത് നഷ്ടം ആയി – തുറന്ന് പറഞ്ഞ് ഓണം ബമ്പർ വിജയി അനൂപ്