നടൻ കൃഷ്ണ കുമാറിന് മകൾ ഹൻസിക കൊടുത്ത സമ്മാനം കണ്ടോ , വീഡിയോ വൈറലാകുന്നു

Read Time:5 Minute, 8 Second

നടൻ കൃഷ്ണ കുമാറിന് മകൾ ഹൻസിക കൊടുത്ത സമ്മാനം കണ്ടോ , വീഡിയോ വൈറലാകുന്നു

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവ സാന്നിധ്യമായ താര കുടുംബമായ കൃഷ്ണകുമാറിന്റെ മക്കളായ ഇഷാനിയും അഹാനയും , ദിയ യും , ഹന്സികയും എല്ലാം യൂട്യൂബിൽ നിറ സാന്നിധ്യമാണ്.

വ്ലോഗുകളും വീട്ടിലെ തമാശകളും , ഡാൻസ് വിഡിയോകളും , അവധി ആഘോഷങ്ങളും , ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ ഇവർ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവച്ച രംഗത്ത് എത്താറുണ്ട്. ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാർ പങ്കുവെച്ച പുതിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബി ജെ പി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കാൻ ഒരുങ്ങുന്ന നടൻ കൃഷ്ണകുമാറിന് മകൾ ഒരുക്കിയ പ്രചരണ വിഡിയോയാണ് കൃഷ്ണകുമാർ ഫേസ്ബുക്കിലൂടെ പങ്കു വെച്ചത്..

വിജയ് നായകനായി എത്തിയ മാസ്റ്റർ ചിത്രത്തിലെ വാത്തി കമിങ് എന്ന ഗാനം ഉൾപ്പെടുത്തി കൃഷ്ണ കുമാറിന്റെ ഇലക്ഷൻ പോസ്റ്ററുകൾ ഉൾപ്പെടുത്തി മകൾ ഹാൻസികയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മനോഹരമായ വീഡിയോ ഒരുക്കിയ മകൾ ഹന്സികയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ക്യാപ്ഷന് ഒപ്പമാണ് കൃഷ്ണകുമാർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വീഡിയോ പങ്കുവെച്ഛ് നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി മാറിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് കൃഷ്ണകുമാറും മക്കളും , മക്കളുമൊന്നിച്ചുള്ള ടിക്ക് ടോക്ക് വിഡിയോകളും ചിത്രങ്ങളും എല്ലാം താരം പങ്കുവെക്കാറുണ്ട്.മക്കളായ ഇഷാനിയും , അഹാനയും , ദിയയും , ഹസികയും എല്ലാം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. മൂത്ത മകളായ അഹാനയും ഇളയ മകളായ ഹൻസികയും അഭിനയത്തിലേക്ക് എത്തി.
എന്നാൽ മറ്റു സഹോദരിമാരായ ദിയയും ഇഷാനിയും അഭിനയലോകത്തേക്ക് എത്തിയില്ലങ്കിലും ഇവരും സെലിബ്രിറ്റി കൾ തന്നെയാണ്.ഇടയ്ക്കിടെ അവധി ആഘോഷ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും അനിയത്തിമാർക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളും എല്ലാം അഹാന പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അതേസമയം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല നഗരസഭാ ജനപ്രതിനിധി സംഗമത്തിൽ വെച്ചായിരുന്നു കൃഷ്ണകുമാറിന്റെ പാർട്ടി പ്രവേശനം. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് കൃഷ്ണകുമാർ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വേദിയിൽ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഒ രാജഗോപാലിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയതിന് ശേഷമായിരുന്നു അംഗത്വം സ്വീകരിച്ചത്. ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ്, സംസ്ഥാനത്തിന്റെ പ്രഭാരി സി പി രാധാകൃഷ്ണൻ, ദേശീയ സമിതി അംഗങ്ങളായ പി കെ കൃഷ്ണദാസ്, സി കെ പത്മനാഭൻ അടക്കമുള്ള നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പാർട്ടിയുടെ ദേശീയ അധ്യക്ഷൻറെ കൈയ്യിൽ നിന്ന് അംഗത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. അധികാര സ്ഥാനത്തു നിന്ന് മാറി നിൽക്കില്ല. ജന സേവനത്തിന് പദവികൾ സഹായകമാണ്, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്റെ പേര് ആർക്കും അറിയില്ല, കൺമണി എന്നാണ് എല്ലാവരും വിളിക്കുന്നത്, മനസ് തുറന്ന് പാടാത്ത പൈങ്കിളി നായിക
Next post ആ പൊട്ട് ചുറ്റിക്കാനുള്ള പാമ്പാണെന്ന് എന്നിക്കു അറിയില്ലായിരുന്നു: പ്രിയയെ ആദ്യമായി കണ്ടതും പ്രണയത്തിൽ ആയതും എങ്ങനെയെന്ന് കുഞ്ചാക്കോ ബോബൻ മനസ്സ് തുറക്കുന്നു.