ഇതാണ് ഞങ്ങടെ സ്വന്തം കുഞ്ഞു രാജകുമാരി, കുഞ്ഞിന്റെ ചിത്രം പങ്കു വെച്ചു പേർളി മാണി ആശംസകൾ ചൊരിഞ്ഞു ആരാധകരും താരലോകവും

Read Time:6 Minute, 13 Second

ഇതാണ് ഞങ്ങടെ സ്വന്തം കുഞ്ഞു രാജകുമാരി, കുഞ്ഞിന്റെ ചിത്രം പങ്കു വെച്ചു പേർളി മാണി ആശംസകൾ ചൊരിഞ്ഞു ആരാധകരും താരലോകവും

മലയാള പ്രേകഷകരുടെ പ്രിയ നടിയും അവതരികയും എല്ലാമാണ് പേർളി മാണി. ഇന്ത്യ വിഷനിൽ സംപ്രേഷണം ചെയ്ത ജൂക്ക് ബോക്സ് എന്ന പരിപാടിയിലൂടെയാണ് താരം അവതാരക ലോകത്തേക്ക് ആരംഭം കുറിക്കുന്നത്. വ്യത്യസ്തത ശൈലിയിലുള്ള അവതരണം കൊണ്ട് വളരെ പെട്ടന്ന് ആരധകരുടെ ശ്രദ്ധ പിടിച്ചു വാങ്ങുവാൻ താരത്തിന് സാധിച്ചിരുന്നു. അവതാരികയായിട്ടാണ് താരം ക്യാമറക്ക് മുന്നിൽ എത്തിയത് , എങ്കിലും മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ബിഗ് ബോസ് റിയാലിറ്റി ഷോയിൽവെച്ച് മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷുമായി പ്രണയത്തിലാവുകയും പിന്നീട് ഷോ യിൽ നിന്നും പുറത്തുവന്നതിന് ശേഷം വിവാഹിതരാവുകയും ചെയ്തിരുന്നു.ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജോഡിയായിരുന്നു പേർളിയും ശ്രീനിഷും. എന്നാൽ ഇപ്പോളാകട്ടെ ആരാധകർ കാത്തിരുന്ന സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. പേർളി മാണി അമ്മയായിരുന്നു. പേർളി ആഗ്രഹിച്ചതുപോലെ ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു.

ഭർത്താവ് ശ്രീനിഷ് ആണ് ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിൽ ഇ സന്തോഷ വാർത്ത പങ്കു വെച്ചത്. ദൈവം ഞങ്ങൾക്കയച്ച സമ്മാനം ലഭിച്ച വിവരം സന്തോഷപൂർവം നിങ്ങളെ അറിയിക്കുന്നുവെന്നും അതൊരു പെൺകുട്ടി ആണെന്നും എന്റെ വലിയ ബേബിയും ചെറിയ ബേബിയും അടിപൊളി ആയി ഇരിക്കുന്നുവെന്നും ആണ് ശ്രീനിഷ് ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച കുറിപ്പ്.

ഇന്നലെ രാത്രിയാണ് കുഞ്ഞുണ്ടായ സന്തോഷ വിവരം ശ്രീനിഷ് തന്നെയാണ് സോഷ്യൽ മീഡിയലിലൂടെ പുറത്തു വിട്ടത്. ഇപ്പോളിതാ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചു എത്തിയിരിക്കുകയാണ് പേർളി മാണി. പ്രമുഖ താരങ്ങൾ അടക്കം നിരവധി ആരധകരാണ് സോഷ്യൽ മീഡിയയിൽ ഇരുവർക്കും ആശംസകളുമായി രംഗത്ത് വരുന്നത്.

സോഷ്യൽ മീഡിയ ഏറെ വൈറലാക്കിയ താരദമ്പതികളായിരുന്നു ശ്രീനിഷും പേര്ളിയും , ഇരുവരുടെയും ആദ്യ കണ്ടുമുട്ടൽ മുതൽ പ്രണയവും വിവാഹവും എല്ലാം ആരാധകർ വൈറലാക്കി മാറ്റിയിരുന്നു.ആരധകരുടെ ഏറ്റവും ഇഷ്ടപെട്ട ജോഡികളിൽ ഒന്നായിരുന്നു പേര്ളിയും ശ്രീനിഷും.

 

ബിഗ് ബോസ് ഹൗസിൽ വെച്ച് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തിരുന്നു. എന്നാൽ ഇവർ ഒരിക്കലും വിവാഹം കഴിക്കില്ല എന്നും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ യ്ക്ക് റേറ്റിങ് കിട്ടാനുള്ള തന്ത്രങ്ങൾ ആണെന്നും നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ വിമര്ശങ്ങളെ എല്ലാം കാറ്റിൽ പറത്തി ഷോ യിൽ നിന്നും പുറത്തുവന്ന ഇരുവരും വിവാഹിതരാവുകയായിരുന്നു.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

വിവാഹ ശേഷം പേർളി ഗർഭിണിയാണെന്ന് തരത്തിലുള്ള നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു , എന്നാൽ വാർത്തകളോട് പേർളിയോ ശ്രീനിഷോ പ്രതികരിച്ചിരുന്നില്ല.പിന്നീട് പേർളി തന്നെയാണ് നിറവയറുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഗർഭിണിയാണെന്നുള്ള വാർത്ത ആരധകരുമായി പങ്കുവെച്ചത്.പിന്നീട് ഗർഭകാലത്തുള്ള യാത്രകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരുന്നു.താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.

2019 മെയ് 5 നായിരുന്നു പേര്ളിയും ശ്രീനിഷും തമ്മിൽ വിവാഹിതരായത്.താര നിബിഡമായ വിവാഹമായിരുന്നു പേര്ളിയുടെത് , പ്രമുഖ സിനിമ – സീരിയൽ മേഖലയിൽ ഉള്ളവർ ചടങ്ങിന് പങ്കെടുത്തിരുന്നു.അവതരികയായി ക്യാമറക്ക് മുന്നിലെത്തിയ പേർളി പിന്നീട് ബിഗ് സ്ക്രീനിലും താരമായി.ദുൽഖർ സൽമാൻ നായകനായി എത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലും , ഞാൻ , ലോഹം , പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങി പതിനാറോളം ചിത്രങ്ങളിൽ താരം വേഷമിട്ടു.മലയാളത്തിന് പുറമെ ഹിന്ദി ചിത്രം ലുഡോയിലും അഭിനയിച്ചിരുന്നു.എന്തായാലും കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് പേര്ളിയുടെയും ശ്രീനിഷിന്റെയും കുടുംബം

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളത്തിലെ ഒരൊറ്റ സീരിയലിലൂടെ പ്രശസ്തി നേടി; പിന്നീട് മലയാള സിനിമയിൽ അവസരം നൽകിയില്ല; ഏറ്റെടുത്തത് തമിഴ് സിനിമ മേഖല; ബാലതാരം മാളവിക മണികുട്ടന്റെ ജീവിതം
Next post കാവേരിയാണ് എന്നെ ഉപേക്ഷിച്ചു പോയത്, തിരിച്ചു വരവിനായി കാത്തിരിക്കുന്നു; പൊട്ടിക്കരഞ്ഞ് കൊണ്ട് മുൻഭർത്താവ് സൂര്യകിരൺ.