രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലാണ്

Read Time:2 Minute, 57 Second

രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലാണ്

സ്റ്റൈൽ മന്നൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് രജനീകാന്ത് ആശുപത്രിയിലെത്തിയത്. പതിവ് പരിശോധനയ്ക്കായാണ് രജനീകാന്ത് ആശുപത്രിയിലെത്തിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നടി ദിവ്യ വിശ്വനാഥിന് കാത്തിരുന്ന് കിട്ടിയ കൺമണി.. ആഘോഷ ചിത്രങ്ങൾ കണ്ട് കയ്യടിച്ച് ആരാധകർ

70കാരനായ താരത്തെ കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ അപോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസംമുട്ടലിനെയും രക്തസമ്മർദത്തിലെ വ്യതിയാനത്തെയും തുടർന്നായിരുന്നു അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയിലെത്തിയതെന്നാണ് താരവുമായി അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നത്. തന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ റിലീസ് തീയതിക്കു മുൻപ് തലൈവർ ആശുപത്രി വിടുമെന്നാണ് ബന്ധുവായ വൈ. ജി മഹേന്ദ്രനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

സ്‌കൂളിലെ ഹോസ്റ്റലിൽ വിട്ട് അമ്മ പോയി.. ക രയുന്ന ആറുവയസുകാരനെ കണ്ട് സഹപാഠി ചെയ്തത് കണ്ടോ? വീഡിയോ

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ ദീപാവലി റിലീസായി നവംബർ നാലിന് തീയ്യറ്ററുകളിൽ റിലീസിനായി എത്തുമെന്നാണ് അണിയറ പ്രവർത്തകർ ഇതിനോടകം അറിയിച്ചിരുന്നത്.

നയൻതാരയാണ് ചിത്രത്തിലെ നായിക. കീർത്തി സുരേഷ് രജനിയുടെ സഹോദരിയായി എത്തുന്നു. മീന, ഖുശ്ബു, പ്രകാശ് രാജ്, തുടങ്ങി താരസമ്പന്നമാണ് സിനിമ. രജനികാന്തിൻറെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന പാക്കേജാണ് അണ്ണാത്തെ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം കഴിഞ്ഞദിവസം രജനീകാന്ത് ഏറ്റുവാങ്ങിയിരുന്നു.

സൂരജ് മറ്റു ത ട വുകാരെ കൊണ്ട് തന്നോട് ചെയ്തത്, സുരേഷിന്റെ ഞെ ട്ടി ക്കുന്ന വെ ളി പ്പെടുത്തൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post സൂരജ് മറ്റു ത ട വുകാരെ കൊണ്ട് തന്നോട് ചെയ്തത്, സുരേഷിന്റെ ഞെ ട്ടി ക്കുന്ന വെ ളി പ്പെടുത്തൽ
Next post ശരണ്യയുടെ ആത്മാവ് ഇതൊക്കെ കാണുന്നുണ്ടാകും.. സ്‌നേഹസീമയിലെ ഉ ള്ളുരുകുന്ന കാഴ്ച