
അവൾക്ക് രാത്രി ചാറ്റിങ്..ഞാനറിയാതെ പല ബന്ധവും, തെളിവുകൾ നിരത്തി ആദിത്യൻ
അവൾക്ക് രാത്രി ചാറ്റിങ്..ഞാനറിയാതെ പല ബന്ധവും, തെളിവുകൾ നിരത്തി ആദിത്യൻ
മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതരാണ് അമ്പിളി ദേവിയും ആദിത്യ ജയനും. 2019 ലാണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ വർഷമാണ് ഇരുവർക്കും ഒരു മകൻ ജനിക്കുന്നത്. സന്തുഷ്ടകരമായ കുടുംബ ജീവിതത്തിനിടെ പ്രശ്നങ്ങൾ ഉണ്ടായെന്നു ചൂണ്ടി കാണിച്ചു കഴിഞ്ഞ ദിവസമാണ് അമ്പിളി ദേവി രംഗത്ത് വന്നത്. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നു പറച്ചിലുകൾ നടത്തിയത്. അമ്പിളി ദേവിയുടെ ആരോപണങ്ങളോട് പ്രതികരിച്ചു കൊണ്ട് ആദിത്യ ജയനും കഴിഞ്ഞ ദിവസം രംഗത്ത് എത്തി.
ഇപ്പോൾ ഇതാ ആദിത്യൻ വീണ്ടും രംഗത്ത് എത്തിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആദിത്യൻ തന്റെ തുറന്നു പറച്ചിലുകൾ നടത്തിയത്. വിഷു കഴിഞ്ഞപ്പോൾ അമ്മ ഒരു വീഡിയോ ഇട്ടിരുന്നു. എനിക്ക് അമ്മയുടെ ഫേസ് ബുക്ക് പോസ്റ്റ് കാണാൻ ആയില്ല. എന്റെ ഒരു സുഹൃത്തു അയച്ചു തന്നപ്പോൾ ആണ് ഞാൻ അ വീഡിയോ കാണാൻ ഇടയായത്. ഒരു പാട്ടിന്റെ വീഡിയോ ആയിരുന്നു അത്.
അതിനു മുൻപ് തന്നെ ഞാനും അമ്പിളിയും തമ്മിൽ സംസാരം കുറവാണ്. വിളിക്കുന്നത് തന്നെ വഴക്കു ഉണ്ടാക്കാൻ മാത്രമാണ്. എന്റെ മാറുന്ന സംസാരങ്ങൾ റെക്കോർഡ് ചെയ്യുവാൻ വേണ്ടി മാത്രമാണ് അങ്ങനെ ചെയ്യുന്നത്. വീഡിയോ വൈറൽ ആയതോടെ കമന്റുകൾ വരുവാൻ തുടങ്ങി. ഫേക് ഐഡിയിൽ നിന്നാണ് കമന്റുകൾ വന്നു തുടങ്ങിയത്. പലരും അതിനെ കുറിച്ച് മൈൻഡ് ചെയ്യണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് വാർത്തകളിൽ എത്തിക്കാൻ വേണ്ടിയാണെന്ന് തനിക്കു മനസിലായി. അതിനു ശേഷം അവരുമായി ബന്ധപ്പെട്ടു ഇത് പ്രശ്നങ്ങൾ ആക്കരുത് എന്നും ആവശ്യപ്പെട്ടു.
കമന്റുകൾ എണ്ണം കൂടിയതോടെ ഇത് വാർത്തകളിൽ ഇടം പിടിക്കുവാൻ തുടങ്ങി. അമ്പിളിയെ കല്യാണം കഴിക്കുന്നതിനു മുൻപേ എനിക്കുണ്ടായിരുന്ന വിഷയം അകെ കൂടി ഒരു കേസ് ഉണ്ടായിരുന്നു എന്നതാണ്. അതിനെപ്പറ്റി വാർത്തയും വന്നിട്ടുണ്ട്. 2017 ലാണ് തനിക്കു അഭിനയ മേഖലയിൽ വർക്കുകൾ കുറഞ്ഞു തുടങ്ങുന്നത്. അമ്പിളിയെ വിവാഹം കഴിച്ച നിമിഷം അതായത് 12 : 25 നാണ് എങ്കിൽ 12 : 29 മുതൽ താൻ അനുഭവിക്കുകയാണ് സോഷ്യൽ മീഡിയ വഴി.
പ്രശ്നങ്ങൾ താൻ തന്നെ ആണ് പരിഹരിച്ചത്. നിങ്ങൾ ശ്രദ്ധിച്ചോ, ഞാനും ആയുള്ള വിവാഹത്തിന് മുൻപ് അമ്പിളിയെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരു വാർത്തയും വന്നിട്ടില്ല. അതുപോലെ തന്നെ ആരും ശ്രദ്ധിച്ചിട്ടുമില്ല. അമ്പിളിയുടെ വിവാഹ ശേഷം അവർ ഫീൽഡിൽ നിന്നും മാറുകയാണ്. പിന്നീട് അമ്പിളി ഫീൽഡിലേക്കു വന്നത് എങ്ങനെയാണ്. പല അഭിമുഖങ്ങളിലും അമ്പിളി പറഞ്ഞിട്ടുണ്ട് ജയൻ ചേട്ടനാണ് തന്നെ തിരികെ കൊണ്ട് വന്നത് എന്ന്.
പിന്നെ എന്റെ തെറ്റ് എന്തെന്നാൽ പല കാര്യങ്ങളും തുറന്നു പറയാറുണ്ട്. എന്റെ ചില ബന്ധങ്ങൾ, അത് സ്ത്രീകൾ ആയി മാത്രം ഉള്ളതല്ല. മറ്റും പല ബന്ധങ്ങൾ അത് ഞാൻ പയ്യെ ഒഴിവാക്കിയതാണ്. സന്തോഷമായി ജീവിക്കുവാൻ ഞാൻ തീരുമാനിച്ചു. എനിക്ക് കുറച്ചു കടവും ബാധ്യതയും എല്ലാം ഉണ്ട്. അതൊക്കെ തീർക്കുവാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം എനിക്ക് വർക്കുകൾ ഉണ്ടായിരുന്നില്ല. ഞാൻ സീരിയലുകൾ ചെയ്തു കൊണ്ടിരിക്കെ അതും സ്റ്റോപ്പ് ആയി. ഞാൻ ഇതുവരെയും എന്റെ ഭാര്യ അമ്പിളിയെ പാട്ടി മോശം പറഞ്ഞിട്ടില്ല.
അതിനു കാരണം മോശം പറഞ്ഞാൽ ഞാൻ പ്രതിയാകും. എന്തെന്നാൽ എന്റെ പഴയ കാലം വെച്ചിട്ടു ഇവർ എല്ലാം കള്ളമാണെന്ന് പറയും. ഇവനാണ് പ്രശ്നകാരനെന്നു പറഞ്ഞു, തന്നെ പ്രതിയാക്കും എന്ന് വിചാരിച്ചിട്ടാണ് തൻ പല കാര്യങ്ങളും പറയാതെ ഇരുന്നത്. ഒരുപാടു മാധ്യമങ്ങൾ തന്നെ ബന്ധപ്പെട്ടു എങ്കിലും ഒന്നും പറഞ്ഞില്ല കാരണം കുട്ടികൾ അത് അവരെ ദോഷം ചെയ്യും. പ്രത്യേകിച്ച് കുഞ്ഞിനെ. കുഞ്ഞിനെ അവന്റെ സ്വന്തം അച്ഛൻ കാണാൻ വരില്ല, ഞാൻ അവനെ സ്വാന്തനം അച്ഛനെക്കാൾ സ്നേഹിച്ചതാണ്. അത് അവൻ മനസ്സിലാക്കുമ്പോൾ അതവനെ ബാധിക്കും.
ഇപ്പോൾ ഞാൻ എന്തെങ്കിലും സംസാരിച്ചില്ലെങ്കിൽ അത് തന്റെ കരിയറിനെയും ജീവിതത്തെയും ബാധിക്കും. കല്യാണത്തിന് മുൻപേ ഞങ്ങൾ രണ്ടു പേരും പരിചയം ഉണ്ടായിരുന്നു. ചില അഭിമുഖങ്ങളിൽ അമ്പിളിയെ ഇരുത്തികൊണ്ട് ചില കള്ളങ്ങൾ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നു. അന്ന് അ നടി പറഞ്ഞത് സത്യവും ആണ്. അ ഇഷ്ടത്തിന് ഇടയിൽ ചെറിയ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അന്നൊരു ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് ചെറിയ ഒരു പ്രശ്‍നം ഉണ്ടായത്. അന്നൊരു വർക്ക് നടക്കുമ്പോൾ എന്നെ ഒരു മുറിയിൽ കൊണ്ടുപോയി കതകു അടച്ചിട്ടു കുറെ കാര്യങ്ങൾ ചോദിച്ചു.
ആരാണ് ഇതൊക്കെ പറഞ്ഞത് എന്ന് ചോദിച്ചിട്ട് പറഞ്ഞതും ഇല്ല. അങ്ങനെ ഞാൻ പിണങ്ങി ഇറങ്ങി പോയി. അ സീരിയലിൽ നിന്ന് പിന്മാറുകയും ചെയ്തു. പിന്നീട് ഒരു മാസം കഴിഞ്ഞിട്ടാണ് ഞാൻ അറിയുന്നത് അമ്പിളിയുടെ കല്യാണം ലോവൽ ആയിട്ടു നടക്കുവാൻ പോകുന്നു എന്നത്. അത് വലിയൊരു ഷോക്ക് ആയി പോയി, കാരണം ഞാൻ അവരുടെ വീട്ടിലും അവർ എന്റെ വീട്ടിലും വരാറുണ്ട്. പല കാര്യങ്ങളും ഷെയർ ചെയ്യാറുള്ള വ്യക്തികൾ ആയിരുന്നു ഞങ്ങൾ. തനിക്കു ഏറെ വിഷമമായി.
ഒരിക്കലും ലോവൽ അമ്പിളിയെ വിവാഹം കഴിക്കും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞതിനു ശേഷം ഞാൻ അവരുമായി ബന്ധപ്പെടാൻ ഒന്നും പോയിരുന്നില്ല. 2009 ലാണ് എന്ന് തോന്നുന്നു അമ്പിളിയുടെ കല്യാണം നടക്കുന്നത്. 2014 കഴിഞ്ഞപ്പോൾ അമ്പിളിയുടെ ഫോണിൽ നിന്നും എന്നെ അവൾ ഫോൺ ചെയ്തു. ജീവിതത്തിൽ പ്രശ്നങ്ങൾ ആണെന്ന് പറഞ്ഞു. ഡിവോഴ്സ് കേസ് നടക്കുന്ന സമയം ആയിരുന്നു. എന്താണെന്നു വിഷയം എന്ന് ചോദിച്ചപ്പോൾ ‘അമ്മ വിളിക്കും എന്ന് പറഞ്ഞു. ഇവരുടെ വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് അച്ഛനാണ്. അദ്ദേഹത്തിന് വലിയ റോൾ ഒന്നും വീട്ടിൽ ഇല്ല. ഒരു ശല്യം ഇല്ലാത്ത മനുഷ്യൻ.
അങ്ങനെ അമ്പിളിയുടെ ‘അമ്മ എന്നെ വിളിച്ചിരുന്നു. ഞങ്ങൾ വിചാരിച്ച ഒരാളല്ല ലോവൽ എന്ന് തന്നോട് പറഞ്ഞിരുന്നു. ഞങ്ങളെ അവൻ പൈസ തട്ടിച്ചു എന്നൊക്കെ പറഞ്ഞു. ഇത് അവരുടെ സ്ഥിരം നമ്പർ ആണ്. ലോവലിനെ ക്രിമിനൽ ആണ് എന്നൊന്നും പറയാൻ ആകില്ല. പത്തു ദിവസം മുൻപ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നു. ക്ഷമിക്കണം എന്ന് പറയുകയും ചെയ്തു. പക്ഷെ അദ്ദേഹം അത് കേട്ടപ്പോൾ ചിരിക്കുകയാണ് ചെയ്തത്. കർമ്മദോഷം എന്ന് പറയില്ലേ, ഞാൻ വിശ്വസിച്ചതിന്റെ പേരിൽ സംഭവിച്ചതാണ്.
പിന്നീട് അമ്പിളി എന്നെ വിളിച്ചിരുന്നു. ലോവലിന്റെ വീട്ടിൽ നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞിരുന്നു. വൃത്തിയില്ലാത്ത മനുഷ്യൻ ആണെന്ന പരാതിയും പറഞ്ഞിരുന്നു. പറയാമോ എന്നറിയില്ല എന്നാലും പറയുകയാണ്. ലോവലിന്റെ ‘അമ്മ നായർ സ്ത്രീ ആണ്, അച്ഛൻ SNDP യും. ഇവരുടെ ജാതി പറഞ്ഞിട്ടാണ് ഇ വ്യക്തിയെ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തിയത്. പിന്നെ തനിക്കു വർക്ക് വേണമെന്നും തന്നോട് ആവശ്യപ്പെട്ടു,
അത് പ്രകാരം ഞാൻ ഒരു വർക്ക് പിടിച്ചു കൊടുത്തു. പിന്നീട് അമ്പിളിക്ക് തുടരെ തുടരെ വർക്ക് കിട്ടി തുടങ്ങി. അ സമയത്താണ് ലോവൽ തന്നെ വിളിക്കുന്നത്. കുറെ കഥകൾ പറഞ്ഞു. അവളെ നശിപ്പിക്കുന്നത് ചേച്ചിയും ഭർത്താവും അമ്മയും കൂട്ടുകാരിയുടെ മകനും ആണെന്ന്. അവരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് ലോവൽ പറഞ്ഞു. അമ്പിളിയെ തിരുത്തണം എന്ന് ലോവൽ തന്നോട് അന്ന് പറഞ്ഞു. ഞാൻ അത് ഏൽക്കുകയും ചെയ്തു. അങ്ങനെ അവരുടെ വീട്ടിൽ പോയി സംസാരിക്കുകയും ചെയ്തു.
ഇവർ പറയുന്നതെല്ലാം ലോവലിന് അവിഹിതം ഉണ്ടെന്നാണ്. ഇപ്പോൾ പച്ചക്കൊന്നും പറയുന്നില്ല, ഭാര്യ, ഭാര്യ ആയിരിക്കണം. അല്ലാതെ സെലിബ്രിറ്റി ആയിരിക്കരുത്. മറ്റൊരു ബന്ധം ഉണ്ടെന്നു അമ്പിളിയുടെ ഇപ്പോഴത്തെ ആരോപണം നുണയാണ്. തന്റെ കുറവുകൾ എല്ലാം തുറന്നു പറഞ്ഞിട്ട് തന്നെയാണ് തൻ അമ്പിളിയെ വിവാഹം കഴിക്കുന്നത്. തെറ്റുകൾ ഉണ്ടാകരുത്, പറ്റിക്കരുത് എന്ന് പരസ്പരം പറഞ്ഞിട്ടാണ് വിവാഹം കഴിക്കുന്നത്.
വിവാഹം കഴിഞ്ഞതിന്റെ ആദ്യ ദിവസം അമ്പിളിക്ക് ഒരു ഫോൺ കാൾ വന്നിരുന്നു. net നമ്പറിൽ നിന്ന്, അ കോളുമായി ‘അമ്മ പോകുകയും ചെയ്തു. ഞാൻ അന്വേഷിച്ചില്ല ആരാണ് എന്ന്, കാരണം എനിക്ക് അമ്പിളിയെ അത്ര വിശ്വാസമാണ്. എന്നാൽ അതിനു ശേഷം ഇവർ പലപ്പോഴും അവസ്ഥരാകുന്നതും കണ്ടിട്ടുണ്ട്. അസമയത്തുള്ള കോളുകൾ കണ്ടിട്ട് ആരാണെന്നു ഞാൻ ചോദിച്ചു. ‘ആരാധകരാണ് മോനെ’ എന്ന് മറുപടിയും നൽകി.
ഞാൻ ഒരു ദിവസം അമ്പിളിയും കുടുംബവുമായി യാത്ര ചെയുന്ന സമയം കോൾ വന്നിരുന്നു. നെറ്റ് നമ്പർ ആണ്. ഞാൻ അ കാൾ എടുത്തു. ആരാണ് എന്ന് ചോദിച്ചു. അയാൾ പേര് പറഞ്ഞു. അമ്പിളി എവിടെ ആണെന്ന് ചോദിച്ചു. അമ്പിളി തിരക്കിൽ അന്നെന്നു പറയാൻ പറഞ്ഞത് കൊണ്ട് ഞാൻ അയാളോട് അങ്ങനെ പറഞ്ഞു. അമ്പിളിയോട് ചോദിച്ചപ്പോൾ തന്റെ യൂട്യൂബിലുള്ള ആരാധകനാണ്, തലവേദനയാണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.
പിറ്റേ ദിവസം രാവിലെ ഞാൻ നടക്കുവാൻ ഇറങ്ങി. നെറ്റ് ഓണാക്കിയപ്പോൾ എന്റെ മെസ്സന്ജറിൽ ഇയാളുടെ മെസ്സേജ്. സംസാരിക്കാൻ ഉണ്ട് എന്ന് അയാൾ പറഞ്ഞിട്ടുണ്ട്. പിന്നീട് വളരെ ശല്യം പെടുത്തുന്ന രീതിയിലുള്ള മെസ്സേജുകൾ വന്നു തുടങ്ങി. അതിന്റെ പേരിൽ ഞാൻ മദ്യപിച്ചു. അമ്പിളി വിളിച്ചപ്പോൾ വരം എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്യുകയും ചെയ്തു. ഞാൻ വീട്ടിൽ ചെന്ന് അമ്പിളിയോട് ചോദിച്ചെങ്കിലും അയാൾ ഒരു ഫ്രോഡ് ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.
അമ്പിളി പറഞ്ഞതെല്ലാം വിശ്വസിച്ചു. എന്നാൽ പിന്നീട് ഇവർ തമ്മിൽ ചാറ്റിങ് ഉണ്ടായിരുന്നു എന്ന് എനിക്ക് ബോധ്യമായി. വിവാഹത്തിന് ശേഷം ഗർഭിണി ആയിരിക്കുമ്പോളാണ് ഇ സംഭവങ്ങൾ എല്ലാം അരങ്ങേറിയത്. ഇ വെളിപ്പെടത്തലുകളോടെ ആദിത്യ ജയൻ ആദ്യമായി മനസ് തുറന്നിരിക്കുകയാണ്.