ബീഡി വലിക്കാൻ സമ്മതിക്കാത്ത പാറാവുകാരി പോലീസിനെ നോക്കി അരിസ്റ്റോ സുരേഷ് പറഞ്ഞത് കേട്ടോ

Read Time:7 Minute, 28 Second

ബീഡി വലിക്കാൻ സമ്മതിക്കാത്ത പാറാവുകാരി പോലീസിനെ നോക്കി അരിസ്റ്റോ സുരേഷ് പറഞ്ഞത് കേട്ടോ

വളരെ ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അരിസ്‌റ്റോ സുരേഷ്. തിരുവനന്തപുരം വലിയമല കണ്ണേറ്റുമുക്ക് സ്വദേശിയാണ്. അമ്മയുടെ പേര് ഇന്ദിര. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ നിന്നുമാണ് കലാജീവിതം അരംഭിക്കുന്നത്.

ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയിൽ സ്വന്തമായി പാട്ടുകൾ എഴുതി പാടുമായിരുന്നു.അഞ്ഞൂറിലധികം പാട്ടുകൾ എഴുതി ട്യൂൺ നൽകി പാടിയിട്ടുണ്ടെങ്കിലും പലതും പ്രസിദ്ധീകരിക്കപെട്ടിട്ടില്ല. വരുന്നേ… വരുന്നേ…അയ്യപ്പൻ വരുന്നേ… എന്ന കാസറ്റിലെ നാലു പാട്ടുകൾ സുരേഷിന്റോതാണ്. പാട്ടുകൾക്ക് പുറമെ നിരവധി തിരക്കഥകളും എഴുതിയിട്ടുണ്ട്.

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ചിത്രത്തിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്തേ കുറ്റം ചെയ്തു ഞാൻ എന്ന ഗാനത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തനായി.പിന്നീടങ്ങാട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.പൂമരം,സഖാവ്, ഉദാഹരണം സുജാത,കുട്ടനാടൻ മാർപാപ്പ,പരോൾ,വള്ളിക്കെട്ട് എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്.

 

ഇപ്പോളിതാ പ്രശസ്ത പിന്നണി ഗായികയും അവതാരികയുമായ സരിത നായർ അവതരിപ്പിക്കുന്ന Buddy Talks എന്ന ഷോയിലൂടെ തന്റെ മനസ്സു തുറക്കുകയാണ് അരിസ്റ്റോ സുരേഷ്. തനിക്കു കുട്ടിക്കാലം മുതൽ സിനിമയോടുള്ള അഭിനിവേശത്ത കുറിച്ച് പറയുകയാണ് താരം. തന്റെ ചെറുപ്രായത്തിൽ അന്നത്തെ സൂപ്പർ താരങ്ങളായ പ്രേം നസീറിനെയും സത്യൻ മാഷിനെയും ജയനെയും അനുകരിച്ചു കൊണ്ടിരുന്നതും, ബൾബ് പൊട്ടിച്ചു അതിനുള്ളിൽ വെള്ളം ഒഴിച്ചു ഫിലിം പിടിച്ചു തുണിയുടെ സ്‌ക്രീനിൽ കാണിക്കുന്നതും താരം ഓർത്തെടുക്കുന്നു.

പക്ഷെ കുറച്ചു കുടി വളർന്നപ്പോൾ ഒരു സിനിമ സംവിധായകൻ ആകണമെന്നായി തന്റെ ആഗ്രഹം. പിന്നീട് നടനായതും ഒരു ഗായകനായതും ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു. സത്യത്തിൽ താൻ ഒരിക്കലും ഒരു നല്ല പാട്ടുകാരനല്ല. കാരണം അദ്ദേഹം പാടുന്ന പാട്ടുകൾ അല്ലാതെ മറ്റൊരാൾ പാടുന്ന പാട്ടുകൾ പാടാനുള്ള കഴിവ് തനിക്കു ഇല്ലെന്നു താരം തുറന്നു പറയുന്നു,

ഇ ചുരുങ്ങിയ നാളുകൾ കൊണ്ട് സിനിമ മേഖലയിൽ പലരുമായി ഇടപ്പഴികിട്ടുണ്ട്, ധാരാളം സുഹൃത്തുക്കളുണ്ട് എന്നിരുന്നാലും തന്നെ സംബന്ധിച്ചടുത്തോളം ഒരു സിനിമക്കാരൻ എന്ന നിലയിൽ ഏറ്റവും അർഹമായ സ്ഥാനം ലഭിക്കേണ്ടത് സംവിധായകന് മാത്രമാണ്. ബാക്കി ഇ മേഖലയിൽ നിൽക്കുന്ന ആരായാലും അയാൾ സിനിമയുടെ ഭാഗം മാത്രമാണെന്ന് വിശ്വസിക്കുന്ന ആളാണ് താൻ എന്ന് അരിസ്റ്റോ സുരേഷ് തുറന്നു പറയുന്നു.

ഒരു സംവിധായകനാണ് സത്യത്തിൽ സിനിമയുടെ താരം അതുകൊണ്ടാണ് ലാലേട്ടൻ പോലും ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യുവാൻ പോകുന്നത് എന്ന്. തന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനിമ സംവിധായകൻ ആകുക എന്നതാണ്, അതിനായി എത്ര വലിയ തടസ്സങ്ങൾ എതിരിടേണ്ടി വന്നാലും അതിനെയെല്ലാം താരം ചെയ്യുവാൻ താൻ തയ്യാറാണെന്ന് താരം പറയുന്നു. കുട്ടികൾക്കു മുതിർന്നവരോട് പറയാൻ ചില കാര്യങ്ങൾ ഇല്ലേ, അവയെല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള പ്രമേയം ആണ് തന്റെ പുതിയ സിനിമ. ഒത്തിരി എഫക്ട്കളും അനിമേഷൻ വർക്കുകളും അടങ്ങിയ വളരെ രസകരമായ സിനിമയായിരിക്കും തന്റെ പുതിയ ചിത്രം.

മുത്തേ പൊന്നെ എന്ന തന്റെ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പിറവിയെ പറ്റിയും താരം വാചാലനായി, ഒരിക്കൽ അടിപിടി കേസുമായി തിരുവന്തപുരത്തെ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ കിടക്കുമ്പോൾ, പാറവിനായി വനിതാ പോലീസ്‌കാരിയായിരുന്നു അന്ന് ഉണ്ടായിരുന്നത്. അന്നത്തെ കാലത്തു പോലീസ് സ്റ്റേഷനിൽ ഇപ്പോളത്തെ പോലത്തെ സുരക്ഷാ ക്രമീകരണങ്ങളായ CCTV ക്യാമറ ഒന്നുമില്ല, ബീഡി വലിക്കാനൊക്കെ സാധിക്കാറുണ്ടായിരുന്നു. പക്ഷെ അന്ന് ഇ പാറാവുകാരി പോലീസ് ബീഡി വലിക്കുവാൻ അന്ന് അവസരം തന്നില്ല. അന്നേരത്തു മനസ്സിൽ തോന്നിയ വരികളാണ് ഇ പാട്ടിൽ.

ഇ സമയത്താണ് കമൽ സംവിധാനം ചെയ്ത നിറം എന്ന സിനിമ പുറത്തിറങ്ങുന്നത്. ഇ ചിത്രത്തിലെ “മിഴി അറിയാതെ വന്നു നീ” എന്ന ഗാനം ശ്രദ്ധിക്കുന്നത്. വളരെ ഹിറ്റായ ഗാനം കേട്ടിട്ട് എന്റെ ബന്ധുവും കോളേജ് വിദ്യാർത്ഥിയുമായ ഒരു പയ്യൻ പറഞ്ഞിട്ടാണ് ഇ ഗാനം ഞാൻ എഴുതുന്നത്. ഇ പാട്ടാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ചതെന്നു താരം തുറന്നു പറയുന്നു. ഇപ്പോളും പുറത്തു പോകുമ്പോൾ ആളുകൾ എന്നെ വിളിക്കുന്നത് മുത്തേ പൊന്നെ എന്നൊക്കെയാണ്. അത് അ പാട്ട് ജീവിതത്തിൽ ഉണ്ടാക്കി തന്ന വഴിത്തിരിവിന്റെ അടയാളങ്ങൾ ആണ്.

മുത്തേ പൊന്നെ എന്ന പേരിൽ പ്രസാധകരായ DC BOOk ഒരു പുസ്തകം പുറത്തിറക്കിട്ടുണ്ട് അതിൽ ഏതാനും ചില പാട്ടുകളും, തന്റെ കുറച്ചു താന്തോന്നി താരങ്ങളും ഉൾപ്പെടുത്തിട്ടുണ്ട്. തനിക്കു ഏറ്റവും ഇഷ്ടമില്ലാത്ത സ്വഭാവം മറ്റുള്ളവരെ ബുദ്ധിമുട്ടിപ്പിക്കുക എന്നതാണെന്ന് താരം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജനപ്രിയ പ്രോഗ്രാം സ്റ്റാർ മാജിക്കിലെ ശ്രീവിദ്യയ്ക്ക് സംഭവിച്ചതറിഞ്ഞു പ്രാർത്ഥിച്ച് ആരാധകർ
Next post മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയനടി പത്മപ്രിയയുടെ ഇപ്പോളത്തെ അവസ്ഥ…