4 മാസങ്ങൾക്ക് മുൻപ് നടന്നത് വെറും സിനിമാറ്റിക് വിവാഹം യഥാർത്ഥ വിവാഹം നടന്നത് 6 വർഷങ്ങൾക്ക് മുൻപ്

Read Time:2 Minute, 12 Second

4 മാസങ്ങൾക്ക് മുൻപ് നടന്നത് വെറും സിനിമാറ്റിക് വിവാഹം യഥാർത്ഥ വിവാഹം നടന്നത് 6 വർഷങ്ങൾക്ക് മുൻപ്

വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ വാടക ഗർഭ ധാരണത്തിലൂടെ അമ്മയായതിൽ നി യമപ്രശ്നങ്ങൾ ഇല്ലെന്ന് ദക്ഷിണേന്ത്യൻ നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ആറു വർഷം മുൻപ് വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.

നായ അടയാളം കാണിച്ചിടത്ത് മണ്ണ് മാറ്റി പരിശോധിക്കാൻ പോലീസ്… കേരളം വീണ്ടും ഞെട്ടുമോ?

വിവാഹ റജിസ്റ്റർ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ആറു വർഷം കഴിയാതെ വാടക ഗർഭ ധാരണത്തിന് നിലവിൽ നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങൾ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടികാണിച്ച് തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് വാടക ഗർഭധാരണത്തിനുള്ള നിയമങ്ങൾ താരം ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തെ പുറത്തായിരുന്നു. ദുബൈയിൽ താമസിക്കുന്ന മലയാളിയാണ് വാടക ഗർഭം ധരിച്ചതന്നെ വിവരവും പുറത്തുവന്നിട്ടുണ്ട്.

ഞെട്ടാതെ ആർക്കും ഈ വീഡിയോ കാണാൻപറ്റില്ല; കുട്ടി പറയുന്നത് അതേപടി അനുസരിക്കുന്ന ആട്ടിൻകുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞെട്ടാതെ ആർക്കും ഈ വീഡിയോ കാണാൻപറ്റില്ല; കുട്ടി പറയുന്നത് അതേപടി അനുസരിക്കുന്ന ആട്ടിൻകുട്ടി
Next post ഭഗവൽ സിംഗിന്റെ വീട് കാണാൻ ഒഴുകിയെത്തി ജനങ്ങൾ….എന്നാൽ ഈ ഓട്ടോക്കാരൻ ചെയ്തത് കണ്ടോ?