കോവിഡ് ബാധിച്ച് ആശുപത്രിയിൽ കിടന്ന ദിവസങ്ങളെക്കുറിച്ച് നടൻ ഗണേശ് കുമാർ

Read Time:5 Minute, 46 Second

കോവിഡ് ബാധിച്ച് ആശുപത്രിയിൽ കിടന്ന ദിവസങ്ങളെക്കുറിച്ച് നടൻ ഗണേശ് കുമാർ

ഒരു ചെറിയ ശമനത്തിന് ശേഷം കൊറോണ വൈറസ് വ്യാപനം വീണ്ടും ലോകത്തെമ്പാടും ആശങ്ക പടർത്തികൊണ്ട് നീങ്ങുകയാണ്. ജനങ്ങൾ സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരുമ്പോളാണ് വില്ലനായി വീണ്ടും കൊറോണ വൈറസ് കടന്നു വരുന്നത്. അതോടെ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചരിക്കുകയാണ്.

ഇപ്പോഴിത തന്റെ കൊവിഡ് ദിനങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് നടനും എം എൽ എ യുമായ കെ ബി ഗണേഷ് കുമാർ. കൊവിഡ് മുക്തനായ ശേഷമാണ് താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് നടൻ ഇപ്പോൾ വെളിപ്പെടുത്തിയത്. നടൻ ടിനി ടോമിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനുഭവിച്ച കൊവിഡ് വെല്ലുവിളികളെ കുറിച്ച് ഗണേഷ് കുമാർ തുറന്നു പറയുന്നത്. വീഡിയോ പങ്കുവച്ചാണ് താരം തന്റെ അനുഭവങ്ങളെ കുറിച്ച് വാചാലനാകുന്നത്.


ഇ രോഗം പിടിപെട്ടാൽ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുക എന്നാണ് താരം തുറന്നു സമ്മതിക്കുന്നത്. ഇത് നമ്മളെ ആകെ തളർത്തും. വന്നു കഴിഞ്ഞാൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെകാൾ നല്ലത് വരാതെ ഇരിക്കാൻ ശ്രദ്ധിക്കുക എന്നതാണ്. തന്റെ നേരിട്ടുള്ള അനുഭവം കൊണ്ടാണ് ഇത് പറയുന്നത് എന്നും നടൻ വ്യക്തമാക്കി.

ഏകദേശം പതിനാറ് ദിവസത്തിൽ അധികമായി കൊറോണ ബാധിച്ചു കൊണ്ട് ഹോസ്പിറ്റലിൽ ആയിരുന്നു താൻ. എന്റെ പ്രിയപ്പെട്ടവരോട് എന്റെ ഒരു സന്ദേശം നൽകാനുള്ളത് ഈ രോഗം വന്നവർക്ക് ഇതൊരു അനുഭവമാണ്. ചിലർക്ക് എല്ലാം കാര്യമായ പ്രശ്‌നം ഇല്ലാതെ തന്നെ കടന്നു പോകും. എന്നാൽ മറ്റു ചിലർക്ക് ഇത് ന്യൂമോണിയലിക്കും മറ്റു അവസ്ഥാകളിലേക്കും കടക്കുന്നത് കൊണ്ട് വലിയ അപകടമാണ് വരുത്തി വെക്കുക എന്ന് ഗണേഷ് കുമാർ പറയുന്നു. ചിലർക്ക് എങ്കിലും മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥ ഉണ്ടാകും.

മറ്റു രോഗം പോലെ അല്ല ഇത്. ഇ രോഗം വന്നു ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടാൽ പിന്നെ മറ്റു രോഗങ്ങളിൽ നിന്ന് വ്യത്യസ്‌തമായി മുറിയിൽ നാം ഒറ്റയ്ക്ക് ആയിരിക്കും. ബന്ധുക്കൾക്കോ മിത്രങ്ങൾക്കോ നമ്മുടെ അടുത്തേക്ക് വരുവാൻ സാധിക്കുകയില്ല. പി പി എ കിറ്റ് ധരിച്ച ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പരിചരണം മാത്രമേ ലഭിക്കുകയുള്ളു . ഡോക്ടർ മാരുടെ മുഖം പോലും നമ്മുക്ക് തിരിച്ചു അറിയുവാൻ സാധിക്കുകയില്ല.

ഏതൊരു രോഗത്തിനും ഒരു സഹായി നമ്മോടൊപ്പം നിൽക്കും. എന്നാൽ ഇ രോഗത്തിന്റെ ചികിത്സക്കായി പരിചയം ഉള്ള ഒരു വ്യക്തി പോലും നമ്മോടൊപ്പം ഉണ്ടാകില്ല. ഒറ്റപ്പെട്ട മാനസികാവസ്ഥയിൽ ഇ രോഗത്തിന്റെ മുഖഭാവം എങ്ങനെ വേണമെങ്കിലും മാറാം. ഇന്ന് കാണുന്ന രീതിയിൽ ആയിരിക്കില്ല നാളെ ഇതിന്റെ അവസ്ഥ. ഏതെങ്കിലും അപകട ഘട്ടത്തിൽ എത്തുമ്പോൾ മാത്രമേ ഡോക്ടർമാർക്ക് മരുന്ന് തരുവാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇത് ഫലിക്കുമോ എന്ന് ഉറപ്പൊന്നും ഇല്ല. ഒറ്റയ്ക്ക് കഴിയുമ്പോൾ നിങ്ങളുടെ പ്രാത്ഥനയും ദൈവവും മാത്രമേ കൂടെ കാണുകയുള്ളു.

കോവിഡ് 19 ആദ്യം വന്നപ്പോൾ രാജ്യത്തു ലോക്ക് ഡൌൺ വന്നപ്പോൾ എല്ലായിടത്തും ഓടിയെത്താനും സഹായിക്കുവാനും സാധിച്ചിരുന്നു. താൻ സുരക്ഷിതമായിരുന്നു. പക്ഷെ അധികം ശ്രദ്ധയോടെയാണ് താൻ നീങ്ങിരുന്നത്. എന്നാൽ തനിക്കു ഇ രോഗം പിടിപ്പെട്ടപ്പോൾ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടത്. താൻ ഇത് പറയുന്നത് എല്ലാവരും ശ്രദ്ധിക്കുവാൻ വേണ്ടിയാണ് എന്ന് ഗണേഷ് കുമാർ പറയുന്നു.

ഇ രോഗത്തെ നിസ്സാരമായി കാണരുത്. അത് നമ്മളെ അകെ തളർത്തും. ശാരീരികമായും മാനസികമായും നമ്മെ തളർത്തുന്ന ഒരു തരം മാരക രോഗമാണ്. വരാതെ ഇരിക്കുവാൻ കരുതൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്. തന്റെ നേരിട്ടുള്ള അനുഭവം കൊണ്ട് മാത്രമാണ് പറയുന്നത്, ഏറ്റവും നല്ല കരുതൽ വേണം. ഇ രോഗം വരരുത് വന്നാൽ പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത ബുദ്ധിമുട്ടേറിയ അനുഭവമാണ്. പ്രാർത്ഥനകൾ മാത്രമാണ് മരുന്നായി മാറിയത് അതുകൊണ്ടു എല്ലാവരും വളരെ സൂക്ഷിക്കണം, ഏറെ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post സനുവിന്റെ ഭാര്യ രമ്യ സൂക്ഷിക്കുന്ന രഹസ്യങ്ങൾ എന്ത്? പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്
Next post തന്റെ മുതുക് ചവിട്ട് പടിയാക്കി രക്ഷാപ്രവർത്തനം നടത്തിയ ജൈസലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ , വിശ്വസിക്കാനാവുന്നില്ല എന്ന് മലയാളികൾ