പ്രിയ നടൻ മണികണ്ഠ രാജൻ അച്ഛനായി കുഞ്ഞിനോടൊപ്പം ഉള്ള ചിത്രം പങ്ക് വെച്ച് താരം പറഞ്ഞത് കേട്ടോ!!!

Read Time:4 Minute, 6 Second

പ്രിയ നടൻ മണികണ്ഠ രാജൻ അച്ഛനായി കുഞ്ഞിനോടൊപ്പം ഉള്ള ചിത്രം പങ്ക് വെച്ച് താരം പറഞ്ഞത് കേട്ടോ!!!

മലയാള സിനിമ പ്രേക്ഷകർ എന്നും മനസ്സിൽ ഓർത്ത് വെക്കുവാൻ ഇഷ്ട്ടപെടുന്ന ഒരു മലയാള സിനിമയാണ് ദുൽഖർ സൽമാൻ നായകനായി വന്ന കമ്മട്ടി പാടം. 2016ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിന് വൻ പ്രേക്ഷക പിന്തുണയാണ് അന്ന് ലഭിച്ചത് അതിലെ ഓരോ കഥാപാത്രങ്ങളേയും മലയാളികൾ ഇരു കൈയും നീട്ടി നെഞ്ചോട് ചേർത്ത് വച്ചു. കമ്മട്ടി പാടം സിനിമയിൽ പുതുമുഖങ്ങൾ വന്നെങ്കിലും അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ആയിരുന്നു ബാലൻ എന്നുള്ള വേഷം. അത് അഭിനയിച്ചതാകട്ടെ മണികണ്ഠ രാജൻ എന്ന നടനും.

ആ ഒറ്റ സിനിമയിലെ അഭിനയം കൊണ്ട് തന്നെ കേരള സംസ്ഥാന സഹ നടനുള്ള അവാർഡ് വരെ തേടി എത്തുകയായിരുന്നു. അതിന് ശേഷം നിരവധി ചിത്രങ്ങളാണ് താരത്തെ തേടി വന്നത് മലയാളത്തിൽ നിന്ന് നേരെ പോയത് തമിഴ് സിനിമയിലേക്കാണ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലും മണികണ്ഠൻ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ നിരവധി പുതിയ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്

കമ്മട്ടിപ്പാടത്തിൽ ക്വട്ടേഷൻ ഗാംഗിലൊരാളായ ബാലൻ ആണ് മണികണ്ഠന് ഏറ്റവും കൂടുതൽ ആരാധകരെ സമ്മാനിച്ച ചിത്രം. ശേഷം നിരവധി കഥാപാത്രങ്ങൾ മണികണ്ഠനെ തേടിയെത്തിയിരുന്നു. ആദ്യ ചിത്രത്തിന് നാടക പ്രവർത്തകനായ മണികണ്ഠനെ തേടി മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരവും എത്തി. തമിഴിൽ രജിനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട എന്ന ചിത്രത്തിലും മണികണ്ഠൻ അഭിനയിച്ചു. രാജീവ് രവിയുടെ തുറമുഖം ആണ് വരാനിരിക്കുന്ന സിനിമ.

2020 ഫെബ്രുവരിയിൽ താരം പുതിയതായിട്ട ഒരു വീട് വെക്കുന്നതും അതിലോട്ട് താമസം മാറിയതും അന്ന് വലിയ വാർത്തയായിരുന്നു. അതേ വർഷം തന്നെ തൃപ്പൂണിത്തുറ സ്വദേശിനിയായ അഞ്ജലിയെ വിവാഹം കഴിക്കുകയായിരുന്നു. മണികണ്ഠന്റയും അഞ്ജലിയുടെയും വിവാഹം വളരെ ലളിതമായിട്ടാണ് താരം നടത്തിയത് തന്നെ. ഇപ്പോൾ തനിക്ക് കുഞ്ഞ് പിറന്നു എന്ന് പറഞ്ഞ് കൊണ്ട് ഒരു ചിത്രവും അതിന്റെ കൂടെ കുറിച്ച കുറിപ്പും വൈറലായി മാറുന്നത് . അദ്ദേഹം കുറിച്ചത് ഇങ്ങനെ


നമസ്കാരം… എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു ….ഞാൻ അഛനായ വിവരം സന്തോഷത്തോടെ , വിനയപൂർവ്വം അറിയിക്കട്ടെ…. നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ….❤️ അതേഹം പങ്ക് വെച്ച ചിത്രത്തിൽ “ബാലനാടാ …” എന്നുളത് ചിത്രത്തിൽ കാണാമായിരുന്നു അത് ഏവർക്കും കൺഫ്യൂഷൻ ഉണ്ടാകി എന്ന് മനസിലാക്കിയ താരം തൊട്ട് താഴെ തന്നെ ‘ ബാലനാടാ എന്നതിനർത്ഥം കുഞ്ഞ് “ബാലൻ ” ആണ് ‘ എന്ന് വ്യക്തമാക്കിട്ടുണ്ട് പല മേഖലയിൽ നിന്നും നിരവധി പേരാണ് അച്ഛനായ മണികണ്ഠനു ആശംസകൾ അറിയിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Previous post അദ്ദേഹത്തിന് പകരം ശിവനായി എനിക്ക് മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ല; ഗോപിക പറയുന്നു
Next post സ്വിമ്മിങ് സ്യൂട്ടിൽ കിടുക്കാച്ചി ലുക്കിൽ, സുന്ദരിയായി ബിഗ് ബോസ്സ് താരം രമ്യ പണിക്കർ, കിടിലൻ ചിത്രങ്ങൾ കാണാം