മലയാളി തനിമയിൽ, സാരിയിൽ അതിസുന്ദരിയായി അനു സിത്താര, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകകൂട്ടം

Read Time:5 Minute, 31 Second

മലയാളി തനിമയിൽ, സാരിയിൽ അതിസുന്ദരിയായി അനു സിത്താര, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകകൂട്ടം

മലയാള ചലച്ചിത്ര മേഖലയിൽ മുൻനിര നായികമാരിലൊരാളാണ് അനു സിത്താര. അടുത്ത വീട്ടിലെ പെൺകുട്ടിയെന്ന പോലേയും തങ്ങളുടെ വീട്ടിലൊരു അംഗത്തേയും പോലെയും അനു സിത്താരയെ മലയാളികൾ സ്നേഹിച്ചു പോരുന്നു. സോഷ്യൽ മീഡിയയിൽ സജീവം ആയ അനു ഈ ലോക്ക്ഡൗൺ കാലത്ത് ആണ് സ്വന്തമായ യൂട്യൂബ് ചാനൽ വഴിയും പ്രേക്ഷകർക്ക് മുൻപിലേക്ക് താരം എത്തിയത്.

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അനു സിത്താര. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരം ഇരുപതോളം സിനിമകളിൽ നായിക വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി.

2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിൽ ആരംഭം കുറിക്കുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. രാമൻറെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നീയും ഞാനും എന്ന ചിത്രമാണ് ഒടുവിലായി അഭിനയിച്ചത്.

ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയായ അനു ആരാധകർക്കിടയിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നത് കോവിഡ് കാലഘട്ടത്തിലാണ്.താരം തന്റെ വീട്ടിലെ കൃഷിരീതിയെ പറ്റിയും നൃത്ത പരിശീലനത്തെ പറ്റി ഒക്കെയുള്ള വീഡിയോകളും ചിത്രങ്ങളും കോവിഡ് കാലഘട്ടത്ത് ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് അനുവിന് ഏറെ ആരാധകരെ നേടിയ കൊടുക്കുന്നതിനു സഹായിച്ചു. താരത്തെ കുറിച്ച് ആളുകൾ കൂടുതൽ അടുത്തറിയുന്നതും ആ കാലയളവിലാണ്.

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതാരത്തിന് ഇന്ന് നിരവധി ആരാധകരുള്ളത് കൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെവേഗം വൈറൽ ആയി മാറാറുണ്ട്.അനുവിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്.മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അവസാനമായി പ്രത്യക്ഷപ്പെട്ട താരം തന്റെ വിശേഷങ്ങൾ എല്ലാം ഇതിനോടകം തന്നെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ വിവാഹം ചെയ്തതിനു ശേഷമാണ് താൻ അഭിനയലോകത്തേക്ക് കടന്നുവരുന്നത് എന്നും തന്റെ അഭിനയത്തിന് ഒരു പരിധിയിലധികം സപ്പോർട്ട് തന്നത് വിഷ്ണുവാണ് എന്നുമാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.ഇപ്പോൾ ഒരു വസ്ത്ര ശാലയുടെ ഉദ്ഘാടനത്തിന് മനോഹരിയായി എത്തിയ അനുവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.അങ്കമാലിയിലെ പോണിക്‌സ് സിൽക്‌സ് ഉദ്ഘാടനത്തിന് അനു അതി മനോഹരിയായാണ് എത്തിയത്. താരത്തിന്റെ ചിത്രം വളരെ വേഗം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

ആദ്യ ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലമൊന്നും ലഭിച്ചില്ലെന്ന് നടി അനു സിത്താര. ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് അനുവിൻറെ പ്രതികരണം. ആദ്യ പ്രതിഫലം എത്രയെന്ന ചോദ്യത്തിന് ‘സീറോ’ എന്നായിരുന്നു നടിയുടെ ഉത്തരം. തുടർന്ന് വ്യക്തിപരമായ ഒട്ടേറെ ചോദ്യങ്ങൾ ആരാധകർ ചോദിച്ചു. തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് അനു സിത്താര മറുപടിയും നൽകിയിട്ടുണ്ട്.

ഇഷ്‍ട നടൻ ആരെന്ന ചോദ്യത്തിന് മമ്മൂട്ടിയാണെന്ന് അനു സിത്താരയുടെ മറുപടി. ഇപ്പോഴത്തെ വാട്‍സ്ആപ് ഡിപി കാണിക്കാമോ എന്ന ചോദ്യത്തിന് അത് പങ്കുവച്ചപ്പോൾ അതും താൻ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രം. ഏറ്റവും ഇഷ്‍ടപ്പെട്ട മോഹൻലാൽ ചിത്രം ഏതെന്ന ചോദ്യത്തിന് ‘സദയം’ എന്ന് മറുപടി. നടി ആയിരുന്നില്ലെങ്കിൽ വേറെ ആരായേനെ എന്ന ചോദ്യത്തിന് നർത്തകിയോ അധ്യാപികയോ ആയേനെ എന്ന് മറുപടി.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭർത്താവിനോടൊപ്പം വിവാഹ ശേഷം തനിക്ക് ഉണ്ടായ സന്തോഷം പങ്ക് വെച്ച് നടി മിയ
Next post ഫിറോസ് ഖാൻ പറഞ്ഞത് മുഴുവൻ കള്ളത്തരമാണ്, തുറന്ന് പറഞ്ഞു ഫിറോസിന്റെ ഭാര്യ!