ഓർമ്മകൾ ബാക്കിവെച്ച് ഒടുവിൽ യാത്രയായിട്ടു പതിനഞ്ചാണ്ട്! ഒടുവിൽ ഉണ്ണിക്കൃഷ്ണന്റെ ജീവിതത്തിലൂടെ

Read Time:6 Minute, 9 Second

ഓർമ്മകൾ ബാക്കിവെച്ച് ഒടുവിൽ യാത്രയായിട്ടു പതിനഞ്ചാണ്ട്! ഒടുവിൽ ഉണ്ണിക്കൃഷ്ണന്റെ ജീവിതത്തിലൂടെ

വന്ദേ മുകുന്ദ ഹരേ എന്ന ഗാനത്തിന്റെ ഈരടികൾ കേട്ടാൽ സിനിമ പ്രേമികളുടെ ആദ്യം മനസ്സിൽ ഓടി എത്തുന്ന രൂപം അതുല്യ കലാകാരണനായ ഒടുവിൽ ഉണ്ണികൃഷന്റെ മുഖമായിരിക്കും. പ്രേക്ഷക മനസിൽ അലയടിക്കുന്നതും അദ്ദേഹത്തിന്റെ ശബ്ദത്തിലാകും. മലയാള ചലച്ചിത്ര രംഗത്തെ മികച്ച ഒരു സ്വഭാവ നടനായിരുന്നു ഒടുവിൽ ഉണ്ണി കൃഷ്ണൻ. ഹാസ്യത്തിനും അഭിനയത്തിനും പ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

35 വർഷക്കാലം പകരക്കാരൻ അല്ലാതെ മലയാള സിനിമയിൽ ഭാഗമാക്കുവാൻ താരത്തിന് സാധിച്ചു. ഇപ്പോൾ അദ്ദേഹം മലയാളം സിനിമ പ്രേക്ഷകരോട് വിട പറഞ്ഞിട്ട് 15 വര്ഷം കഴിഞ്ഞിരിക്കുന്നു. പേര് പോലെ തന്നെ മലയാള സിനിമയിൽ അഭിനയ ശൈലിയുടെ ഒടുവിലത്തെ പ്രതിഭ ആയിരുന്നു ഒടുവിൽ കൃഷ്ണൻ എന്ന നടൻ.

2006 മെയ് 27നായിരുന്നു ഒടുവിൽ ഉണികൃഷ്‍ണൻ തൻ്റെ തിരസ്സലായിൽ മിന്നി തിളങ്ങിയ ജീവിതത്തോട് എന്നന്നേക്കുമായി വിട പറയുന്നത്. തികച്ചും വേറിട്ട അഭിനയ ശൈലിയോട് കൂടി മലയാളി പ്രേക്ഷക മനസ്സുകളിൽ അനശ്വര സ്ഥാനം നേടിയ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, മലയാള സിനിമക്കു ഒരു മുതൽ കൂട്ടു തന്നെ ആയിരുന്നു. കർണ്ണാടക ശാസ്ത്രീയ സംഗീതവും മൃദംഗവും തബലയുമൊക്കെ അഭ്യസിച്ച് പ്രഗത്ഭനായ ഉണ്ണിക്കൃഷ്ണൻ ഓർക്കസ്ട്രകളിൽ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്താണ് ആദ്യം മുതൽ ശ്രദ്ധേയനായത്. ഇതേത്തുടർന്ന് കെ പി എ സി, കേരള കലാവേദി എന്നീ നാടകട്രൂപ്പുകളിൽ തബലിസ്റ്റായി പ്രവർത്തിച്ച് തുടങ്ങിയതോടെയാണ് ഉണ്ണിക്കൃഷ്ണൻ എന്ന അതുല്യ കലാകാരൻ ജന ശ്രദ്ധ നേടി തുടങ്ങിയത്.

കലാമണ്ഡലം വാസുദേവപ്പണിക്കരുടെ ശിക്ഷണത്തിൽ കർണ്ണാടക സംഗീതം അനേകം വർഷണങ്ങൾ അഭ്യസിച്ചിട്ടുള്ള താരം നാടക ട്രൂപ്പുകളിൽ പ്രവർത്തിച്ച് തുടങ്ങിയതോടെ നാടകങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കാനും തുടങ്ങുക ആയിരുന്നു. ഇവിടെ നിന്നാണ് ഒടുവിൽ ഉണ്ണി കൃഷ്‌ണൻ സിനിമയുടെ വെള്ളി വെളിച്ചത്തിലേക്കു വന്നെത്തുന്നത്.

1944 ഫ്രെബ്രുവരി പതിമൂന്നിന് തൃശ്ശൂർ ജില്ലയിലെ വടക്കഞ്ചേരിയിൽ എങ്കക്കാട്ട് ഒടുവിൽ വീട്ടിലെ കൃഷ്ണമേനോന്റെയും പാറുക്കുട്ടി അമ്മയുടെയും മകനായിട്ടായിരുന്നു ഒടുവിൽ ഉണ്ണി കൃഷ്‌ണന്റെ ജനനം. ചെറുപ്പകാലത്ത് അഭ്യസിച്ച സംഗീതത്തിൻ്റെ ബാലപാഠങ്ങൾ സിനിമയിൽ പരീക്ഷിക്കുവാനും ഒടുവിൽ ഉണ്ണിക്കൃഷ്ണന് അവസരം വന്നു ചേർന്നിരുന്നു. ബിച്ചു തിരുമല എഴുതിയ ഒരു ഗാനത്തിന് സംഗീതം പകർന്നത് ഒടുവിൽ ഉണ്ണിക്കൃഷ്ണനായിരുന്നു. 1984ൽ പുറത്തിറക്കിയ “പരശുറാം എക്സ്പ്രെസ്” എന്ന ആൽബത്തിന് വേണ്ടിയായിരുന്നു ഇരുവരുടെയും കൂടി ചേരൽ.

1970ൽ പി എൻ മേനോൻ സംവിധാനം ചെയ്ത ദർശനം എന്ന ചിത്രത്തിലൂടെയാണ് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ്റെ സിനിമയിലേക്കുള്ള ആരംഭം . തുടർന്ന് വിൻസന്റ് സംവിധാനം ചെയ്ത ചെണ്ട, ഭരതന്റെ ഗുരുവായൂർ കേശവൻ, ഹരിഹരന്റെ ശരപഞ്ജരം തുടങ്ങിയ ചിത്രങ്ങളിൽ വളരെ പ്രേക്ഷക ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് ജന ശ്രദ്ധ നേടിയെടുത്ത താരമാണ് അദ്ദേഹം. ഹരിഹരന്റെയും സത്യൻ അന്തിക്കാടിന്റെയും ചിത്രങ്ങളിലൂടെയാണ് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ മലയാള സിനിമ മേഖലയിൽ സജീവമായത്.

പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കൂത്തിലെ ആരാച്ചാർ എന്ന കഥാപാത്രത്തെ തേടി ദേശീയതലത്തിൽ നിന്ന് പോലും ഏറെ പ്രശംസ ആണ് വന്നെത്തിയത്. തുടർന്ന്പി കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. തുടർന്ന് കഥാപുരുഷനിലെയും തൂവൽക്കൊട്ടാരത്തിലെയും അഭിനയത്തിന് സംസ്ഥാനസർക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ഒടുവിൽ ഉണ്ണിക്കൃഷ്ണനു സമ്മാനിക്കുക ഉണ്ടായി.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രം എന്ന ചിത്രത്തിലാണ് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. കിഡ്നി തകരാറു മൂലം ചികിത്സയിലായിരുന്ന ഒടുവിൽ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മര ണപ്പെടുന്നത്. ഭാര്യ പത്മജ. മക്കൾ ശാലിനി,സൗമിനി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാതാപിതാക്കൾ സൂക്ഷിക്കുക, കോ വിഡ് നിസ്സാരക്കാരനല്ല, 8 വയസുകാരന് സംഭവിച്ചത്
Next post പാടാത്ത പൈങ്കിളിയിൽ ദേവയായി മറ്റൊരു താരം! ഇത് അംഗീകരിക്കാനാവില്ലെന്ന് ആരാധകർ