ഷൂട്ടിംഗിനിടെ പൊള്ളലേറ്റു 28 ദിവസം ആശുപത്രിയിൽ, പ്രേക്ഷകരുടെ ഇഷ്ടനടനായ അനീഷിന് സംഭവിച്ചത്

Read Time:9 Minute, 10 Second

ഷൂട്ടിംഗിനിടെ പൊള്ളലേറ്റു 28 ദിവസം ആശുപത്രിയിൽ, പ്രേക്ഷകരുടെ ഇഷ്ടനടനായ അനീഷിന് സംഭവിച്ചത്

മിന്നുക്കെട്ട് എന്ന മെഗാ ഹിറ്റ് സീരിയിലൂടെ ശ്രദ്ധേയനായി കൈരളി ടിവിയിലെ കാര്യം നിസാരം എന്ന ഹാസ്യ പരിപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് അനീഷ് രവി. ടെലിവിഷൻ സീരിയലിലൂടെയും കോമഡി ഷോയിലൂടെയും താരമായ നടൻ അനീഷ് രവി ചെയ്യ്ത കഥാപാത്രങ്ങളെല്ലാം തന്നെ മികച്ചതായിരുന്നു.

അവൻ അത് പറഞ്ഞപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി, പെൺകുട്ടി പറയുന്നു

കാര്യം നിസ്സാരം എന്ന സീരിയലിൽ വില്ലേജ് ഓഫിസറായാണ് അനീഷ് രവി ഏറെ ശ്രദ്ധനേടിയത്. ആദർശവാനായ മോഹനകൃഷ്ണൻ അല്ലെങ്കിൽ ‘അളിയൻ Vs അളിയൻ’ എന്ന സീരിയലിലെ കനകനെ അറിയാത്തവർ ചുരുക്കം. അനീഷ് രവി എന്ന നടനെ പ്രേക്ഷക മനസ്സിൽ അടയാളപ്പെടുത്താൻ ഈ രണ്ടു കഥാപാത്രങ്ങൾ ധാരാളം.

മെഗാസീരിയൽ രംഗത്ത് ശബ്ദം കൊണ്ടു പോലും പ്രേക്ഷകർക്കു തിരിച്ചറിയാൻ കഴിയുന്ന അപൂർവം നടന്മാരിൽ ഒരാൾ. പല കഥാപാത്രങ്ങളിലൂടെ അനീഷ് എന്നും മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ പ്രോഗ്രാമുകൾക്ക് അവതാരകനായും തിളങ്ങി.

നാടകം, മിമിക്രി, ഷോർട് ഫിലിം, സിനിമ, സീരിയൽ എന്ന് വേണ്ട ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സ്വന്തം ട്രൂപ് ആയ തിരുവനന്തപുരം മെഗാസിന്റെ വേദിയിലും എല്ലാം ആയി അനീഷ് രവി മലയാളികൾക് ഇടയിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ നാടായ ചിറയൻകീഴിൽ നിന്നും വന്ന പരിചയപെടുത്തലുകൾ ആവിശ്യമില്ലാത്ത സജീവ സാന്നിധ്യമായി അനീഷ് വളർന്നതിനു പിന്നിൽ കാലങ്ങളുടെ അധ്വാനവും പരിശ്രമവും ഉണ്ട്. എന്നാൽ ആ ജീവിതയാത്രയിൽ മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദർഭങ്ങൾ അനീഷിന്റെ ജീവിതത്തിൽ ഉണ്ട് .

വിവാഹം വലിയ ആഘോഷം ആക്കാൻ ഇരുന്ന മാതാപിതാക്കളെ ഞെട്ടിച്ചു വധുവും വരനും…

സ്‌കൂൾകതലം മുതലേ കലാരംഗത്ത് സജീവമായിരുന്നു അനീഷ്. സ്‌കൂളിൽ പഠിക്കുമ്പോൾ ഭാവിയിൽ ആരാകണം എന്ന ടീച്ചറുടെ ചോദ്യത്തിന് ഒറ്റ ഉത്തരമെ അനീഷിന് ഉണ്ടായിരുന്നുളളു ‘ഒരു നടനാകണം’. ബലിക്കാക്കൾ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ആ സ്വപ്നത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ‘ മോഹനം’ എന്ന സീരിയിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്തുവെച്ചു.

അനീഷിലെ മികച്ച നടനെ പ്രക്ഷേകർ തിരിച്ചറിയുന്നത് ഈ സീരിയലിലൂടെയാണ്. ‘ശ്രീ നാരായണഗുരു’എന്ന സീരിയലിൽ ഗുരുവിന്റെ വേഷം അഭിനയിച്ചതിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായ സംസ്ഥാന അവാർഡ് നേടാനും അനീഷിന് കഴിഞ്ഞു.

‘മിന്നുക്കെട്ട്’ എന്ന് മെഗാഹിറ്റ് സിരീയിലായിരുന്നു അനീഷിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ‘മിന്നുകെട്ടിൽ’ വിമൽ എന്ന കഥാപാത്രത്തെയാണ് അനീഷ് അവതരിപ്പിച്ചത് പിന്നീട്, തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മിന്നുകെട്ടിനുശേഷം തമിഴ് ആയിരുന്നു തട്ടകം. ‘മേഘല’ എന്ന സൂപ്പർഹിറ്റ് സീരിയലിൽ പ്രധാന കഥാപാത്രം. അതു കഴിഞ്ഞ് ‘ശാന്തി നിലയം.’ അതിനുശേഷമാണു ‘കാര്യം നിസ്സാരം’.

എന്നാൽ ജിവിതം അത്ര നിസ്സാരമായിരുന്നില്ല എന്നാണ് താരം വ്യക്തമാക്കുന്നത്. മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദർഭങ്ങൾ അനീഷിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തെ തുടർച്ചയായ 51 ദിവസം ഫേസ്ബുക്ക് ലൈവിൽ എത്തി പ്രേക്ഷകരുമായി സംവദിക്കാൻ പലതരം ആശങ്കയുമായി ജീവിച്ചവരെ മോട്ടിവേറ്റ് ചെയ്ത് സംസാരിക്കാനും സാധിച്ചത് സ്വന്തം ജീവിതത്തിൽ ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണെന്ന് അദ്ദേഹം പറയുന്നു.

‘ഓപ്പോൾ’ എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടെ വീടിനു തീ പിടിക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ ചിത്രീകരണത്തിനിടെ എന്റെ ശരീരത്തിലേക്കു തീ പടർന്നു. മേലാസകലം പൊള്ളിയുരുകി ഇരുപത്തിയെട്ടു ദിവസമാണ് ഞാൻ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ കഴിഞ്ഞത്. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നു കരുതിയ നിമിഷങ്ങൾ ആയിരുന്നു അതെന്ന് അനീഷ് പറഞ്ഞു.

ദുബായിൽ ഒരു പരിപാടിയുടെ അവതാരകനായുള്ള ഷൂട്ടിങ്ങിനിടെയാണ് മറ്റൊരു ദുരന്തം സംഭവിച്ചത്. ബർ-ദുബായ് ക്രീക്കിൽ ബോട്ടിലേക്കു ചാടിക്കയറുന്നതിനിടെ ബോട്ടിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള കിടങ്ങിലേക്കു ഞാൻ വീണു. രണ്ടു തവണ മുങ്ങിപ്പോയി. മൂന്നാമത്തെ തവണ പൊങ്ങി വന്നപ്പോൾ ആരൊക്കെയോ ചേർന്നു വലിച്ചെടുത്തു. കയ്യിലെ ഒരു ഞരമ്പ് മുറിഞ്ഞിരുന്നു. എന്നെയും കൊണ്ടു സഹപ്രവർത്തകർ ആശുപത്രിയിലേക്ക് പാഞ്ഞു. എല്ലാവരും വാവിട്ട് കരയുകയായിരുന്നു.

മഞ്ച് സ്റ്റാർ സിംഗറിലെയും സരിഗമപായിലെയും കീർത്തന വിവാഹിതയായി

ആശുപത്രിയിൽ എത്തി അൽപം കഴിഞ്ഞ് എല്ലാം സാധാരണ നിലയിലായപ്പോൾ പഴ്‌സ് തുറന്ന് മകന്റെ ചിത്രമെടുത്തു നോക്കി. പിന്നെ, പൊട്ടിക്കരഞ്ഞു. ഒരുപാടു പേർ മുങ്ങി മരിച്ച സ്ഥലത്താണു ഞാൻ വീണത്. രക്ഷപ്പെട്ടവരിൽ അപൂർവം ചിലരിൽ ഒരാളായിരുന്നു താനെന്ന് അനീഷ് വ്യക്തമാക്കി.

മറ്റൊരിക്കൽ ‘കാക്കി നക്ഷത്രം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനുശേഷം രാത്രി കാറോടിച്ചു പോകുന്നതിനിടെ ഞാൻ ഉറങ്ങിപ്പോയി. കാർ ഒരു ലോറിയുടെ പിന്നിൽ ഇടിച്ചു കയറി. കാർ പൂർണ്ണമായി തകർന്നെങ്കിലും ഞാൻ രക്ഷപ്പെട്ടു. മൂന്നു വലിയ അപകടങ്ങളിൽ നിന്ന് ഈശ്വരൻ തന്നെ കാത്തുവെന്ന് അനീഷ് പറയുന്നു.

സിരീയൽ തിരക്കിനിടയിലും അനീഷ് എഴുതാനും വായിക്കാനുമൊക്കെ സമയം കണ്ടെത്താറുണ്ട്. ’12 വയസ്സ്’ എന്ന പേരിൽ ഒരു ഹ്രസ്വ ചിത്രം അനീഷ് ചെയ്തിട്ടുണ്ട്. രു തിരക്കഥയും താരം എഴുതി പൂർത്തിയാക്കിയിട്ടുണ്ട്. അത് സംവിധാനം ചെയ്ത് പുറത്തിറക്കുകയാണ് താരത്തിന്റെ അടുത്ത സ്വപ്നം.

2003ലായിരുന്നു അനീഷിന്റെ വിവാഹം. പ്രണയ വിവാഹമായിരുന്നു. തിരുവനന്തപുരം പി.എസ്.സി ഓഫീസിലാണ് ജോലി ചെയ്യുന്ന ഭാര്യ ജയലക്ഷ്മി, അദ്വൈത്, അദ്വിക്ക് എന്ന രണ്ട് മക്കളടങ്ങുന്നതാണ് കുടുംബം. സീരിയലുകളുടെ തിരക്കിനിടയിൽ വീട്ടിലെ കാര്യങ്ങൾ മിക്കവാറും നോക്കുന്നത് ഭാര്യയാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും എന്റെയൊപ്പം നിൽക്കുന്ന കുടുംബമാണ് എന്റെ ഭാഗ്യമെന്ന് അനീഷ്

പൊന്നിൽ പൊതിഞ്ഞു കീർത്തന, വൈറലായി വിവാഹ വീഡിയോ, വിഡീയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊന്നിൽ പൊതിഞ്ഞു കീർത്തന, വൈറലായി വിവാഹ വീഡിയോ, വിഡീയോ കാണാം
Next post പ്രിയ താരത്തിന് വിട, കണ്ണീരോടെ സിനിമാലോകം