നടൻ അബുസലീം ഇക്ക ചെറിയ പുള്ളിയല്ല…

Read Time:5 Minute, 15 Second

നടൻ അബുസലീം ഇക്ക ചെറിയ പുള്ളിയല്ല…

വില്ലൻ വേഷങ്ങളിലൂടെ ഏവർക്കും സുപരിചിതമായ താരമാണ് നടൻ അബുസലിം. അവിചാരിതമായിട്ടാണ് താരം സിനിമയിലേക്ക് എത്തപ്പെട്ടത് എങ്കിലും കൈനിറയെ അവസരങ്ങൾ ആയിരുന്നു അബുവിനെ തേടി സിനിമാ മേഖലയിൽ നിന്നും ലഭിച്ചിരുന്നത്. മണി സ്വാമിയുടെ ചിത്രത്തിൽ നിന്നാണ് അബൂസലീം സിനിമയിലേക്ക് എത്തുന്നത്.

സ്വകാര്യഭാഗം ചെ ത്തിക്ക ളഞ്ഞതു പോലെ, ട്രാൻസ്‌ജെൻഡർ അനന്യ അന്ന് പറഞ്ഞു, ഞെട്ടിക്കുന്ന വിവരങ്ങൾ

മലയാളത്തിനു പുറമേ തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിലെല്ലാം തന്നെ താരം സജീവമായിട്ടുണ്ട്. സീരിയസ് കഥാപാത്രങ്ങൾക്ക് പുറമേ കോമഡി കഥാപാത്രങ്ങളും തനിക്ക് വഴങ്ങും എന്ന് അബു ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളികളുടെ പ്രിയനടൻ എന്നതിനോടൊപ്പം തന്നെ മസിൽമാൻ എന്ന നിലയിലും താരം ശ്രദ്ധേയനാണ്.

വയനാട് ജില്ലയിലെ കൽപ്പറ്റയാണ് താരത്തിന്റെ സ്വദേശം. കുഞ്ഞഹമ്മദിനും ഫാത്തിമക്കും ആറു മക്കളിൽ രണ്ടാമത്തെ മകൻ ആയിട്ടാണ് അബൂസലീം ജനിച്ചത്. താരത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം എസ്.കെ.എം.ജെ ഹൈസ്കൂളിൽ നിന്നും ആയിരുന്നു. 1978- ൽ പുറത്തിറങ്ങിയ രാജൻ പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരo യഥാർത്ഥ ജീവിതത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്.

താരത്തിന് ചെറുപ്പകാലം മുതൽ തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആകണമെന്നായിരുന്നു ആഗ്രഹം. സബ് ഇൻസ്പെക്ടർ ആയാണ് താരം സർവീസിൽ നിന്ന് വിരമിച്ചത്. അബൂസലീം സിനിമയിൽ മണി സ്വാമിയുടെ ചിത്രത്തിലൂടെയാണ് എത്തുന്നത്. വയനാട്ടുകാരനായ അബുവിന് ലക്കിന് കിട്ടിയതാണ് ചിത്രത്തിലെ വേഷം.

നിറമില്ലാത്തതിന്റെ പേരിൽ പരിഹാസം, കുത്തുവാക്കുകൾ പറഞ്ഞ് നാട്ടുകാരും ബന്ധുക്കളും

വയനാട്ടിൽ ചിത്രീകരണം നടക്കുന്ന സമയത്ത് ചിത്രത്തിലേക്ക് വില്ലൻ കഥാപാത്രം അഭിനയിക്കാൻ ആളെ അന്വേഷിക്കുമ്പോഴാണ് യഥാർത്ഥ പോലീസുകാരനായ അബുവിനെ ഈ ടീമിന് കിട്ടുന്നത്. അങ്ങനെ പോലീസുകാരനായി തന്നെയാണ് സിനിമയിലേക്ക് എത്തപ്പെടുന്നത്. രാജൻ പറഞ്ഞ കഥ,സിഐഡി മൂസ, ഈ പട്ടണത്തിൽ ഭൂതം,വേഷം, ദ്രോണ വലിയങ്ങാടി, ഇമ്മാനുവേൽ, രാജാധിരാജ,ലോഹം തുടങ്ങിയ ഒട്ടനവധി സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങുകയും ചെയ്തിട്ടുണ്ട്.

നൂറിൽപരം ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചുകഴിഞ്ഞു. അബു വളരെ മികച്ച ഒരു ബോഡി ബിൽഡർ കൂടിയാണ്. ബൈജു കൊട്ടാരക്കര സംവിധാനം ചെയ്ത ബോക്സർ എന്ന സിനിമയിൽ കിപ് ലൂ ഡാനിയേൽ എന്ന ആഫ്രിക്കക്കാരന്റെ വേഷമാണ് താരത്തിന് കരിയറിൽ ഒരു ബ്രേക്ക് സമ്മാനിച്ചത്.

നിലവിൽ ശരത് ചന്ദ്ര വർമ്മ സംവിധാനം ചെയ്ത ഷോക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തി കൊണ്ട് താരം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. യുഎഇ ആസ്ഥാനമായിട്ടുള്ള ഒരു ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള ഒരു അവാർഡും അബുവിനെ തേടിയെത്തിയിട്ടുണ്ട്.

1981 മിസ്റ്റർ കാലിക്കറ്റ് കിരീടവും 1982 ശ്രീ കേരളവും 1983, 1986, 1987 വർഷങ്ങളിൽ മൂന്നുതവണയും ദക്ഷിണ ഇന്ത്യയും 1984 മിസ്റ്റർ ഇന്ത്യ കിരീടവും 1992 അഞ്ചാം സ്ഥാനവും നേടി കൊണ്ട് താരം ശ്രദ്ധ നേടുകയും ചെയ്തു. ഉമ്മുകുൽസു ആണ് താരത്തിന്റെ ഭാര്യ. തികച്ചും ഒരു അറേഞ്ച് മാര്യേജ് കൂടിയാണ് ഇവരുടേത്.

രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. സബിത, സനുസലിം എന്നിവരാണ് മക്കൾ. 1980 എസ് എ നൊസ്റ്റാൾജിക് റെസ്റ്റോറന്റും താരം നടത്തുന്നുണ്ട്. ഇപ്പോൾ റെസ്റ്റോറന്റ് നോക്കി നടത്തുന്നത് താരത്തിനെ മകനാണ്.

അച്ഛൻ നവവധുവായ തന്റെ മകൾക്കു കൊടുത്ത സമ്മാനം കണ്ടു ഞെട്ടി ഭർതൃ വീട്ടുക്കാർ..

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛൻ നവവധുവായ തന്റെ മകൾക്കു കൊടുത്ത സമ്മാനം കണ്ടു ഞെട്ടി ഭർതൃ വീട്ടുക്കാർ..
Next post ഡോക്റ്റർ ആണുപോലും ഡോക്ടർ, സ്ത്രീധനത്തോട് ആ ർത്തിമൂത്ത ഇവനും കുടുംബവും അ ഴി ക്കുള്ളിൽ