രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി പ്രിയ നടൻ ഗിന്നസ് പക്രു

Read Time:4 Minute, 58 Second

രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി പ്രിയ നടൻ ഗിന്നസ് പക്രു

ഏതൊരു വ്യക്തിക്കും പ്രചോദനം ആകുന്ന രീതിയിൽ തന്റെ പരിമിതികളെ അതിജീവിച്ചു ഗിന്നസ് റെക്കോർഡ് പോലും സന്തമാക്കിയ താരം ആണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. ചെറിയ വേഷത്തിലൂടെ സിനിമയിൽ എത്തിയ താരം പിന്നീട് സംവിധായകൻ നിർമ്മാതാവ് എന്നി നിലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് ഗിന്നസ് പക്രു.

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളിന് ഗിന്നസ് പക്രു. നിരവധി സിനിമകളി ചെറുതും വലിയതുമായ വേഷങ്ങളിൽ അദ്ദേഹം എത്തിയിട്ടുമുണ്ട്. 1984 പുറത്തിറങ്ങിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് സിനിമയിൽ എത്തുന്നത്. ഉണ്ടപക്രു ഗിന്നസ് പക്രു എന്നീ പേരുകളിലാണ് അജയ് പൊതുവെ അറിയപ്പെടുന്നത്. ഗിന്നസ് ബുക്ക് റെക്കോർഡ് കരസ്ഥമാക്കിയതിനാലാണ് ഗിന്നസ് പക്രു എന്ന പേര് വന്നത്. പിന്നീട് സിനിമയിൽ ഈ പേരിൽ അറിയപ്പെടാൻ തുടങ്ങി. 76 സെന്റിമീറ്റർ മാത്രം ഉയരമുള്ള നടമാണ് അജയ്. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായി അഭിനയിച്ചത്.പിന്നീട് ഈ ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്തു.

ഇപ്പോൾ ഇതാ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു തുറന്നു പറഞ്ഞു നടൻ ഗിന്നസ് പക്രു. കൊവിഡിന് ശേഷം കലാകാരൻമാർക്ക് രാഷ്ട്രീയത്തിൽ ഇടപെടാം എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. സുഹൃത്തുക്കൾ ഉൾപ്പെടെ പലരും രാഷ്ട്രീയത്തിലേക്ക് എത്തിക്കഴിഞ്ഞു. അതിനാൽ തന്റെ രാഷ്ട്രീയ പ്രവേശനവും ഉടൻ ഉണ്ടാകും എന്ന് പക്രു പറയുന്നു. നാന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

”ചില വ്യക്തികളോടും ചില ആശയങ്ങളോടൊക്കെയും വളരെ വലിയ താൽപ്പര്യമുണ്ട്. അതുകൊണ്ടു തന്നെ എല്ലാം കൂടി നോക്കുമ്പോൾ ഇതിനകത്തു നിന്നു തന്നെ ഒന്ന് താൻ തിരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്. തന്നെ പോലുള്ള ഒരു വ്യക്തി മറ്റ് രാജ്യങ്ങളിൽ ചെല്ലുമ്പോൾ അവിടെ നിന്നും വളരെയധികം പരിഗണനയും സൗകര്യങ്ങളും ലഭിക്കും. എന്നാൽ നമ്മുടെ രാജ്യം കുറേ വർഷങ്ങൾക്ക് പിന്നിലാണ്. നമ്മൾ എത്രയും പെട്ടെന്ന് മറ്റ് രാജ്യങ്ങളുടെ മുന്നിൽ എത്തുന്നതാണ് തന്റെ സ്വപ്‌നം” പക്രു പറയുന്നു.

കൊല്ലം ജില്ലയിൽ രാധാകൃഷ്ണന്റെയും അംബുജാക്ഷിയമ്മയുടെയും മൂത്തമകനായി ജനനം. അച്ഛൻ കാർ ഡ്രൈവറും അമ്മ എൽ ഐ സി ഏജന്റുമായിരുന്നു. പിന്നീട് കൊല്ലത്ത് നിന്നും കോട്ടയത്തേക്ക് താമസം മാറുകയായിരുന്നു. കവിത, സംഗീത എന്നീ രണ്ട് സഹോദരിമാരാണ് താരത്തിനുള്ളത്. ബസേലിയസ് കോളേജിൽ നിന്നാണ് പ്രീഡിഗ്രിയും ഡിഗ്രിയും കരസ്ഥമാക്കിയത്.nബിഎ ഇക്കോണേമിക്‌സിൽ ബിരുദ്ധവും കംമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയും താരം കരസ്ഥമാക്കി.

മിമിക്രി ആർട്ടിസ്റ്റ് ആയാണ് പക്രു തന്റെ കരിയർ ആരംഭിക്കുന്നത്. കോളേജിൽ പഠിക്കുന്ന കാലം മുതൽ മിമിക്രി ആർട്ടിസ്റ്റാണ്. കലോത്സവങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. മംഗളം മിമിക്‌സ്, നാദിർഷാസ് കൊച്ചിൻ യൂണിവേഴ്‌സൽ, കോട്ടയം നസീർസ് കൊച്ചിൻ ഡിസ്‌കവ്‌റി എന്നിവയിൽ മിമിക്രി ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. 2006 മാർച്ചിൽ താരം വിവാഹിതനായി. ഗായത്രി മോഹനാണ് ഭാര്യ. ദീപ്ത കീർത്തിയാണ് മകൾ. കുട്ടീം കോലും എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എല്ലാം അതിജീവിച്ചു അമ്പിളി ദേവി മുന്പോട്ടുതന്നെ ജനങ്ങളുമായി പങ്കുവെച്ച വീഡിയോ; ആശംസകളുമായി ആരാധകർ
Next post മണി ചേട്ടന്റെ വീട്ടുകാരുടെ ഇപ്പോളത്തെ അവസ്ഥ, ആരോടും പരാതി പറയാതെ കലാഭൻ മണിയുടെ കുടുംബം