ചലച്ചിത്ര താരം കെ ടി എസ് പടന്നയിൽ അന്തരിച്ചു

Read Time:2 Minute, 3 Second

ചലച്ചിത്ര താരം കെ ടി എസ് പടന്നയിൽ അന്തരിച്ചു 

ചലച്ചിത്ര നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിൽ വീട്ടിൽ വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം.

കൊച്ചുപറമ്പിൽ തായി സുബ്രഹ്മണ്യൻ എന്ന കെടിഎസ് പടന്നയിൽ നാടക രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷവും തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലെ ചെറിയ കട നടത്തിയിരുന്നത് ശ്രദ്ധേയമായിരുന്നു.

60ലധികം സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടനായിട്ടും ത‍ൃപ്പുണിത്തുറ കണ്ണംകുളങ്ങരയിൽ ചെറിയ കട നടത്തിയിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, അനിയൻബാവ ചേട്ടൻ ബാവ എന്നിവ ശ്രദ്ധേയ സിനിമകളാണ്.

ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ ഇവയാണ്. സ്വപ്നലോകത്തെ ബാലഭാസ്കരൻ, ദില്ലിവാല രാജകുമാരൻ, ന്യൂസ്പേപ്പർ ബോയ്, കോട്ടപുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം,

അമ്മ അമ്മായിയമ്മ, ഇൻഡിപ്പെന്റൻസ്, മേഘസന്ദേശം, വാമനപുരം ബസ്റൂട്ട്, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി. വൃദ്ധന്മാരെ സൂക്ഷിക്കുക, ത്രീമെൻ ആർമി, കളമശ്ശേരിയിൽ കല്ല്യാണയോഗം, കാക്കക്കും പൂച്ചയ്ക്കും കല്ല്യാണം, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കൺമണി

നടൻ അബുസലീം ഇക്ക ചെറിയ പുള്ളിയല്ല…

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോക്റ്റർ ആണുപോലും ഡോക്ടർ, സ്ത്രീധനത്തോട് ആ ർത്തിമൂത്ത ഇവനും കുടുംബവും അ ഴി ക്കുള്ളിൽ
Next post 3 പ്രധാന അറിയിപ്പുകൾ, സ്കൂളുകൾ തുറക്കാൻ നിർദ്ദേശം റേഷൻ കാർഡുള്ളവർക്ക് ആഗസ്റ്റ് മാസത്തിൽ കിടിലൻ ആനുകുല്യങ്ങൾ