വിവാഹബന്ധം വേർപെടുത്തി ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ; ആശംസയുമായി സിനിമാ ലോകവും ആരാധകരും

Read Time:4 Minute, 10 Second

വിവാഹബന്ധം വേർപെടുത്തി ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ; ആശംസയുമായി സിനിമാ ലോകവും ആരാധകരും

ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട നടിയായി മാറിയ താരമാണ് ആൻ അഗസ്റ്റിൻ. മികച്ച അഭിനയ ശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി മനസ്സിൽ ഇടം പിടിക്കാൻ താരത്തിനായി. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് ആൻ അഗസ്റ്റിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുക്കുന്നത്. ഒരു പക്ഷേ എത്സമ്മയായി മലയാളികൾക്ക് മറ്റൊരു നടിയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. അത്രയും മികച്ച പ്രകടനമാണ് ആൻ കാഴ്ച വെച്ചത്.

അന്തരിച്ച പ്രിയ നടൻ അഗസ്റ്റിന്റെ മകളാണ് അനാട്ടെറ്റെ അഗസ്റ്റിൻ എന്ന ആൻ അഗസ്റ്റിൻ. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2014 ആയിരുന്നു ക്യാമറമാൻ ജോമോൻ ടി ജോണുമായി ആനിന്റെ വിവാഹം നടക്കുന്നത്. വി കെ പ്രകാശ് ചിത്രമായ പോപ്പിൻസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ആൻ അഗസ്റ്റിനും ജോമോനും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നത്. മലയാളി സിനിമാ പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ ഒരു താര വിവാഹം ആയിരുന്നു ആൻ അഗസ്റ്റിന്റേത്.

വിവാഹ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ ആ ബന്ധം അധിക നാൾ നീണ്ട് പോയില്ല. ആൻ അഗസ്റ്റിനും ജോമോനും പിരിയാൻ പോകുന്നു എന്ന വാർത്ത മലയാളികൾ ഞെട്ടലോടെ ആണ് കേട്ടത്. വിവാഹ മോചനം ആവിശ്യപ്പെട്ട് ഭർത്താവ് ജോമോൻ ടി ജോണു തന്നെയാണ് ചേർത്തല കുടുംബ കോടതിയെ സമീപിച്ചത്. പരസ്പര സമ്മതത്തോടെ ഈ വർഷം ഫെബ്രുവരിയിൽ ആൻ അഗസ്റ്റിനും ജോമോനും വിവാഹ ബന്ധം വേർപെടുത്തിയത്. വിവാഹ ബന്ധം വേർപ്പെടുത്താനുണ്ടായ കാരണം ഇരുവരും വ്യക്തമാക്കിയിരുന്നില്ല.

2014 ൽ ആണ് ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹത്തോടെ സിനിമയിൽ സജീവമായിരുന്ന ആൻ അഗസ്റ്റിൻ അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ സിനിമയിൽ നിന്നും പൂർണമായും തരാം വിട്ടുപോയില്ല. ഇടക്ക് നീന സോളോ എന്നീ രണ്ട് ചിത്രങ്ങളിൽ താരം വന്നു പോയിരുന്നു. എന്നാൽ വിവാഹ ബന്ധം വേർപെടുത്തിയ ആൻ അഗസ്റ്റിൻ സിനിമയിൽ സജീവമാകാൻ പോകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.


ആൻ അഗസ്റ്റിൻ അഭിനയ രംഗത്തേക്ക് തിരിച്ചു വരാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ‘ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെ ആണ് താരം തിരിച്ചു വരുന്നത്. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ ആദ്യമായി എഴുതിയ തിരക്കഥയിൽ ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ’ . എം മുകുന്ദന്റെ തന്നെ ചെറുകഥയായ ‘ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ’ ആണ് അതേപേരിൽ സിനിമ ആക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ആണ് നായകൻ.

Leave a Reply

Your email address will not be published. Required fields are marked *

Previous post വൈറലായി മാറിയ ഗായിക ശ്രേയാ ഘോഷലിൻറെ ബേബി ഷവർ ചിത്രങ്ങൾ പങ്ക് വെച്ച് പ്രിയ ഗായിക
Next post മകൾ ആവണിയുടെ പിറന്നാളിന് കോവിഡ് ബാധിച്ച വിഷമത്തിൽ അനീഷ് ഉപാസന