മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് മതി വിവാഹം, മക്കളുടെ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ കൃഷ്ണകുമാർ

Read Time:5 Minute, 21 Second

മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് മതി വിവാഹം, മക്കളുടെ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ കൃഷ്ണകുമാർ

മലയാള സിനിമയിൽ നായകനായും പ്രതിനായകനായും നിരവധി കഥാപാത്രങ്ങളിലൂടെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കലാകാരനാണ് നടൻ കൃഷ്ണ കുമാർ. സിനിമക്ക് പുറമെ സീരിയലിലും നിറ സാന്നിധ്യമായിരുന്നു കൃഷ്ണ കുമാർ, മലയാളത്തിന് പുറമെ തമിഴിലും ജനശ്രദ്ധ നേടിയ താരമായിരുന്നു കൃഷ്‌ണകുമാർ. തമിഴ്ലും സിനിമകളും സീരിയലുകളും താരം ചെയ്തിരുന്നു.

കാഷ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് കൃഷ്ണകുമാർ അഭിനയ ജീവിതത്തിൽ ആരംഭം കുറിക്കുന്നത് . അദ്ദേഹവും കുടുംബവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്കെല്ലാം സുപരിചിതരാണ്, നാല് പെണ്മക്കൾ അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം എപ്പോഴും വാർത്തകളിൽ നിറ സാന്നിധ്യമാണ്. മൂത്ത മകൾ അഹാന, രണ്ടാമത്തെ മകൾ ദിയ, പിന്നെ ഇശാനി, ഹൻസിക എന്നിങ്ങനെ നാല് പെണ്മക്കളാണ്, ഇവരിൽ മൂത്തമകൾ അഹാന ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള ഒരു നായികയാണ്.

ടോവിനോ നായകനായ ലൂക്ക എന്ന ചിത്രം അഹാനയുടെ കരിയറിൽ മികച്ച ചിത്രമായിരുന്നു. ഇപ്പോൾ തന്റെ മക്കളെ കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹം തുറന്ന് പറയുകയാണ്, പെൺമക്കൾ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാൽ മതിയെന്നാണ് തന്റെ അഭിപ്രായം, അതു മാത്രവുമല്ല മക്കൾ വിവാഹം കഴിക്കണമെന്ന് നിർബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ഇനി അവർ വിവാഹം കഴിച്ചില്ലങ്കിലും കുഴപ്പമൊന്നുമില്ലന്നും കൃഷ്ണകുമാർ പറയുന്നു, കലാകാരിയായി മുന്നോട്ട് പോകാനാണ് അവരുടെ താല്പര്യമെങ്കിൽ ആദ്യം അത് പൊസിഷനിലെത്തിക്കട്ടെ അതിനു ശേഷം മതി വിവാഹം.

വളരെ ചെറു പ്രായത്തിൽ വിവാഹം ആലോചിക്കുമ്പോൾ ചെറുക്കനും ഏകദേശം അതേ പ്രായമായിരിക്കും അതുകൊണ്ടുതന്നെ പക്വതയും കുറവായിരിക്കും, അതുകാരണം അവരുടെ ഭാവി കുടുംബ ജീവിതത്തിൽ താളപ്പിഴകൾ ഉടലെടുക്കുവാൻ സാധ്യത ഉണ്ട്. ഒടുവിൽ ഒരു പക്ഷെ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരെയുണ്ടാകും, അതിനേക്കാൾ നല്ലതാണ് ജീവിതം എന്താണെന്ന് മനസിലാക്കിയതിനു ശേഷം കുടുംബ ജീവിതം തുടങ്ങിയാൽ മതിയെന്ന് താൻ പറയുന്നതെന്നും അദ്ദേഹം പറയുന്നു.

ഇപ്പോൾ ഉദാഹരണത്തിന് വിവാഹ ശേഷം സിനിമയിൽ നായകന്റെ കൂടെ ഒരു ഇന്റിമേറ്റ് സീൻ ചെയ്‌തെന്ന് ഇരിക്കട്ടെ . ഇത് ഭർത്താവും അവന്റെ കൂട്ടുകാരും കുടുംബവും കാണുമ്പോൾ , നിന്റെ ഭാര്യ ഇന്നലെ സിനിമയിൽ ഒരുത്തന്റെ കൂടെ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാൽ അത് അവരുടെ മനസിൽ ഒരു കരടായി തന്നെ കിടക്കും . ഒരു പ്രായം കഴിയുമ്പോൾ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാൾ വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത് എന്നും തരം പറയുന്നു.

തന്റെ നാല് മക്കളും നാല് പ്രായത്തിൽ ഉള്ളവരാണ്. മൂത്ത മകൾ അഹാനയ്ക്ക് ഇപ്പോൾ 25 വയസുണ്ട്. ഏറ്റവും ഇളയ മകൾ ഹൻസികയ്ക്ക് 15 വയസും. അഹാനയും മൂന്നാമത്തെ മകൾ ഇഷാനിയുമാണ് എന്നോട് ഏറ്റവും കൂടുതൽ സംസാരിക്കുന്നത്. ഞാൻ എന്റെ മക്കളോട് ഏറ്റവും കൂടുതൽ പറഞ്ഞു കൊടുക്കുന്ന ഒരു കാര്യം നമ്മൾ മറ്റുള്ളവരോട് എപ്പോഴും മാന്യമായും സ്നേഹത്തോടെയും പെരുമാറണം എന്നതാണ്.

എനിക്ക് നാല് പെണ്മക്കൾ ആയതുകൊണ്ട് എല്ലാവരും എന്നോട് ചോദിക്കും ഇവരെയൊക്കെ എങ്ങനെ വളർത്തും, പഠിപ്പിക്കും, വിവാഹം കഴിപ്പിക്കും എന്നൊക്കെ, പക്ഷെ അന്നും ഇന്നും ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല ഈശ്വര അനുഗ്രഹത്താൽ അവരുടെ ഇതുവരെയുള്ള ഒരു കാര്യങ്ങൾക്കും ഒരു കുറവും ഉണ്ടായിട്ടില്ല, അതുമാത്രവുമല്ല ഇപ്പോൾ ഞാൻ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവർ നാല് പേരും ഉണ്ടാക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post മുസ്ലീമായ ഉമ്മയോട് അത് ചെയ്യുമ്പോൾ ഡോ രേഖ അറിഞ്ഞില്ല എന്ത്മാത്രം പ്രധാനമാണ് അതെന്ന്; കണ്ണുനിറഞ്ഞു
Next post ഗോകുലം ഗോപാലന്റെ അവിശ്വസനീയമായ ബിസിനസ് വളർച്ചയുടെ കഥ